For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവിനെക്കുറിച്ച് ഉണ്ടായിരുന്നത് മൂന്ന് സ്വപ്നങ്ങൾ; അന്ന് ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ജോമോൾ

  |

  മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായികയാണ് ജോമോൾ. നിറം, മയിൽപ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത ജോമോൾ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരി ആയിരുന്നു. നായിക വേഷവും സഹനടി വേഷവുമെല്ലാം ജോമോൾ കരിയറിൽ ചെയ്തിട്ടുണ്ട്.

  ഇവയെല്ലാം അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തന്നെ ആയിരുന്നു. വടക്കൻവീര ​ഗാഥയിൽ ബാലതാരമായും ജോമോൾ അഭിനയിച്ചിട്ടുണ്ട്. 2002 ലാണ് ജോമോൾ വിവാഹം കഴിക്കുന്നത്. ചന്ദ്രശേഖര പിള്ള ആണ് ജോമോളുടെ ഭർത്താവ്.

  Also Read: ഞാൻ ചെല്ലുമ്പോൾ മമ്മൂക്ക വീട്ടിൽ ഡാൻസും കളിച്ച് നിൽക്കുകയായിരുന്നു; അദ്ദേഹത്തോടൊപ്പം കുറെ അനുഭവങ്ങളുണ്ട്: ബാല

  ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ജോമോൾ. ബിഹൈന്റ്വുഡ്സിനോടാണ് പ്രതികരണം.

  സിനിമാ മേഖലയിൽ നിന്ന് ഒരാളെ കല്യാണം കഴിക്കണമായിരുന്നെങ്കിൽ ആരെ കല്യാണം കഴിക്കുമായിരുന്നു എന്ന ചോദ്യത്തോട് ആമിർ ഖാന്റെ പേരാണ് ജോമോൾ മറുപടി നൽകിയത്. അരവിന്ദ് സ്വാമി, മാധവൻ തുടങ്ങിയ താരങ്ങളോടും ആരാധന ഉണ്ടായിരുന്നെന്ന് ജോമോൾ പറഞ്ഞു.

  Also Read: 'ആ നടിയുമായി പ്രണയമുണ്ടായിരുന്നു, അവൾ കരിയർ നോക്കിപ്പോയി, ഞാൻ പിന്നീട് വിഷാദത്തിലായിരുന്നു'; നടൻ റഹ്മാൻ

  'കല്യാണം കഴിക്കാൻ പോവുന്നവരെ പറ്റിയുള്ള സങ്കൽപ്പങ്ങൾ ഉണ്ടാവുമല്ലോ. എനിക്ക് മൂന്ന് കാര്യങ്ങൾ ഉണ്ടായിരുന്നു. ഒന്ന് മീശ പാടില്ല, രണ്ടാമത് പുറത്ത് കൊണ്ട് പോയി ആഹാരം വാങ്ങിത്തരണം, മൂന്നാമത് സിനിമയ്ക്ക് കൊണ്ട് പോവണമെന്നും. ദൈവം എല്ലാം കൂടെ വാരിക്കോരി തന്നു'

  'കാരണം എന്നെക്കൊണ്ട് ഭർത്താവ് ഒരു ദിവസം അഞ്ച് സിനിമ കാണിപ്പിച്ചു. ഞങ്ങൾ രണ്ട് മൂന്ന് സിനിമയൊക്കെ ഒറ്റയടിക്ക് കാണും. കല്യാണം കഴിഞ്ഞ് ഞങ്ങൾ ഒരു മൾട്ടിപ്ലക്സിൽ പോയി'

  'രാവിലെ എട്ടരയ്ക്ക് തുടങ്ങിയതാണ് വൈകുന്നേരം പതിനൊന്നരയ്ക്കാണ് സിനിമ കഴിഞ്ഞത്. അവസാനം തലയൊക്കെ വേദന എടുത്തു. സിനിമയ്ക്ക് കൊണ്ട് പോവുന്ന ആളെ തരണം എന്ന് പറഞ്ഞപ്പോൾ ദൈവം ഇങ്ങനെ വാരിക്കോരി തരുമെന്ന് കരുതിയില്ല. അഞ്ച് സിനിമ ഒരു ദിവസം കണ്ട ദിവസങ്ങൾ ഉണ്ട്. ഏത് ഭാഷയിലെ സിനിമ കാണാനും അദ്ദേഹത്തിന് ഇഷ്ടമാണ്. മീശയില്ല, ഭക്ഷണത്തിന് പുറത്ത് കൊണ്ടു പോവുകയും ചെയ്യും'

  നമ്മൾ ആ​ഗ്രഹിച്ചാൽ ദൈവം തരുമെന്നും ജോമോൾ തമാശയോടെ പറഞ്ഞു. പ്രണയിച്ച് വിവാഹം കഴിച്ചത് കൊണ്ട് മക്കളുടെ പ്രണയവും അം​ഗീകരിക്കേണ്ടി വരുമെന്നും നടി തമാശയോടെ പറഞ്ഞു. 'പിള്ളേർ എന്ത് ചെയ്യരുതെന്ന് പറഞ്ഞ കാര്യങ്ങളും നിങ്ങൾ ചെയ്തിട്ടുണ്ടെന്ന് മൂത്ത മകൾ പറയും. പക്ഷെ അവർ മനസ്സിൽ ആലോചിക്കുമ്പോൾ എനിക്ക് മനസ്സിലാവും'

  തന്നിൽ സ്വയം അഭിമാനം തോന്നുന്ന കാര്യമെന്തെന്ന ചോദ്യത്തിനും ജോമോൾ മറുപടി നൽകി. ഒരാൾ എന്നോടൊരു കാര്യം വന്ന് പറഞ്ഞാൽ അത് എന്റെ ഉള്ളിൽ തന്നെ ഇരിക്കും വേറെ ആരോടും പറയില്ല. ഭർത്താവിനോടാണെങ്കിലും പറയില്ല. എന്നോട് ഒരു കാര്യം പറഞ്ഞാൽ അത് മരിക്കുന്നത് വരെ ആരോടും പറയില്ല. പണ്ട് നോ പറയാൻ ബുദ്ധിമുട്ട് ആയിരുന്നു.

  ഇപ്പോൾ നോ പറയാൻ പഠിച്ചെന്നും ജോമോൾ പറഞ്ഞു. സിനിമകളിൽ ഏറെ നാളായി ജോമോളെ കണ്ടിട്ട്. നിരവധി സിനിമകളിൽ നായിക ആയെത്തിയ ജോമോൾ വിവാഹശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. നിലവിൽ സിനിമകളിൽ അഭിനയിക്കാതിരിക്കുന്നത് അല്ലെന്നും നല്ല അവസരങ്ങൾ വന്നാൽ അഭിനയിക്കുമെന്നും ജോമോൾ പറഞ്ഞു.

  Read more about: jomol
  English summary
  Actress Jomol Open Up About Her Family Life; Says She Got The Perfect Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X