'ഇത് അമ്മയും മക്കളുമാണോ... അതോ സഹോദരിമാരോ?'; ട്രയോ പൊളിച്ചെന്ന് ആരാധകർ, ജോമോളും മക്കളും വൈറൽ!

എക്കാലത്തും മനസിൽ തങ്ങി നിൽക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച് കടന്നുപോയ നടിയാണ് ജോമോൾ. ടെലിവിഷനിൽ ഇന്നും ആവർത്തിച്ച് ടെലികാസ്റ്റ് ചെയ്യാറുള്ളത് ആളുകൾ യുട്യൂബിൽ തപ്പ്പിടിച്ച് കാണാറുള്ളതുമായ നിറം, പഞ്ചാബി ഹൗസ്, മയിൽപ്പീലിക്കാവ്, ദീപസ്‌തംഭം മഹാശ്ചര്യം, തില്ലാന തില്ലാന തുടങ്ങി ജോമോൾ എന്ന അഭിനേത്രിയുടെ അഭിനയമികവ് ഗുണം ചെയത സിനിമകൾ ഒട്ടേറെയാണ്. യാഹുവിലൂടെ പരിചയപ്പെട്ട ചന്ദ്രശേഖറിനെ വിവാഹം കഴിച്ചതോടെയാണ് ജോമോൾ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്.

സ്വന്തം വീട്ടിൽ നിന്നുള്ള എതിർപ്പുകളെയും മതത്തിന്റെ അതിർവരമ്പുകളെയും മറികടന്നാണ് ജോമോൾ ചന്ദ്രശേഖറിന്റെ നല്ല പതിയായത്. വിവാഹശേഷം ഗൗരി എന്ന പേര് സ്വീകരിച്ച താരത്തിന് രണ്ട് പെണ്മക്കളാണുള്ളത്. ആര്യയും ആർജയും.

ഇടയ്ക്ക് ടെലിവിഷൻ പരമ്പരകളിലൂടെ ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് അതും വേണ്ടെന്നുവെക്കുകയായിരുന്നു ജോമോൾ. റിയാലിറ്റി ഷോകളിലും മറ്റും അതിഥിയായെത്താറുണ്ട് ജോമോൾ.

Jomol

സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് വൈറലാകുന്നത്. തന്റെ രണ്ട് പെൺമക്കൾക്കൊപ്പമുള്ള ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് വിശേഷങ്ങളാണ് പുതിയ സോഷ്യൽമീഡിയ പോസ്റ്റിലൂടെ ജോമോൾ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽമീഡിയയിൽ സജീവമാണെങ്കിലും മക്കളുടെ ചിത്രങ്ങളൊന്നും ജോമോൾ ഷെയർ ചെയ്യാറില്ല.

വളരെ വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് മക്കൾക്കൊപ്പം ജോമോൾ ഫോട്ടോഷൂട്ട് ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ‌ പ്രചാരമുള്ള ​ഗൃഹലക്ഷ്മി മാ​ഗസീനിന്റെ ഓണം സ്പെഷ്യൽ ലക്കത്തിൽ കവർ ചിത്രം ജോമോളും മക്കളുമാണ്.

കേരള കൈത്തറിയും കാഞ്ചീപുരവും സംയോജിപ്പിച്ച് നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ സ്കേർട്ടും ടോപ്പും വാടമുല്ല നിറത്തിലുള്ള കാഞ്ചീപുരം ഷാളുമായിരുന്നു ജോമോളുടെ വേഷം. താരത്തിന്റെ പെൺമക്കൾക്കായി ധാവണി സ്റ്റൈലിൽ സ്കേർട്ടും ടോപ്പുമായിരുന്നു കോസ്റ്റ്യൂം ഡിസൈനർ അന്നു ബോബി നൽകിയിരുന്നത്.

അമ്മയെപ്പോലെ സുന്ദരികളായി അമ്മയുടെ തോളൊപ്പം വളർന്ന ജോമോളുടെ മക്കളുടെ ചിത്രങ്ങൾ അതിവേ​ഗത്തിലാണ് സോഷ്യൽമീഡിയയുടെ ശ്രദ്ധനേടിയത്. സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇത് അമ്മയും മക്കളുമാണോ... അതോ സഹോദരിമാരോ? എന്ന കമന്റുകളാണ് ഏറെയും. ട്രയോ സൂപ്പറാണെന്ന കമന്റുകളും നിരവധിയാണ്.

Jomol

ചിലർ ഭർത്താവിനെ കൂടി ഉൾപ്പെടുത്താത്തതിനെ കുറിച്ചും കമന്റിലൂടെ അന്വേഷിച്ചിട്ടുണ്ട്. ജോമോൾ ഇപ്പോഴും അതേ ചെറുപ്പത്തോടെ ഇരിക്കുന്നുവെന്ന കമന്റുകളും നിരവധിയാണ്. വളരെ വർഷങ്ങൾക്ക് ശേഷം അടുത്തിടെ താരങ്ങളു‍ടെ സംഘടനയായ അമ്മയുടെ ഷോയിൽ ജോമോളും നൃത്തം ചെയ്തിരുന്നു. അടുത്തിടെയായിരുന്നു ജോമോളുടെ മകളുടെ അരങ്ങേറ്റം.

നടിയും നര്‍ത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ മകള്‍. അരങ്ങേറ്റത്തിനായി മകളെ വേദിയിലേക്ക് എത്തിക്കുന്ന ജോമോളുടെ വീഡിയോ വൈറലായിരുന്നു. തന്റെ മകള്‍ക്ക് നൃത്തത്തിനോട് ഇത്രയും ഇഷ്ടമുണ്ടാകാന്‍ കാരണം നിരഞ്ജനയും അമ്മ നാരായണിയുമാണെന്ന് ജോമോൾ അടുത്തിടെ പറഞ്ഞിരുന്നു.

അടുത്തിടെ ചലച്ചിത്ര രംഗത്ത് ഒരു പുതിയ മേഖലയിലേക്ക് ചുവടുവച്ചിരുന്നു ജോമോള്‍. സിനിമ സബ് ടൈറ്റിലിങ് രംഗത്താണ് ജോമോള്‍ തന്‍റെ അരങ്ങേറ്റം കുറിച്ചത്. അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ എന്ന ചിത്രത്തിന് വേണ്ടിയാണ് ജോമോള്‍ ആദ്യമായി സബ് ടൈറ്റില്‍ ചെയ്തത്. ആറുമാസം മുമ്പാണ് താന്‍ ഇങ്ങനെയൊരു മേഖലയെക്കുറിച്ച് അറിയുന്നത് എന്നാണ് പുതിയ ദൗത്യത്തെക്കുറിച്ച് സംസാരിച്ച് ജോമോള്‍ പറഞ്ഞത്.

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോൾ 1998ൽ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ നായികയായി. ജോമോൾക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരവും ലഭിച്ചിരുന്നു.

More from Filmibeat

Read more about: jomol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X