നിങ്ങളുടെ ഫോട്ടോ ബെഡ് റൂമിൽ ഒട്ടിച്ചിരുന്നു! ഇന്ന് നിർമാതാവായി; ഫാൻഗേൾ മൊമൻ്റെന്ന് ജ്യോതിക

മമ്മൂട്ടിയുടെ നായികയായി കാതല്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തരംഗമായിരിക്കുകയാണ് നടി ജ്യോതിക. കുറേ കാലത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള ജ്യോതികയുടെ തിരിച്ച് വരവ് ശക്തമായ കഥാപാത്രങ്ങളിലൂടെയായിരുന്നു. ഇപ്പോള്‍ നടി എന്നതിലുപരി നിര്‍മാതാവിന്റെ റോളിലും സജീവമാണ്.

ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാം പേജിലൂടെ ജ്യോതിക പങ്കുവെച്ച ചിത്രവും അതിന് നല്‍കിയ ക്യാപ്ഷനുമാണ് വൈറലാവുന്നത്. നടന്‍ അക്ഷയ് കുമാറിനൊപ്പം നില്‍ക്കുന്ന ഫോട്ടോയായിരുന്നു നടി പോസ്റ്റ് ചെയ്തത്. അതില്‍ താന്‍ അക്ഷയ് കുമാറിന്റെ ഫാന്‍ഗേള്‍ ആയിരുന്നതിനെ പറ്റിയാണ് സൂചിപ്പിച്ചിരിക്കുന്നത്.

jyothika-akshay

അക്ഷയ് കുമാര്‍ നായകനായി അഭിനയിച്ച സര്‍ഫിറ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. തമിഴില്‍ സൂര്യ നായകനായി അഭിനയിച്ച് സുധ കൊങ്കരയുടെ സംവിധാനത്തിലെത്തിയ സൂപ്പര്‍ഹിറ്റ് മൂവി 'സൂരരൈ പോട്ര്' ന്റെ ഹിന്ദി റീമേക്കാണ് സര്‍ഫിറ. ചിത്രത്തിലെ ഗംഭീര പ്രകടനം കാഴ്ച വെച്ച അക്ഷയ് കുമാറിന് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് ജ്യോതിക എത്തിയത്.

'അര്‍ഹിച്ച വിജയം നേടിയതിനും ഹൃദയസ്പര്‍ശിയായ പ്രകടനത്തിനും പ്രിയപ്പെട്ട അക്ഷയ് കുമാറിന് ആശംസകള്‍. ബെഡ്‌റൂമില്‍ നിങ്ങളുടെ ചിത്രം ഒട്ടിച്ചു വച്ചിരുന്ന ഒരു ആരാധികയില്‍ നിന്നും ഇന്ന് നിങ്ങളുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ടതും നൂറ്റിയമ്പതാമത്തെ സിനിമയുടെ നിര്‍മാതാവാകാന്‍ കഴിഞ്ഞത് തീര്‍ച്ചയായും കാലം എനിക്കായി കാത്തു നിമിച്ച നിമിഷമാണ്'. എന്നുമാണ് അക്ഷയ് കുമാറിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് ജ്യോതിക എഴുതിയിരിക്കുന്നത്.

അതേ സമയം ജ്യോതികയുടെ പോസ്റ്റിന് താഴെ സിനിമയെ പറ്റി പറഞ്ഞ് നിരവധി കമന്റുകളാണ് വരുന്നത്. ശരിക്കും സൂര്യയുടെ വേഷം അത്രയും പെര്‍ഫെക്ടായിരുന്നു. ഹിന്ദിയില്‍ അക്ഷയ് കുമാറിന് അത്രയും പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കുമോ? എന്നും ബെസ്റ്റ് സൂര്യ തന്നെയാണ് എന്നിങ്ങനെ പോവുന്നു കമന്റുകള്‍.

ഇതിനിടെ ജ്യോതിക പറഞ്ഞ അതേ ഡയലോഗ് ഒരു ആരാധകന്‍ തിരിച്ച് പറഞ്ഞിരിക്കുകയാണ്. 'നിങ്ങളുടെ പോസ്റ്റര്‍ എന്റെ മുറിയിലുണ്ട്, നിങ്ങളുടെ 150-ാമത്തെ സിനിമ നിര്‍മ്മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു മാം', എന്നാണ് ഒരാള്‍ പറഞ്ഞത്. അദ്ദേഹത്തോടുള്ള സ്‌നേഹം സൂചിപ്പിച്ച് കൊണ്ട് മറുപടിയുമായി ജ്യോതിക എത്തുകയും ചെയ്തു.

എയര്‍ ഡെക്കാണ്‍ എന്ന ആഭ്യന്തര വിമാന സര്‍വീസിന്റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ യഥാര്‍ഥ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയായിരുന്നു'സൂരൈ പോട്ര്'. 2020-ല്‍ കൊവിഡ് കാലത്തായിരുന്നു സിനിമ റിലീസ് ചെയ്തത്. അതുകൊണ്ട് തിയേറ്ററില്‍ റിലീസ് ചെയ്യുന്നതിന് പകരം ഒടിടി യിലൂടെയായിരുന്നു റിലീസ്.

jyothika

തമിഴില്‍ സൂര്യയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത ചിത്രമായിരുന്നു സുരൈ പോട്ര്. മികച്ച നടന് മാത്രമല്ല മികച്ച നടി ഉള്‍പ്പടെ മൂന്ന് പ്രധാന ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മാരന്‍ എന്ന കഥാപാത്രത്തിലൂടെ സൂര്യയും ബൊമ്മിയായി അപര്‍ണ ബാലമുരളിയും ഗംഭീര പ്രകടനം കാഴ്ച വെച്ച ചിത്രം ഇന്ന് മുതല്‍ ഹിന്ദിയിലേക്കും എത്തിയിരിക്കുകയാണ്.

ചിത്രത്തില്‍ അതിഥി വേഷത്തില്‍ സൂര്യയും എത്തുന്നുണ്ട്. തമിഴിനൊപ്പം ഹിന്ദിയിലേക്ക് സിനിമ സംവിധാനം ചെയ്തത് സുധ കൊങ്കര തന്നെയാണ്. നിര്‍മാണത്തിലൂടെ വീണ്ടും സൂര്യയും ജ്യോതികയും ഈ സിനിമയുടെ ഭാഗമാവുകയാണ്. അരുണ ഭാട്ടിയ, വിക്രം മല്‍ഹോത്ര എന്നിവര്‍ക്കൊപ്പമാണ് സൂര്യയും ജ്യോതികയും ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ജി വി പ്രകാശാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരുന്നത്. അക്ഷയ് കുമാറിനെ കൂടാതെ പരേഷ് റാവല്‍, ശരത്കുമാര്‍, രാധികാ മദന്‍, സീമാ ബിശ്വാസ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X