'വിനീതിന് പേടിയായിരുന്നു, എന്റെ സ്വഭാവം കുറച്ച് ടെററായിരുന്നു, ഇവൾ ശരിക്കും തലയിലാകുമോ എന്നായിരുന്നു ചിന്ത'
രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയായി എങ്കിലും ഇന്നും നിറത്തിലെ വർഷയേയും മയിൽപ്പീലിക്കാവിലെ ഗായത്രിയേയും പോലെ അതീവ സുന്ദരിയാണ് നടി ജോമോൾ. പ്രായം നാൽപ്പത്തിയൊന്ന് ആയിയെങ്കിലും ഇനിയും നായിക റോൾ ചെയ്യാനുള്ള ചെറുപ്പവും സൗന്ദര്യവും ജോമോൾക്കുണ്ട്. ബാലതാരമായി കരിയർ ആരംഭിച്ച ജോമോൾ നായികയായി ശോഭിച്ച് നിൽക്കുമ്പോഴാണ് വിവാഹിതയായതും അഭിനയം ഉപേക്ഷിച്ചതും. സിനിമയിലേക്കുള്ള അരങ്ങേറ്റം ഒരു വടക്കൻ വീരഗാഥയിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു.
ശേഷം ബാലതാരമായി അനഘ, മൈ ഡിയർ മുത്തച്ഛൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് 1998 മുതൽ നായിക വേഷങ്ങൾ ജോമോളെ തേടിയെത്തി തുടങ്ങി. അങ്ങനെയാണ് സ്നേഹം, പഞ്ചാബി ഹൗസ്, മയിൽപ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക് തുടങ്ങിയ സിനിമകൾ ചെയ്തത്.

പിന്നീട് 2003 വരെയുള്ള കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ നിരവധി ഹിറ്റ് സിനിമകളിൽ ഭാഗമായി. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിന്ന ജോമോളുടെ വിശേഷങ്ങൾ സോഷ്യൽമീഡിയ വരുന്നതിന് മുമ്പ് വരെ വാരികകളിലൂടെയും മറ്റുമാണ് ആരാധകർ അറിഞ്ഞിരുന്നത്. എന്നാൽ സോഷ്യൽമീഡിയ സജീവമായതോടെ ജോമോളും സജീവമായി. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും പങ്കിടാൻ തുടങ്ങി.
നൃത്തം, ബേക്കിങ്, യാത്രകൾ, മക്കളുടെ പഠനം എല്ലാമായി ഇത്രയും നാൾ ബിസി ലൈഫായിരുന്നു ജോമോളുടേത്. അതുകൊണ്ട് തന്നെ സിനിമയിലേക്ക് ഒരു മടങ്ങി വരവ് എന്നത് ചിന്തയിലുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സിനിമയുടെ പിന്നണിയിലും ക്യാമറയ്ക്ക് മുന്നിലുമെല്ലാം ജോമോൾ സജീവമാണ്. ഇടവേളയ്ക്കുശേഷം ജോമോൾ മടങ്ങി എത്തിയത് കെയർഫുൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു.
കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ കാതൽ എന്ന സിനിമയിൽ നടി ജ്യോതികയ്ക്ക് ഡബ്ബ് ചെയ്തതും ജോമോളായിരുന്നു. മാത്രമല്ല അടുത്തിടെ ഉണ്ണി മുകുന്ദൻ-മഹിമ നമ്പ്യാർ സിനിമ ജെയ് ഗണേശിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ബിഗ് സ്ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും സജീവമാണ് ജോമോൾ ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ മ്യൂസിക്കല്‍ വൈഫ് എന്ന ഷോയിൽ ഗസ്റ്റായി എത്തിയപ്പോൾ നടനും സംവിധായകനുമായ വിനീത് കുമാറിനെ കുറിച്ച് ജോമോൾ പറഞ്ഞ രസകരമായ കഥയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഒരു വടക്കൻ വീരഗാഥ, അനഘ തുടങ്ങിയ സിനിമകളിൽ ഇരുവരും ബാലതാരങ്ങളായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്നൊക്കെ താൻ കുറച്ച് ടെററായിരുന്നുവെന്നും അതുകൊണ്ട് തന്നെ വിനീതിന് തന്നെ പേടിയായിരുന്നുവെന്നും ജോമോൾ പറയുന്നു. എന്റെ സ്വഭാവം കുറച്ച് ടെററായിരുന്നു.

മാത്രമല്ല സിനിമയില്‍ ഞങ്ങള്‍ വിവാഹം ചെയ്യുന്ന ഒരു രംഗമുണ്ട്. മാലയൊക്കെ ഇട്ട് വിവാഹം ചെയ്തതിന് ശേഷം ഇനി ഇവള്‍ ശരിക്കും എന്റെ തലയിലാവുമോ ഭാവിയില്‍ അങ്ങനെ സംഭവിക്കുമോ എന്നൊക്കെ വിനീത് ഭയന്നിരുന്നു എന്നാണ് ജോമോൾ പറഞ്ഞത്. വിനീതും ജോമോൾക്കൊപ്പമുള്ള പഴയകാല ഓർമകൾ പങ്കിട്ടിട്ടുണ്ട്.
അനഘ സിനിമയുടെ സെറ്റില്‍ വെച്ച് തന്നെ എനിക്ക് ജോമോളോട് ഇത്തിരി കുശുമ്പും അസൂയയുമൊക്കെ ഉണ്ടായിരുന്നു. അനഘയുടെ ഷൂട്ടിങ് സമയത്ത് ഓരോ സീന്‍ കഴിഞ്ഞാലും അടുത്ത സീന്‍ ചെയ്യണമെങ്കിലും എനിക്ക് ചോക്ലേറ്റ് വേണമെന്ന് പറഞ്ഞ് വാശി പിടിക്കുന്ന കൂട്ടിയായിരുന്നു ജോമോൾ. അതുപോലെ തന്നെ സീന്‍ കഴിഞ്ഞാല്‍ ജോമോള്‍ക്ക് ചോക്ലേറ്റ് കിട്ടും.
അന്നൊക്കെ സിംപതിയുടെ പുറത്ത് ചെറിയ കഷ്ണം എനിക്ക് കിട്ടിയാലായി എന്നാണ് വിനീത് പറഞ്ഞത്. ബാലതാരമായി ശോഭിച്ചതിനുശേഷമാണ് നായകനായി വിനീത് മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്.
ഇപ്പോൾ അഭിനേതാവ് എന്നതിനല്ല സംവിധായകൻ എന്ന രീതിയിൽ ശോഭിക്കാനാണ് വിനീതിന്റെ ശ്രമം. താരം ഇതുവരെ മൂന്ന് സിനിമകൾ സംവിധാനം ചെയ്തു. പവി കെയർ ടേക്കാറാണ് അവസാനം വിനീതിന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയത്.


Click it and Unblock the Notifications











