'തോളൊപ്പം വളർന്ന് മക്കൾ, സഹോദരങ്ങളെപ്പോലെ, മാതാപിതാക്കളും മക്കളുമാണെന്ന് തോന്നുന്നില്ല'; കുടുംബചിത്രം
തെന്നിന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള താരകുടുംബം ഏതെന്ന് ചോദിച്ചാൽ നിസംശയം സൂര്യയുടെ കുടുംബമാണെന്ന് പറയാം. മാതൃകാ കുടുംബമെന്നാണ് ആരാധകർ സൂര്യ-ജ്യോതിക ഫാമിലിയെ വിശേഷിപ്പിക്കാറുള്ളത്. ദിവ്യ, ദേവ് എന്നിങ്ങനെ രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്. സൂര്യയും ജ്യോതികയും മക്കൾ മുതിർന്നതോടെ കരിയറിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് തുടങ്ങി. ബോളിവുഡിൽ നിന്ന് വരെ അവസരങ്ങൾ ഇരുവരേയും തേടി എത്തി തുടങ്ങി. രാജ്യമെങ്ങും ദീപാവലി ആഘോഷം പൊടി പൊടിക്കുകയാണ്.
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. വളരെ ഗംഭീരമായാണ് രാജ്യത്ത് ദീപീവലി ആഘോഷിക്കുന്നത്. മൺചെരാതുകളിൽ പ്രകാശം പരത്തി അന്ധകാരത്തെ ഇല്ലതെയാക്കുകയാണ് ദീപാവലി ദിവസത്തിൽ. ഭാരതത്തിന്റെ പൈതൃകം വിളച്ചോതുന്ന ആഘോഷമാണെങ്കിലും ലോകത്തിന്റെ വിവിധ കോണുകളിൽ ദീപാവലി ആഘോഷിക്കപ്പെടുന്നു.

മക്കൾക്കൊപ്പം സൂര്യയും ജ്യോതികയും ദീപാവലി ഇത്തവണ ഗംഭീരമായി ആഘോഷിച്ചു. മക്കൾക്കും ഭർത്താവിനുമൊപ്പം ദീപാവലി പൊടിപൊടിച്ചതിന്റെ ഫോട്ടോ ജ്യോതികയാണ് സോഷ്യൽമീഡിയയിൽ പങ്കിട്ടത്. ഫോട്ടോ എത്തേണ്ട താമസം നിമിഷ നേരം കൊണ്ട് വൈറലായി. പിക് ഓഫ് ദി ഡെ എന്നൊക്കെ തലക്കെട്ട് നൽകിയാണ് സോഷ്യൽമീഡിയയിൽ സൂര്യയുടെ കുടുംബചിത്രം പ്രചരിക്കുന്നത്.
ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ ഒട്ടുമിക്ക സെലിബ്രിറ്റികളും പങ്കിട്ടുവെങ്കിലും ഏറ്റവും സന്തോഷം തോന്നിയത് സകുടുംബം സൂര്യയെ കണ്ടപ്പോഴാണെന്നും കമന്റുകളുണ്ട്. കസവ് കരയുള്ള വെള്ള മുണ്ടും പേസ്റ്റൽ നിറത്തിലുള്ള ഷർട്ടുമാണ് സൂര്യയും മകൻ ദേവും ധരിച്ചിരുന്നത്. ആദ്യമായാണ് ദേവ് മുതിർന്ന ശേഷം മുണ്ടും ഷർട്ടും ധരിച്ച് ഒരു ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്.
ഹെവി വർക്കുള്ള കറുത്ത നിറത്തിലുള്ള ലെഹങ്കയും അതിനിണങ്ങുന്ന ഷർട്ട് മോഡൽ ടോപ്പും സിംപിൾ ഹെയർ സ്റ്റൈലുമായിരുന്നു ജ്യോതിക ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ചുവന്ന നിറത്തിലുള്ള സ്ലീവ് ലെസ് ഷറാറയായിരുന്നു മകൾ ദിയ ധരിച്ചിരുന്നത്. ജ്യോതികയും ദിയയും ഇരു കൈകളിലും മെഹന്തിയും അണിഞ്ഞിട്ടുണ്ട്. സൂര്യയുടെ കുടുംബ ചിത്രം കണ്ടതോടെ നാലുപേരെയും ഒറ്റ ഫ്രെയിമിൽ കാണുമ്പോൾ മാതാപിതാക്കളും മക്കളുമാണെന്ന് തോന്നുന്നില്ലെന്നും സഹോദരങ്ങളെപ്പോലെയാണ് തോന്നുന്നതെന്നും കമന്റുകളുണ്ട്.
വളരെ വിരളമായി മാത്രമെ മക്കളുടെ ചിത്രങ്ങൾ താര ദമ്പതികൾ പങ്കുവെക്കാറുള്ളു. മക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ഇരുവരും ശ്രദ്ധിക്കാറുണ്ട്. സൂര്യയും ജ്യോതികയും നാൽപ്പത് പിന്നിട്ടുവെങ്കിലും ഫിറ്റ്നസ് നിലനിർത്തുന്നതിനാൽ ഇപ്പോഴും ഇരുവരിലും യുവത്വം കാണാം.

സൗന്ദര്യത്തിന് പിന്നിലെ കാരണം ചോദിച്ചപ്പോൾ ഒരിക്കൽ ജ്യോതിക പറഞ്ഞത് തന്റെ ഭർത്താവ് തനിക്ക് നൽകുന്ന സന്തോഷമാണെന്നാണ്. ജ്യോതികയെ ഭാര്യയായല്ല സുഹൃത്തായിട്ടാണ് സൂര്യ അന്നും ഇന്നും കാണുന്നത്. അടുത്തിടെ ഭാര്യയെ കുറിച്ച് നടൻ പറഞ്ഞത് ഇങ്ങനെയാണ്... എന്‍റെ ഭാര്യ എന്‍റെ നല്ല പങ്കാളിയും കൂട്ടുകാരിയുമാണ്. എന്‍റെ വഴികാട്ടിയാണ്. ജോയെപ്പോലെ നല്ലയൊരാളാകാനാണ് ഞാന്‍ ശ്രമിക്കുന്നതെന്നാണ്.
ഇത്തവണ ദീപാവലി സൂര്യയ്ക്കും കുടുംബത്തിനും കൂടുതൽ സ്പെഷ്യലാണ് കാരണം ഏറെ പ്രതീക്ഷയുള്ള സൂര്യയുടെ ചിത്രം കങ്കുവ നവംബർ ആദ്യം തിയേറ്ററുകളിലെത്തും. സിരുത്തൈ ശിവയാണ് കങ്കുവ സംവിധാനം ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications











