'ദുൽഖർ എന്നെ തിരിച്ചറിഞ്ഞ് ഹഗ് ചെയ്തപ്പോൾ സത്യത്തിൽ കരച്ചിലാണ് വന്നത്, ഞാൻ നടിയാണെന്ന് പറയാറില്ലായിരുന്നു'
ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ജ്യോതി കൃഷ്ണ. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന നടി തന്റെ വിശേഷങ്ങള്‍ എല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഭര്‍ത്താവിനും മകനുമൊപ്പം ഗള്‍ഫിലാണ് ജ്യോതി ഇപ്പോള്‍ സെറ്റിൽഡായിരിക്കുന്നത്. 2011ല്‍ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് ജ്യോതി കൃഷ്ണ അഭിനയത്തിലേക്ക് വന്നത്. അതിനുശേഷം ലാസ്റ്റ് ബെഞ്ച്, ഓര്‍ക്കൂട്ട് ഒരോര്‍മ്മക്കൂട്ട്, ഗോഡ് ഫോര്‍ സെയില്‍, ലിസമ്മയുടെ വീട് പോലുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
എങ്കിലും ശ്രദ്ധിക്കപ്പെട്ടത് ലൈഫ് ഓഫ് ജോസൂട്ടി, ഞാന്‍ എന്നീ സിനിമകളിലൂടെയാണ്. അഭിനയിച്ചതില്‍ തനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം ഞാന്‍ എന്ന ചിത്രത്തിലെ ലക്ഷ്മിക്കുട്ടിയാണെന്ന് ജ്യോതി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഞാനിൽ തന്റെ നായകനായിരുന്ന ദുൽഖറിനെ വളരെ നാളുകൾക്കുശേഷം വീണ്ടും കണ്ടുമുട്ടിയപ്പോഴുള്ള അനുഭവം ജ്യോതി കൃഷ്ണ സൈന സൗത്ത് പ്ലസ്സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പങ്കിട്ടു.

ദുൽഖറിന്റെ സിംപ്ലിസിറ്റി കണ്ട് കരച്ചിൽ വന്നുവെന്നാണ് ജ്യോതി കൃഷ്ണ പറയുന്നത്. പലർക്കും എന്റെ പേര് അറിയില്ല. ലൈഫ് ഓഫ് ജോസൂട്ടിയിലെ റോസ് എന്ന രീതിയിലെ അറിയൂ. ഞാൻ ഏറ്റവും സുന്ദരിയായി കാണപ്പെട്ടിട്ടുള്ളതായി എനിക്കും സുഹൃത്തുക്കൾക്കുമെല്ലാം തോന്നിയിട്ടുള്ളത് ഞാൻ എന്ന സിനിമയിലെ കഥാപാത്രമായപ്പോഴാണ്.
ആ കഥാപാത്രമായപ്പോൾ ലെൻസ് വെക്കാനൊക്കെ എനിക്ക് ഭയങ്കര മടിയായിരുന്നു. എന്താണോ ഒരു മലയാളി പെൺകുട്ടി അതായിട്ടാണ് ഞാനിൽ ഞാൻ എന്റെ കഥാപാത്രമായി എത്തിയത്. ദുബായിലാണ് താമസം എന്നതുകൊണ്ട് തന്നെ എന്ത് തരം ഡ്രസ്സും ഞാനിടും.
പക്ഷെ എത്ര മോഡേൺ വസ്ത്രം ധരിച്ചാലും നാടൻ സ്റ്റൈലിലുള്ള ദാവണിയോ സാരിയോ ഞാൻ ധരിച്ചാൽ എല്ലാവരും ഒരുപോലെ നല്ല ഭംഗിയുണ്ടെന്ന് പറയാറുണ്ട്. ഇത്തരം വസ്ത്രമാണ് ചേരുന്നത്. ഇതാണ് നീ എന്നൊക്കെ പറയും. അതുപോലെ ഞാൻ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ദുൽഖർ ബാംഗ്ലൂർ ഡേയ്‌സ് കഴിഞ്ഞിരിക്കുന്ന സമയമാണ്.
അത് കഴിഞ്ഞിട്ടുള്ള അടുത്ത മൂവിയാണ്. ദുൽഖറിന്റെ കൂടെയാണ് അഭിനയിക്കാൻ പോകുന്നതെന്ന് പറയുമ്പോൾ അടുത്ത സുഹൃത്തുക്കൾക്ക് പോലും ഉള്ളിൽ ചെറിയൊരു കുശുമ്പൊക്കെ ഉണ്ടാവുമായിരുന്നു. ഹൊ... ദുൽഖറിന്റെ കൂടെയാണോ എന്ന് പറയുന്ന ഒരു സാധനം ഉണ്ടായിരുന്നു. ദുൽഖറിന്റെ ഒരു പത്ത് വർഷത്തെ കരിയറെടുത്ത് നോക്കുകയാണെങ്കിൽ ഇപ്പോൾ ഒരു പാൻ ഇന്ത്യൻ സ്റ്റാറാണല്ലോ. ഞാൻ ഇപ്പോൾ ദുബായിൽ താമസിക്കുമ്പോൾ എന്റെ കൂടെയുള്ളതൊക്കെ നോർത്ത് ഇന്ത്യൻസൊക്കെയാണ്.
ആദ്യമൊന്നും ഞാൻ അവരോട് പറയാറില്ലായിരുന്നു ഞാനൊരു സിനിമ നടിയാണെന്ന്. പക്ഷെ ഫ്രണ്ട്‌ഷിപ്പ് വരുമ്പോൾ സ്വാഭാവികമായും അവർ നമ്മുടെ സോഷ്യൽ മീഡിയകളൊക്കെ കാണുമല്ലോ. നമ്മുടെ ഇൻസ്റ്റ അകൗണ്ട് കാണുമ്പോൾ വെരിഫൈഡായിരിക്കും. സ്വാഭാവികമായും അവർ ചോദിക്കും നിങ്ങൾ എന്തെങ്കിലും ആണോയെന്ന്.

