എന്റെ ഭര്‍ത്താവ് എനിക്കൊപ്പമുണ്ട്, കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്ത ചെയ്യണമെന്ന് നടി ജ്യോതി കൃഷ്ണ
സിനിമാ താരങ്ങളുടെ പേരില്‍ പലപ്പോഴും വ്യാജ വാര്‍ത്തകള്‍ വരുന്നത് പതിവാണ്. ഏറ്റവുമൊടുവില്‍ നടി ജ്യോതി കൃഷ്ണയുടെ ഭര്‍ത്താവിന്റെ പേരിലാണ് സമാനമായൊരു ആരോപണം വന്നിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ നടി ജ്യോതി കൃഷ്ണയുടെ ഭര്‍ത്താവ് അരുണ്‍ ആനന്ദരാജയെ ദുബായ് പോലീസ് പിടിയിലായി എന്ന തരത്തിലായിരുന്നു ഈ ദിവസങ്ങളില്‍ ചില വാര്‍ത്തകള്‍ വന്നിരുന്നത്.
എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും വാർത്തകൾ കൊടുക്കുന്നത് കൃത്യമായ വിവരം അറിഞ്ഞിട്ട് വേണമെന്നുമൊക്കെ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജ്യോതി കൃഷ്ണ. ഇൻസ്റ്റാഗ്രാമിലൂടെ ലൈവിലെത്തിയ നടി ഭർത്താവ് അരുണിനെ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ പേരില്‍ വന്ന ആരോപണങ്ങളെ കുറിച്ചുമൊക്കെ വ്യക്തമായി പറഞ്ഞിരിക്കുകയാണ്. ഇതോടെ ഈ ദിവസങ്ങളിൽ വന്ന അഭ്യൂഹങ്ങൾക്കൊക്കെ അവസാനമായി.
ജ്യോതിയുടെ വാക്കുകളിലേക്ക്
'രാവിലെ മുതല്‍ ഫോണ്‍ വിളിയും മെസേജുമായിരുന്നു. ഒരു ഫ്രണ്ടാണ് യൂട്യൂബ് ലിങ്ക് അയച്ചു തന്ന് എന്താണ് സംഭവം എന്ന് ചോദിച്ചത്. പത്ത് മിനിറ്റ് മുമ്പ് വരെ എന്റെയടുത്ത് കിടന്നയാളെ ഇത്ര പെട്ടെന്ന് പോലീസ് അറസ്റ്റ് ചെയ്തോ എന്ന് ഞാനോര്‍ത്തു. നോക്കിയപ്പോല്‍ ലിവിങ് റൂമിലുണ്ട്. എന്റെ ചേട്ടാ, കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്തകള്‍ ചെയ്യണ്ടേ എന്ന് ജ്യോതി ചോദിക്കുന്നു.

രാവിലെ മുതല്‍ കേള്‍ക്കുന്ന കാര്യമാണ് നടി ജ്യോതികൃഷ്ണയുടെ ഭര്‍ത്താവ് അരുണ്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി, നടി രാധികയുടെ സഹോദരന്‍ പിടിയിലായി എന്നൊക്കെയുള്ള സോഷ്യല്‍ മീഡിയ പ്രചരണം. സെപ്റ്റംബര്‍ എട്ടിനാണ് സംഭവം. ആ കുടുംബം കഷ്ടപ്പെടുകയാണ് എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയ എന്നെ കുറേക്കാലം നല്ല രീതിയില്‍ തന്നെ കൊന്നിട്ടുണ്ട്. എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഞാന്‍. ഇപ്പോള്‍ ഒരു രീതിയിലും ബന്ധമില്ലാത്ത വാര്‍ത്തകളാണ് വന്നിരിക്കുന്നത്. ഞങ്ങള്‍ സന്തോഷമായി ദുബായിലുണ്ട്. ഈ കേസുമായി ഞങ്ങള്‍ക്ക് ബന്ധമില്ല.
Recommended Video
ദുബായ് പോലീസിലും നാട്ടിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രാജാ ഗോള്‍ഡ് അരുണിന്റെ കസിന്റേതാണ്. അവരും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതാണ് ആ മനുഷ്യന്‍ എന്ന് പറഞ്ഞ് ലൈവിനിടയില്‍ ജ്യോതി ഭര്‍ത്താവ് അരുണ്‍ ആനന്ദ് രാജയെയും പുറംലോകത്തിന് പരിചയപ്പെടുത്തിയിരുന്നു. ഒരു മര്യാദയെക്കെ വേണ്ടേ സേട്ടാ...? എന്ന ക്യാപ്ഷനോടെയായിരുന്നു ജ്യോതി കൃഷ്ണ ലൈവ് വീഡിയോ പങ്കുവച്ചത്.
ജ്യോതിയുടെ ലൈവ് വീഡിയോ കാണാം


Click it and Unblock the Notifications











