സോഷ്യൽ മീഡിയ ഇളക്കി ജ്യോതിക, 47 ലും തിളങ്ങുന്ന സൗന്ദര്യം; ഈ തിളക്കത്തിന്റെ രഹസ്യം

തമിഴകത്ത് നിന്നും കുറച്ച് കാലമായി മാറി നിൽക്കുകയാണ് നടി ജ്യോതിക. മുംബെെയിലേക്ക് താമസം മാറിയതോടെ ജ്യോതികയെ ബോളിവുഡ് പ്രൊജക്ടുകളിലേക്ക് ജ്യോതിക ശ്രദ്ധ നൽകി. ഇതിനിടെ തമിഴ് സിനിമാ ലോകത്തെ തള്ളിപ്പറഞ്ഞെന്ന ആരോപണവും ജ്യോതികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വിവാദങ്ങളോട് ജ്യോതിക പ്രതികരിച്ചില്ല. നടി സോഷ്യൽ മീ‍ഡിയയിൽ പങ്കുവെച്ച പുതിയ ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ഞ സാരിയിൽ ജ്യോതികയെ കാണാൻ പ്രത്യേക ഭം​ഗിയെന്ന് ആരാധകർ പറയുന്നു.

ഇന്നും ജ്യോതികയുടെ ഭം​ഗിക്ക് കോട്ടം വന്നിട്ടില്ലെന്നും അഭിപ്രായങ്ങൾ വന്നു. സൂര്യയെ പോലെ പ്രായമാകുന്തോറും ജ്യോതികയ്ക്കും ഭം​ഗി കൂടുകയാണെന്നും അഭിപ്രായങ്ങളുണ്ട്. 47 കാരിയാണ് ജ്യോതിക. ഈ പ്രായത്തിലും ജ്യോതിക സുന്ദരിയാണ്. സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്ന് ചോദിച്ചപ്പോൾ ഭർത്താവ് എന്നെ നന്നായി സ്നേഹിക്കുന്നു എന്നാണ് ജ്യോതിക ഒരിക്കൽ മറുപടി നൽകിയത്.

Actress Jyotika
ഓൺസ്ക്രീനിലെ

മികച്ച താരജോഡിയായിരുന്നു സൂര്യയും ജ്യോതികയും. ഇവർ ജീവിതത്തിലും ഒരുമിച്ചപ്പോൾ ഏവരും സന്തോഷിച്ചു. 2006 ലാണ് ജ്യോതികയും സൂര്യയും വിവാഹിതരായത്. ഏറെക്കാലമായി ചെന്നെെയിൽ ആണെങ്കിലും ജ്യോതികയുടെ സ്വദേശം മുംബൈയാണ്. സൂര്യയുടെ തമിഴ് കുടുംബവുമായി ജ്യോതിക പെട്ടെന്ന് ഇണങ്ങി. കൂട്ടുകുടുംബവമായാണ് ഇവർ ഏറെക്കാലം കഴിഞ്ഞത്. കുറച്ച് വർഷങ്ങള്‌ക്ക് മുമ്പാണ് ജ്യോതികയും സൂര്യയും താൽക്കാലികമായി താമസം മാറിയത്. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു.

സൂര്യയുടെ പിതാവ് ശിവകുമാറുമായുള്ള അഭിപ്രായ വ്യത്യാസമാണ് താമസം മാറിയതിന് കാരണമെന്നായിരുന്നു അഭ്യൂഹം. എന്നാൽ ഒരു അഭിമുഖത്തിൽ ജ്യോതിക ഇതിൽ വ്യക്തത വരുത്തി. തന്റെ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണ് ഈ മാറ്റമെന്നും കുറച്ച് കാലം കഴിഞ്ഞ് തിരിച്ച് വരുമെന്നും ജ്യോതിക പറഞ്ഞു. ശിവകുമാർ തന്റെ സിനിമാ കരിയറിന് പിന്തുണ നൽകുന്നുണ്ടെന്നും നടി പറഞ്ഞു. എന്നാൽ ജ്യോതിക സിനിമയിലേക്ക് തിരിച്ച് വന്നതിലെ ആശങ്ക ഒരിക്കൽ ശിവകുമാർ പരസ്യമായി സൂചിപ്പിച്ചിട്ടുണ്ട്.

2015 ൽ 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് ജ്യോതിക കരിയറിലേക്ക് തിരിച്ചെത്തിയത്. ഈ സിനിമയുടെ ഇവന്റിൽ വെച്ചാണ് ശിവകുമാർ ഇക്കാര്യം തുറന്ന് പറഞ്ഞത്. ഈ സിനിമയിലൂടെ നല്ല വരവേൽപ്പ് ലഭിക്കുന്ന ജ്യോതിക തുടർന്നും സിനിമകൾ ചെയ്യും. എത്ര ചെയ്താലും മുൻഗണന കുടുംബം, കുട്ടികൾ, ഭർത്താവ് എന്നിവർക്കാണ്. അതിന് ശേഷമേയുള്ളൂ സിനിമയെന്ന് ശിവകുമാർ പറഞ്ഞു. അന്ന് ഈ പരാമർശം ചർച്ചയായി. 36 വയതിനിലൂടെ തിരിച്ച് വന്നെങ്കിലും മുംബൈയിലേക്ക് മാറിയ ശേഷമാണ് ജ്യോതിക തുടരെ സിനിമകൾ ചെയ്തത്.

Read more about: jyotika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X