കല്യാണം കഴിഞ്ഞതോടെയാണ് മാറി നിന്നത്; മഞ്ജു വാര്യരെ നേരില്‍ കണ്ടപ്പോള്‍ തോന്നിയത്, നടി ജ്യോതി കൃഷ്ണ പറയുന്നു

ദിലീപിന്റെ ജോസൂട്ടി എന്ന കഥാപാത്രത്തെ നൈസായി പറ്റിച്ച് പോവുന്ന റോസ്. മലയാളികള്‍ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളിലൊന്നാണ് ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലെ റോസ്. നടി ജ്യോതി കൃഷ്ണ അവതരിപ്പിച്ച കഥാപാത്രം ഏറെ ജനപ്രീതി നേടി എടുക്കുകയും ചെയ്തു. കുറച്ച് വര്‍ഷങ്ങളായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി. ഇനിയൊരു തിരിച്ച് വരവ് എപ്പോഴാണെന്ന് ചോദിക്കുന്നവരോട് നല്ലൊരു അവസരത്തിന് വേണ്ടി താനും കാത്തിരിക്കുകയാണെന്നാണ് ജ്യോതി പറയുന്നത്.

ഭര്‍ത്താവും പറയുന്നത് നല്ലൊരു കഥാപാത്രം ലഭിക്കണം എന്നതാണെന്ന് പുതിയൊരു അഭിമുഖത്തില്‍ ജ്യോതി വ്യക്തമാക്കുന്നു. ഒപ്പം ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരെ കുറിച്ചും അവരെ ആദ്യമായി നേരില്‍ കണ്ടതിനെ പറ്റിയുമെല്ലാം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ ജ്യോതി കൃഷ്ണ വെളിപ്പെടുത്തുകയാണ്.

മഞ്ജു വാര്യരെ നേരിൽ കണ്ടപ്പോൾ

2013 ലോ 2014 ആണ് മഞ്ജു വാര്യരെ ആദ്യമായി നേരില്‍ കാണുന്നത്. ഒരു കല്യാണ വീട്ടല്‍ തലേ ദിവസത്തെ പരിപാടിയ്ക്ക് എത്തിയതായിരുന്നു. ചെറുപ്പം മുതല്‍ മനസില്‍ കാണുന്ന നായികയായിരുന്നു മഞ്ജു വാര്യര്‍. ഇവരെ നേരിട്ട് കാണുക എന്ന് പറയുന്നത് തന്നെ വലിയൊരു സ്വപ്‌നമായിരുന്നു. കണ്ട് കഴിഞ്ഞപ്പോള്‍ വളരെ സിംപിളായിട്ടുള്ള ഒരു വ്യക്തിയാണ്. ചിരിച്ച മുഖത്തോട് കൂടി മഞ്ജു ചേച്ചിയുടെ കൂടെ ഒരു സീനെങ്കില്‍ ഒരു സീനെങ്കിലും പെര്‍ഫോമന്‍സ് ചെയ്യുന്നത് വളരെ വലിയൊരു കാര്യമായിരുന്നു.

കല്യാണം കഴിഞ്ഞതോടെ അഭിനയം നിർത്തി

അതേ സമയം സിനിമയില്‍ നിന്നും മനഃപൂര്‍വ്വം മാറി നിന്നതാണോ എന്ന ചോദ്യത്തിനും ജ്യോതി മറുപടി പറഞ്ഞിരുന്നു. 2017 നവംബര്‍ 19 നായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞപ്പോള്‍ തന്നെ ഒരു ബ്രേക്ക് എടുത്തതാണ്. നമ്മുക്ക് ഫാമിലി വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. അതിന് ശേഷം ഒന്‍പ്ത മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രഗ്നന്റായി. പിന്നെ അതിലേക്കാണ് ശ്രദ്ധ കൊടുത്തത്. ഇപ്പോള്‍ മോന് രണ്ടര വയസായി. വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ച് വരണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും ജ്യോതി വ്യക്തമാക്കുന്നു.

ഭർത്താവിൻ്റെ കുടുംബത്തിൻ്റെ പിന്തുണയുണ്ട്

സിനിമയുടെ വാല്യൂ എന്താണെന്ന് അറിയുന്ന ഒരു കുടുംബത്തിലേക്കാണ് ഞാന്‍ വിവാഹിതയായി പോയത്. ഭര്‍ത്താവ് അരുണ്‍ ഭയങ്കര സപ്പോര്‍ട്ടീവ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. അഭിനയിക്കുന്നുണ്ടെങ്കില്‍ അത് നല്ലൊരു കഥാപാത്രം ആയിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. പടം ഹിറ്റാവുകയോ ഹിറ്റാവാതെ ഇരിക്കുകയോ ഒക്കെ ഭാഗ്യ-നിര്‍ഭാഗ്യം അനുസരിച്ച് ആയിരിക്കും. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറി നിന്നിട്ട് നാല് വര്‍ഷമേ ആയിട്ടുള്ളു, പക്ഷേ സിനിമ ഒരുപാട് മാറിയെന്നാണ് ജ്യോതി പറയുന്നത്.

Recommended Video

മിന്നല്‍ മുരളിയില്‍ ഐശ്വര്യ ലക്ഷ്മിയുമുണ്ടായിരുന്നു; വീഡിയോയുമായി ബേസില്‍ ജോസഫ് | FilmiBeat
പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ച് ജ്യോതി

താന്‍ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ എല്ലാവരും അറിയുന്നത് റോസ് എന്ന കഥാപാത്രമാണ്. പക്ഷേ ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ഞാന്‍ എന്ന സിനിമയിലെ ലക്ഷ്മിക്കുട്ടി എന്ന കഥാപാത്രമായിരുന്നു. ആ കഥാപാത്രം ആവുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ മനസിലും ഏറ്റവും അടുപ്പമുള്ള കഥാപാത്രം ലക്ഷ്മിക്കുട്ടിയാണ്. ഇനി പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കണം എന്നാണ് ആഗ്രഹം. മലയാള സിനിമ നല്ല താരങ്ങളെ കൊണ്ട് സമ്പന്നമാണ്. അതിന്റെ ഭാഗമാവുന്നത് വലിയൊരു ഭാഗ്യമായിട്ടാണ് താന്‍ കരുതുന്നതെന്നും ജ്യോതി വ്യക്തമാക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X