ആസ്തി നാൽപ്പത് മില്യൺ ​ഡോളറിന് മുകളിൽ..., കാതലിൽ മമ്മൂട്ടിയുടെ ഓമനയാകാൻ ജ്യോതിക വാങ്ങിയത് കോടികൾ?

വിവാഹത്തോടെ സിനിമാ ജീവിതവും സ്വപ്നങ്ങളും ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക് മാത്രം ഒതുങ്ങിപ്പോയ അഭിനേത്രികൾ നിരവധിയാണ്. എന്നാൽ ജ്യോതികയുടെ കാര്യത്തിൽ അതൊന്നും ഉണ്ടായില്ല. ജ്യോതികയുടെ സ്വപ്നങ്ങളും ആ​ഗ്രഹങ്ങളും നിറവേറ്റി കൊടുക്കുക എന്നത് തന്റെ ഉത്തരവാദിത്വമായാണ് ഭർത്താവും നടനുമായ സൂര്യ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ജ്യോതിക ഇപ്പോഴും സിനിമയിൽ സജീവമാണ്. സൂര്യ 2ഡി എന്റർടെയ്ൻമെന്റ്സിന് കീഴിൽ നിർമ്മാണം ആരംഭിച്ചത് പോലും ഭാര്യ വീണ്ടും അഭിനയിച്ച് തുടങ്ങിയപ്പോഴാണ്.

തമിഴിൽ മാത്രമല്ല മലയാളത്തിലും ജ്യോതിക നായികയായി സിനിമകൾ‌ ചെയ്തിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക വീണ്ടും മലയാളത്തിൽ നായികയായി അഭിനയിച്ചിരിക്കുകയാണ്. അതും മമ്മൂട്ടിക്കൊപ്പം. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച കാതൽ‌ ദി കോർ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്.

Jyothika

പച്ചയായി പറയുന്ന കാതലുള്ള കഥ എന്നാണ് കാതൽ കണ്ട പ്രേക്ഷകർ കുറിച്ചത്. ഒട്ടനവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ശേഷമാണ് കാതൽ ദി കോർ തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമയ്ക്ക് എല്ലായിടത്ത് നിന്നും ​ഗംഭീര റിപ്പോർട്ടുകൾ വരുമ്പോൾ നായിക കഥാപാത്രമായ ഓമനയെ അവതരിപ്പിച്ച നടി ജ്യോതികയുടെ പ്രതിഫലമാണ് ചർച്ച ചെയ്യപ്പെടുന്നത്.

കാതലിൽ അഭിനയിക്കാൻ അഞ്ച് കോടിയോളം രൂപ ജ്യോതിക പ്രതിഫലമായി കൈപ്പറ്റിയെന്നാണ് റിപ്പോർട്ടുകൾ. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ നിർമിച്ചത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനിയാണ്. ഇതുവരെ മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ള സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു.

1998 മുതൽ ജ്യോതിക അഭിനയത്തിൽ സജീവമാണ്. തുടക്കം ഹിന്ദിയിൽ ആയിരുന്നുവെങ്കിലും ജ്യോതിക ക്ലച്ച് പിടിച്ചത് തമിഴിൽ അരങ്ങേറിയ ശേഷമാണ്. ഒരു കാലത്ത് തമിഴിൽ ഏറ്റവും ഡിമാന്റുള്ള നായികയായിരുന്നു ജ്യോതിക. വിജയ്, സൂര്യ, കമൽഹാസൻ, സിമ്പു, അർജുൻ സർജ തുടങ്ങി തമിഴിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായിരുന്നു താരം.

താരത്തിന്റെ ആസ്തി ഏകദേശം 40 മില്യൺ ഡോളറാണ് എന്നാണ് റിപ്പോർട്ട്. 12 കോടിയോളം രൂപയാണെത്രെ വാർഷിക വരുമാനം. അതായത് 15 മില്ല്യൺ ഡോളർ. അതുപോലെ തന്നെ താരം ഒരു ചിത്രത്തിനായി നാല് മുതൽ അ‍ഞ്ച് കോടി വരെയാണ് വാങ്ങുന്ന പ്രതിഫലമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Jyothika

അതുകൊണ്ട് തന്നെ കാതലിനും ഇത്രത്തോളം തന്നെ പ്രതിഫലം താരം വാങ്ങിയിട്ടുണ്ടാകുമെന്നും റിപ്പോർ‌ട്ടുകൾ പറയുന്നു. അഭിനയത്തിന് പുറമെ റിയൽ എസ്റ്റേറ്റിലും ബിസിനസിലും വിവിധ നിക്ഷേപങ്ങളും ജ്യോതിക വരുമാന സ്രോതസാണ്. നിരവധി ഉൽപ്പന്നങ്ങളുടെയും ബ്രാൻഡുകളുടെയും ബ്രാൻഡ് അംബാസഡർ കൂടിയാണ് നടി.

ഭർത്താവിനും കുട്ടികൾക്കുമൊപ്പം ചെന്നൈയിൽ ആഡംബര വസതിയിലാണ് താരം താമസിക്കുന്നത്. ഏകദേശം 20000 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീടുള്ളത്. തമിഴ്‌നാട്ടിൽ നടിക്ക് മറ്റ് ചില സ്വത്തുക്കളുമുണ്ട്. നടിക്ക് മുംബൈയിൽ 70 കോടി വിലമതിക്കുന്ന ഫ്ലാറ്റുമുണ്ട്. സൂര്യ-ജ്യോതിക ദമ്പതികൾക്ക് ദിയ, ദേവ് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. മകൾ വിദേശത്താണ് പഠിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടേത് പോലെ തന്നെ നല്ല സിനിമകളുടെ ഭാ​ഗമാകുക എന്നതാണ് സൂര്യയുെട നിർ‌മ്മാണ കമ്പിനിയുടെയും ലക്ഷ്യം. അതേസമയം രണ്ട് ഗൾഫ് രാജ്യങ്ങൾ കാതൽ ദി കോർ എന്ന ചിത്രം പ്രദർശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി.

കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളാണ് ചിത്രം വിലക്കിയത്. സിനിമയുടെ ഉള്ളടക്കമാണ് ഖത്തറും കുവൈറ്റും വിലക്ക് ഏർപ്പെടുത്താൻ കാരണമെന്നാണ് വിവരം. സ്വവർഗാനുരാഗിയായ കഥാപാത്രത്തെയാണ് മമ്മൂട്ടി കാതലിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത് തന്നെയാണ് ചിത്രം വിലക്കാൻ കാരണം.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X