മകനെ ബന്ധുക്കളെ ഏൽപ്പിച്ചതാണ്; പ്ലാൻ ചെയ്യാവുന്ന അവസ്ഥയിലല്ല; സ്വന്തം മകനെക്കുറിച്ച് ആദ്യമായി ജ്യോതിർമയി

മലയാള സിനിമാ ലോകത്ത് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന തിരിച്ച് വരവാണ് നടി ജ്യോതിർമയിയുടേത്. ഭർത്താല് അമൽ നീരദ് സംവിധാനം ചെയ്യുന്ന ബോ​ഗെയ്ൻ വില്ല എന്ന സിനിമയിലൂടെയാണ് ജ്യോതിർമയി തിരിച്ച് വരവ് നടത്തുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരാണ് സിനിമയിൽ ജ്യോതിർമയിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വർഷങ്ങളായി സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന ജ്യോതിർമയി അഭിമുഖങ്ങളിൽ നിന്നും ഷോകളിൽ നിന്നും പോലും മാറി നിൽക്കുകയായിരുന്നു.

പണ്ട് കണ്ട ജ്യോതിർമയിയേ അല്ല ഇന്ന്. വലിയ മാറ്റങ്ങൾ നടിക്ക് വന്നിട്ടുണ്ട്. സോൾ‌ട്ട് ആന്റ് പെപ്പർ ഹെയർസ്റ്റെെൽ ഏവരുടെയും ശ്രദ്ധ നേടി. പൊതുവെ തന്റെ സ്വകാര്യ വിഷയങ്ങളെക്കുറിച്ചൊന്നും ജ്യോതിക സംസാരിക്കാറില്ല. ഇപ്പോഴിതാ തന്റെ മകനെക്കുറിച്ച് സംസാരിക്കുകയാണ് നടി. സിനിമാ രം​ഗത്ത് ഇനി സജീവമാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജ്യോതിർമയി. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം.

Jyothirmayi

ഞാൻ ഒരു പ്ലാനും ചെയ്യാത്ത ആളാണ്. ഇപ്പോൾ പ്രത്യേകിച്ചും പ്ലാൻ ചെയ്യാവുന്ന അവസ്ഥയിൽ അല്ല. ഒരു കുഞ്ഞ് മോനുണ്ട്. മൂന്നര വയസേയുള്ളൂ. അവനെ എന്റെ അമ്മയെയും നാത്തൂനെയും ഏൽപ്പിച്ചിട്ടാണ് സിനിമ ചെയ്തത്. വലിയ എക്സ്റ്റൻഡഡ് ഫാമിലി എന്നെ ഈ സിനിമ ചെയ്യാൻ സപ്പോർട്ട് ചെയ്തു. ഇനി തുടരെ സിനിമകൾ ചെയ്യുമോ എന്നെനിക്കറിയില്ല. ചെയ്യുമെന്നോ ചെയ്യില്ലെന്നോ പ്രഖ്യാപിക്കുന്നില്ല.
‌‌‌എല്ലാം ഒത്ത് വരികയാണെങ്കിൽ ചെയ്യും. മോന്റെ കാര്യങ്ങളും സിനിമയുടെ കഥയും ടീമുമെല്ലാം ഒത്ത് വരുമ്പോൾ ചെയ്യാമെന്നാണ് തീരുമാനമെന്നും ജ്യോതിർമയി വ്യക്തമാക്കി.

അടുത്തിടെ ജ്യോതിർമയിക്കൊപ്പമുള്ള കുഞ്ഞിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് നടിയുടെ മകനാണോ എന്ന ചോദ്യങ്ങൾ അന്ന് വന്നു. 2015 ലാണ് ജ്യോതിർമയിയും അമൽ നീരദും വിവാഹിതരാകുന്നത്. ഇതാദ്യമായല്ല ജ്യോതിർമയി അമൽ നീരദ് ചിത്രത്തിൽ സാന്നിധ്യം അറിയിക്കുന്നത്. 2009 ൽ പുറത്തിറങ്ങിയ സാ​ഗർ ഏലിയാസ് ജാക്കി എന്ന സിനിമയിൽ ജ്യോതിർമയി ഡാൻസ് നമ്പർ ചെയ്തിരുന്നു.

Jyothirmayi

അഭിമുഖത്തിൽ അമൽ നീരദിന്റെ കരിയറിലെ തിരക്കുകളെക്കുറിച്ചും ജ്യോതിർമയി സംസാരിക്കുന്നുണ്ട്. ഇയോബിന്റെ പുസ്തകത്തിൽ അമൽ പ്രൊഡ്യൂസറും സംവിധായകനും ക്യാമറമാനുമായിരുന്നു. ഇത്രയും ടെൻഷനടിച്ച് അമലിനെ ഞാൻ കണ്ടിട്ടില്ല. മോനെ എല്ലാം കൂടി ചെയ്യാൻ പറ്റില്ലെങ്കിൽ എല്ലാം എടുക്കേണ്ടെന്ന് അമലിന്റെ അമ്മ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

ഒരു സംവിധായകൻ അമലിന്റെയുള്ളിൽ‍ ശക്തമായി നിൽക്കുന്നുണ്ട്. ഒരുപക്ഷെ കഥ പറയാനുള്ള താൽപര്യം കൂടുതലുള്ളത് കൊണ്ടായിരിക്കും കൂടുതൽ സിനിമകൾ സംവിധാനം ചെയ്യുന്നത്. കുറച്ച് കഴിഞ്ഞ് റിലാക്സ് മൂഡ‍ിലേക്ക് പോകുമ്പോൾ സിനിമോട്ടോ​ഗ്രഫിയിലേക്ക് ശ്രദ്ധ കൊടുത്തേക്കാം. സംവിധാനം ചെയ്യുമ്പോഴും സിനിമാട്ടോ​ഗ്രഫിയിൽ അമലിന് അമലിന്റേതായ കാഴ്ചപ്പാടുണ്ട്. അത് സിനിമാട്ടോ​ഗ്രഫറോട് കൺവെ ചെയ്യുമെന്നും ജ്യോതിർമയി പറഞ്ഞു. ഒക്ടോബർ 17 നാണ് ബോ​ഗെയ്ൻ വില്ല റിലീസ് ചെയ്യുക.

More from Filmibeat

Read more about: jyothirmayi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X