പിന്നെ ചോദിക്കും ആരുടെയൊക്കെ പടത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന്. ദുൽഖറിന്റെ പേര് പറയുമ്പോഴാണ്... ദൈവമേ നിങ്ങൾ ദുൽഖറിന്റെ കൂടെ അഭിനയിച്ചിട്ടുണ്ടോ എന്നാണ് അവർ ചോദിക്കുക. അതൊരു വലിയ ക്രെഡിറ്റാണ് ഇപ്പോൾ. അപ്പോൾ ഞാൻ ദുൽഖറെന്നെ കല്യാണം കഴിച്ചിട്ടുണ്ട് സിനിമയിൽ എന്നൊക്കെ പറയും.
ഞാൻ അഭിനയിച്ചിട്ടുള്ള താരങ്ങളിൽ ഇപ്പോൾ പാൻ ഇന്ത്യൻ താരമായി നിൽക്കുന്നത് ദുൽഖറാണ്. മാത്രമല്ല ഞാൻ എന്ന സിനിമ എനിക്ക് ഒരുപാട് കാര്യങ്ങൾ തന്നിട്ടുണ്ട്. അടുത്തിടെ ഞാൻ സുരേഷേട്ടന്റെ മകളുടെ റിസപ്ഷന് ഭർത്താവിനൊപ്പം പോയിരുന്നു. അവിടെ വെച്ച് ദുൽഖറിനെ കണ്ടിരുന്നു. അവർ ഫാമിലിയായി നടന്ന് വരികയായിരുന്നു.
അടുത്ത് പോയി മിണ്ടണോ... എന്നെ തിരിച്ചറിയുമോ എന്നൊക്കെ ടെൻഷനായിരുന്നു. എന്തും വരട്ടെയെന്ന് കരുതി ഞാൻ പോയി ഒരു ഹായ് പറഞ്ഞു. അത് കേട്ടതും ദുൽഖർ എന്നെ വേഗം തിരിച്ചറിഞ്ഞ് വിശേഷങ്ങളൊക്കെ ചോദിച്ച് വേഗം ഹഗ് ചെയ്തു.
ആ സമയത്ത് സത്യത്തിൽ എനിക്ക് കരച്ചിലാണ് വന്നത്. അത് അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി കണ്ടിട്ടാണ്. അതുകൊണ്ടാണ് അദ്ദേഹം ഉയർച്ചയിൽ നിൽക്കുന്നത്. അതുപോലെ ബോംബെ മാർച്ച് 12വിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിനൊപ്പം സീനുകളില്ല. ആ സിനിമയിൽ ഒരുപാട് താരങ്ങളുണ്ടായിരുന്നു. മമ്മൂക്ക എന്നെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതായും ഞാൻ കേട്ടിട്ടുണ്ടെന്നും ജ്യോതി കൃഷ്ണ പറയുന്നു.


Click it and Unblock the Notifications











