For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അഭിമാന നിമിഷം'; പുരസ്കാരത്തിളക്കത്തിൽ താരദമ്പതികൾ, 'റിയൽ ലൈഫ് ബൊമ്മി ജ്യോതിക'യെന്ന് ആരാധകർ!

  |

  ഇന്ത്യൻ സിനിമയിൽത്തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുപത്തിയഞ്ച് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ മികച്ച നടനുള്ള ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിരിക്കുകയാണ് നടൻ സൂര്യ ശിവകുമാർ. കഴിഞ്ഞ ദിവസം അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

  2020ൽ പുറത്തിറങ്ങിയ സൂരരൈ പോട്ര് സിനിമയിലെ പ്രകടനത്തിനാണ് സൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള പുരസ്‌കാരവും സുധ കൊങ്കര സംവിധാനം ചെയ്ത ഈ ചിത്രത്തിനാണ്.

  Also Read: ബിഗ് ബോസിലെ ആ സംഭവം ഞാൻ എന്റെ ജീവിതത്തിൽ നിന്നേ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത്; സൂര്യ പറയുന്നു

  ചിത്രത്തിന്റെ നിര്‍മാതാവ് എന്ന നിലയിൽ ജ്യോതികയാണ് ആ പുരസ്‌കാരം ഏറ്റുവാങ്ങിയത്. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള 2 ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിച്ചത്. ലോക്ഡൗണ്‍ കാലത്ത് ആമസോണ്‍ പ്രൈമിലൂടെയാണ് സൂരറൈ പ്രോട്ര് പ്രദര്‍ശനത്തിനെത്തിയത്.

  എയര്‍ ഡെക്കാണ്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സൂര്യയുടെ കരിയർ ബെസ്റ്റെന്നും പലരും സൂരരൈ പോട്രിലെ മാരനെ വിശേഷിപ്പിച്ചു.

  Also Read: ശാലിനിയെ കുഞ്ചാക്കോ ബോബന്‍ കല്യാണം കഴിക്കാത്തതെന്താണ്? അവളുടെ പ്രണയത്തിന് കൂട്ട് നിന്നത് താനാണെന്ന് ചാക്കോച്ചൻ

  സൂര്യ പുരസ്കാരം സ്വീകരിക്കാനായി വേദിയിലേക്ക് കയറിയപ്പോൾ മുതൽ ആ നിമിഷങ്ങൾ കാമറയിൽ പകർത്താനുള്ള തിരക്കിലായിരുന്നു ജ്യോതിക. മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള പുരസ്‌കാരം ജ്യോതിക സ്വീകരിക്കാൻ വേദിയിലേക്ക് കയറിയപ്പോൾ‌ സൂര്യയും ഇടതടവില്ലാതെ ആ നിമിഷങ്ങളെല്ലാം കാമറയിൽ പകർത്തി.

  ​ഗോൾഡൺ നിറത്തിലുള്ള മുണ്ടും ഷർട്ടും ധരിച്ചാണ് സൂര്യ പുരസ്കാരം സ്വീകരിക്കാനെത്തിയത്. സിൽവറും ​ഗോൾഡും കലർന്ന സിംപിൾ സാരിക്കൊപ്പം മുല്ലപ്പൂവും ചൂടിയാണ് ജ്യോതികയെത്തിയത്.

  പുരസ്കാരം സ്വീകരിച്ച് തിരികെ എത്തിയ ശേഷം മക്കളായ ദിയയുടേയും ദേവിന്റേയും കഴുത്തിൽ പുരസ്കാരങ്ങൾ അണിയിച്ചുള്ള ചിത്രങ്ങളും താരദമ്പതികൾ പങ്കുവെച്ചു.

  Also Read: ഇനിയും മറച്ചുവയ്ക്കുന്നില്ല, എനിക്ക് ഐശ്വര്യയോട് കടുത്ത അസൂയയാണ്; കാരണമുണ്ട്: തുറന്നു പറഞ്ഞ് മീന

  'ഒരേ സമയം അഭിമാനവും അനു​ഗ്രഹീതവുമായി തോന്നുന്നു'വെന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് ജ്യോതിക കുറിച്ചത്. അതേസമയം ദേശീയ പുരസ്കാരങ്ങൾ സ്വീകരിക്കുന്ന സൂര്യയുടേയും ജ്യോതികയുടേയും ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നതോടെ ജ്യോതിക റിയൽ ലൈഫ് ബൊമ്മിയാണെന്നാണ് ആരാധകർ കുറിക്കുന്നത്.

  ഭർത്താവിന്റെ ഉയർച്ചകളുടേയും വീഴ്ചകളുടേയും കാലത്ത് ഒപ്പം നിന്ന് കരുത്താവുകയും ഭർത്താവിന്റെ സന്തോഷങ്ങളിൽ‌ മതി മറന്ന് ആഘോഷിക്കുകയും ചെയ്യുന്നതിൽ സൂരരൈ പോട്രിലെ ബൊമ്മിയോട് കിടപിടിക്കാൻ ജ്യോതികയ്ക്ക് കഴിയുന്നണ്ടെന്നാണ് ആരാധകർ പറയുന്നത്.

  കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സൂര്യയുമായി പ്രണയത്തിലാവുകയും പിന്നീട് 2006ൽ സൂര്യയെ വിവാ​ഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു ജ്യോതിക. പിന്നീട് കുടുംബവും കുട്ടികളുമായി തിരക്കിലായ താരം ചെറിയ ഇടവേളകളിട്ട് മാത്രമാണ് സിനിമകൾ ചെയ്തത്.

  സൂര്യയും താനും തമ്മിലുള്ള സൗഹൃദവും ദാമ്പത്യ ജീവിതവും എത്രമേൽ ആഴത്തിലുള്ളതാണെന്ന് പലപ്പോഴായി ജ്യോതിക തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

  പരിഹാസങ്ങളിൽ നിന്നും ഊർജം കണ്ടെത്തി കഠിന പ്രയത്നം കൊണ്ടാണ് സൂര്യ ശിവകുമാർ എന്ന ആരാധകരുടെ നടിപ്പിൻ നായകൻ ഇന്ന് കാണുന്ന സ്റ്റാർഡം തമിഴിൽ നേടിയെടുത്തത്.

  അഭിനയിക്കാനറിയില്ലെന്ന് പുച്ഛിച്ച പലർക്കും സൂര്യ നൽകിയ മറുപടിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന മികച്ച നടനുള്ള ദേശീയ പുരസ്കാരം. സൂരരൈ പോട്രിൽ സൂര്യയുടെ നായികയായി അഭിനയിച്ചത് അപർണ ബാലമുരളിയാണ്.

  ചിത്രത്തിലെ ബൊമ്മിയായുള്ള പകർന്നാട്ടത്തിലൂടെ അപർണയും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. അക്ഷയ് കുമാറിനെ നായകനാക്കി സിനിമയുടെ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം നടന്ന് വരികയാണ്.

  പരേഷ് റാവൽ, മോഹൻ ബാബു, ഉർവശി തുടങ്ങിയവരായിരുന്നു സൂരരൈ പോട്രിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  Read more about: suriya
  English summary
  Actress Jyothika Shares Her Happiness Of Husband Suriya Received National Award For Best Actor, Latest Picture Goes Viral- Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X