​ഗർഭഛിദ്രമുണ്ടായി, ആദ്യത്തെ കുഞ്ഞായിരുന്നു..., വിജയ് ആണ് കാരണം! ​ഗുരുതര ആരോപണവുമായി ജൂലി

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിന്റെ ആഘോഷം ആരാധകർക്കിടയിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. ടിവികെ പാർട്ടിയുമായി വിജയ് രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ ഇത്ര വലിയ വിജയ് നേടുമെന്ന് പലരും കരുതിയിരുന്നില്ല. അതും കന്നിയങ്കത്തിൽ. വിജയ്ക്കുള്ള ജനസ്വാധീനം എത്രത്തോളമാണിതെന്ന് വ്യക്തമാക്കുന്നതാണ് ഈ വിജയം. അതേസമയം വിജയ് അനുകൂലികളിൽ പലരും എതിരാളികളെ എതിർക്കാൻ ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരാണ്. നടിയും മുൻ നഴ്സുമായ ജൂലി വിജയ്ക്കും ടിവികെ അനുയായികൾക്കുമെതിരെ ഉന്നയിച്ച ആരോപണമാണിപ്പോൾ വാർത്തയാകുന്നത്.

കാവ്യയുടെ പേര് കേട്ടപ്പോഴെ മുഖം മാറി, ഭാവന കൂളായി ഇരുന്നു, ഭാ​ഗ്യലക്ഷ്മിക്ക് എന്തിന് ഇത്ര അസഹിഷ്ണുത?; വിമർശനം!
കാവ്യയുടെ പേര് കേട്ടപ്പോഴെ മുഖം മാറി, ഭാവന കൂളായി ഇരുന്നു, ഭാ​ഗ്യലക്ഷ്മിക്ക് എന്തിന് ഇത്ര അസഹിഷ്ണുത?; വിമർശനം!

വിജയുടെ ആരാധകരും പാർട്ടി അനുനായികളും നടത്തിയ സെെബർ അധിക്ഷേപങ്ങൾ കാരണമുണ്ടായ മാനസികാഘാതത്തിൽ തനിക്ക് ​ഗർഭഛിദ്രം സംഭവിച്ചു എന്നാണ് ജൂലിയുടെ ആരോപണം. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മാർച്ച് മാസത്തിൽ എട്ട് പേർക്കെതിരെ പരാതി നൽകിയതാണ്. എന്നാൽ ഭരണം മാറിയ ശേഷം തനിക്ക് വന്നിരിക്കുന്ന നോട്ടീസിൽ പറയുന്നത് സിവിൽ കേസ് ആണിതെന്നും ക്രിമിനൽ, ഡിഫമേഷൻ കേസ് അല്ലെന്നാണ്. ഇതിന് ശേഷം തനിക്കെതിരെ 15 ലക്ഷത്തിന്റെ കിഡ്നി തട്ടിപ്പ് ആരോപണം വന്നു.

Vijay

അവരുണ്ടാക്കിയ തിരക്കഥയാണിത്. ടിവികെ സപ്പോർട്ടേർസും ഒരു അഭിഭാഷകനുമാണ് ഇതിന് പിന്നിൽ. ഞങ്ങൾക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. ഞാൻ വിവാഹം ചെയ്തിട്ടേയുള്ളൂ. ആദ്യത്തെ കുഞ്ഞ് ഇല്ലാതായി. ഓൺലെെൻ ഹരാസ്മെന്റ് കാരണമുണ്ടായ മനോവേദനയാണിതിന് കാരണം. എനിക്ക് സിംപതിക്ക് വേണ്ടി വേണമെങ്കിൽ ഉപയോ​ഗിക്കാം. പക്ഷെ എനിക്കും ഭർത്താവിനും എതിരെ അധിക്ഷേപ വാക്കുകളും അപകീർത്തി വാർത്തകളും ഉണ്ടാക്കുന്നു. ടിവികെയെക്കുറിച്ച് ഒരു സ്ത്രീ സംസാരിച്ചത് കൊണ്ട് മാത്രം നിങ്ങളെന്റെ പേര് മോശമാക്കുന്നു.

കുറ്റക്കാരായ എട്ട് പേരും ടിവികെ അനുയായികൾ ആയതിനാലാണ് എന്റെ പരാതി ​ഗൗരവത്തിലെടുക്കാത്തത്. എന്റെ കുഞ്ഞ് നഷ്‌ടപ്പെട്ടതിന് കാരണം വിജയ് അണ്ണനാണ്. അദ്ദേഹം നേരിട്ട് ചെയ്തത് ആയിരിക്കില്ല. പക്ഷെ ഒരു വാക്ക് പറഞ്ഞ് അവരെ പിന്തിരിപ്പിച്ചിരുന്നെങ്കിൽ എനിക്ക് ഈ നഷ്ടം ഉണ്ടാകില്ലായിരുന്നെന്നും ജൂലി പറഞ്ഞു. എന്നാൽ ജൂലിയുടെ പ്രസ്താവനയ്ക്കെതിരെ നടി അംബിക രം​ഗത്ത് വന്നു.

​പ്രെ​ഗ്നൻസിയുടെ കാര്യത്തിൽ ജൂലിക്ക് വിഷമം തോന്നുന്നു. എന്നാൽ ഈ പ്രസ്താവന തെറ്റാണ്. നിന്റെ ആരോ​ഗ്യ പ്രശ്നത്തിന് എങ്ങനെ മുഖ്യമന്ത്രി കാരണമാകും. നീ വളറെ മോശം ഭാഷ ഉപയോ​ഗിച്ചു. മുഖ്യമന്ത്രിക്കോ പ്രധാന മന്ത്രിക്കോ പ്രായം 20 ഓ 99 ഓ ആയാലും ആ സ്ഥാനത്തെ ബഹുമാനിക്കണം എന്നാണ് അംബിക എക്സിൽ കുറിച്ചത്.

അതേസമയം നേരത്തെ വിജയ്നെ വിമർശിച്ച ആളാണ് അംബിക. വിജയ്ക്ക് രാഷ്ട്രീയത്തിൽ വളരാൻ സാധിക്കില്ലെന്നായിരുന്നു അംബിക അന്ന് പറഞ്ഞത്. തമിഴ് സിനിമാ രം​ഗത്തെ പലരും വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ കാര്യമായി എടുത്തിരുന്നില്ല. സിനിമാ താരമായത് കൊണ്ട് മാത്രം ജനങ്ങൾ വിജയിപ്പിക്കില്ലെന്നാണ് പല പ്രമുഖരും പറഞ്ഞത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം ഇവരുടെ ധാരണ തിരുത്തി.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X