സലിം കുമാറിനോട് മാപ്പ് ചോദിച്ച് നടി ജ്യോതി കൃഷ്ണ; പക്വത കുറവ് മൂലം സംഭവിച്ച കാര്യമാണെന്നും നടി

നടി രാധികയുടെ സഹോദരി എന്നതിലുപരി മലയാള സിനിമ, ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയായ നടിമാരില്‍ ഒരാളാണ് ജ്യോതി കൃഷ്ണ. അടുത്തിടെ ജ്യോതിയുടെ ഭര്‍ത്താവിനെതിരെ വന്ന ആരോപണം വലിയ വാര്‍ത്തകളായി മാറഇയിരുന്നു. ഈ വിഷയത്തില്‍ മറുപടിയുമായി ഫേസ്ബുക്ക് ലൈവില്‍ നടി വന്നിരുന്നു. ഇപ്പോഴിതാ നടന്‍ സലിം കുമാറിനെ കുറിച്ച് പറയുകയാണ് ജ്യോതി.

ജ്യോതി കൃഷ്ണ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ചലഞ്ച് വീഡിയോയാണ് ശ്രദ്ധയമാവുന്നത്. 'ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരു സോറി പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളു എന്ന് തോന്നുകയും ചില പ്രശ്‌നങ്ങള്‍ കൊണ്ട് അകന്നു പോയവരെ തിരിച്ചു പിടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് തോന്നിയവരോടും മടിക്കാതെ സോറി പറഞ്ഞ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് ജ്യോതി കൃഷ്ണ പറയുന്നത്.

 ജ്യോതിയുടെ വാക്കുകളിലേക്ക്

അങ്ങനെ നോക്കിയാല്‍ തനിക്ക് ആദ്യം സോറി പറയണമെന്ന് തോന്നുന്നത് നടന്‍ സലിം കുമാറിനോടാണ്. അതിനുള്ള കാരണവും ജ്യോതി വ്യക്തമാക്കിയിരുന്നു. മൂന്നാം നാള്‍ ഞായറാഴ്ചയുടെ സെറ്റില്‍ വെച്ച് സലിം കുമാറുമായി ജ്യോതിയ്ക്ക് ഒരു പ്രശ്‌നമുണ്ടായിരുന്നു. അന്ന് പക്വതയില്ലായ്മ കൊണ്ട് എന്തൊക്കെയോ തിരിച്ചു പറഞ്ഞു. ഇപ്പോളാണ് എല്ലാത്തിനും ക്ഷമ ചോദിക്കണമെന്ന് തോന്നിയതെന്നാമ് നടി പറയുന്നത്.

ജ്യോതിയുടെ വാക്കുകളിലേക്ക്

അന്ന് സെറ്റില്‍ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ സലിം കുമാര്‍ ചേട്ടനോട് പറഞ്ഞില്ലെന്നും അന്ന് ഇങ്ങനെയൊന്നും തോന്നിയില്ല. എന്നാല്‍ പിന്നീട് ഞാന്‍ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാന്‍ പറ്റിയിരുന്നില്ല. ഈ അവസരം അതിനായി വിനിയോഗിക്കുന്നെന്നും സോറി ചലഞ്ചിന്റെ ഭാഗമായി പങ്കുവെച്ച വീഡിയോയില്‍ ജ്യോതി കൃഷ്ണ പറയുന്നു.

ജ്യോതിയുടെ വാക്കുകളിലേക്ക്

മമ്മൂട്ടി നായകനായ ബോംബെ മാര്‍ച്ച് 2012 എന്ന ചിത്രത്തിലൂടെയാണ് ജ്യോതി കൃഷ്ണ മലയാള സിനിമയിലെത്തിയത്. പിന്നീട് മൂന്നാം നാള്‍ ഞായറാഴ്ച, ലൈഫ് ഓഫ് ജോസൂട്ടി, ഞാന്‍, ഇതു പാതിരാമണല്‍, ഗോഡ് ഫോര്‍ സെയില്‍ തുടങ്ങി സിനിമകളില്‍ ചെറുതും വലുതുമായ ശ്രദ്ധേയമായ നിരവധി വേഷങ്ങളില്‍ ജ്യോതി അഭിനയിച്ചിരുന്നു.

 ജ്യോതിയുടെ വാക്കുകളിലേക്ക്

വിവാഹ ശേഷം സിനിമയില്‍ നിന്നു മാറി നിന്ന ജ്യോതി ഇപ്പോള്‍ ദുബായില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അടുത്തിടെയാണ് നടി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. നടി രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജയാണ് ജ്യോതി കൃഷ്ണയുടെ ഭര്‍ത്താവ്. ആഴ്ചകള്‍ക്ക് മുന്‍പ് സ്വര്‍ണക്കടത്ത് കേസില്‍ ജ്യോതി കൃഷ്ണയുടെ ഭര്‍ത്താവ് അരുണ്‍ രാജ അറസ്റ്റിലായെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കി നടി രംഗത്ത് എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X