വിവാഹത്തിനെ കുറിച്ച് വെളിപ്പെടുത്തി നടി കാജൽ അഗർവാൾ!! വിവാഹം 2020 ൽ?
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. കോളിവുഡിലും ടോളിവുഡിലും സജീവമാണെങ്കിലും മലയാളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ വിവാഹ വാർത്തയാണ്. വിവാഹത്തെ കുറിച്ചുളള സൂചന നടി തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ദേശീയ മധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാഹത്തെ കുറിച്ച് വ്യക്തമാക്കിയത്.

റിലേഷൻ ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് ചോദിച്ചപ്പോഴാണ് വിവാഹത്തെ കുറിച്ച് നടി പറയുന്നത്. വിവാഹത്തിനായി തയ്യാറെടുക്കുകയാണെന്നും ഉടൻ തന്നെ വിവാഹിതയാകുമെന്നും കാജൽ പറഞ്ഞു. എന്നാൽ ഭാവി വരനെ കുറിച്ചുളള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരിക്കുമെന്നും സിനിമ മേഖലയിൽ നിന്നുള്ള വ്യക്തിയായിരിക്കില്ലെന്നും താരം വെളിപ്പെടുത്തി.
ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പത്തെ കുറിച്ചും നടി വ്യക്തമാക്കിയിട്ടുണ്ട്. സ്നേഹവും കരുതലുമുള്ള, ഒരു നല്ല മനുഷ്യനായിരിക്കണം എന്നതു മാത്രമാണ്.
വിവാഹത്തിനെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നതോടെ നടി ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുകയാണ്. ഒരു പ്രമുഖ ബിസിനസുകാരനുമായി താരം ഡേറ്റിങ്ങിലാണെന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിട്ടില്ല. കമൽഹാസൻ ചിത്രമായ ഇന്ത്യ 2 ൽ അഭിനയിച്ചു വരുകയാണ് താരം.


Click it and Unblock the Notifications