ശാലിനിയെ ചിരിയോടെയല്ലാതെ കണ്ടിട്ടില്ല, അജിത്തിനോട് ബഹുമാനം, ഭാര്യ അപമാനിക്കപ്പെട്ടിട്ടും വിജയ് ഇടപെടുന്നില്ല!

വിജയ്, സൂര്യ, അജിത്ത്... രജിനികാന്തും കമൽഹാസനും കഴിഞ്ഞാൽ സിനിമാപ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്ന് സൂപ്പർ സ്റ്റാറുകളാണ് ഇവർ. എന്നാൽ സം​ഗീത സ്വർണലിം​ഗം വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ വിജയിക്ക് പ്രേക്ഷകർക്കിടയിലുണ്ടായിരുന്ന എല്ലാ നല്ല ഇമേജും നഷ്ടമായി. സൂര്യയുടേയും അജിത്തിന്റേയും വ്യക്തി ജീവിതവുമായി താരതമ്യപ്പെടുത്തിയാണ് ഇന്ന് വിജയിയെ ആളുകൾ വിമർശിക്കുന്നത്.

ഒരു പുരുഷൻ വെയിലും മഴയും മറന്ന് കഷ്ടപ്പെടുന്നത് സ്വന്തം സ്വപ്നങ്ങൾക്കല്ല; വെെകാരികമായി ഷാനി​ദ്
ഒരു പുരുഷൻ വെയിലും മഴയും മറന്ന് കഷ്ടപ്പെടുന്നത് സ്വന്തം സ്വപ്നങ്ങൾക്കല്ല; വെെകാരികമായി ഷാനി​ദ്

ഇരുപത്തിയേഴ് വർഷത്തോളം സുഖത്തിലും ദുഖത്തിലും ഒപ്പം നിന്ന ഭാര്യയെ തന്റെ ആരാധകർ തന്നെ അപമാനിക്കുന്നത് കണ്ടിട്ടും നടൻ‌ ചോദ്യം ചെയ്യാത്തതിനേയും തടുക്കാൻ മുതിരാത്തതിനേയും വിമർശിക്കുകയാണിപ്പോൾ നടി കജോൾ. ഓഫ് സ്ക്രീനിലെ അജിത്തിന്റെ വ്യക്തിത്വത്തോടെ ദിനംപ്രതി ഇഷ്ടവും ബഹുമാനവും കൂടിവരികയാണെന്നും കജോൾ പറയുന്നു.

Vijay sangeetha

സഹപ്രവർത്തകർ എന്നതിലുപരി വിജയിയുമായി നല്ലൊരു സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് അജിത്തും ശാലിനിയും. ഇങ്ങനൊരു മനുഷ്യന്റെ ആരാധികയായതിൽ നാണക്കേട് തോന്നുന്നു. എല്ലാവരും അസഭ്യം പറയുന്നതും പരിഹസിക്കുന്നതും തൃഷയേയും സം​ഗീതയേയുമാണ്. തെറ്റ് ചെയ്ത പുരുഷനെ ആരും വിമർശിക്കുന്നില്ല. സ്ത്രീകളു‍ടെ സുരക്ഷയെ പറ്റി ഘോരം ഘോരം പ്രസം​ഗിക്കുന്ന വ്യക്തി ആദ്യം സ്വന്തം ഭാര്യയ്ക്ക് അല്ലേ എല്ലാവിധ സംരക്ഷണവും നൽകേണ്ടത്.

നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയശേഷമാണ് തൃഷയ്ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതെങ്കിൽ ആരും ഒന്നും ചോദിക്കില്ലായിരുന്നു. ഇത്രത്തോളം ചർച്ചയാവില്ലായിരുന്നു. വിജയിയുടെ ഇപ്പോഴത്തെ പ്രവൃത്തികൾ അദ്ദേഹ​ത്തിന്റെ രണ്ട് മക്കൾക്കും മാനസീക വിഷമം ഉണ്ടാക്കുന്നതല്ലേ.

ഇവളെ എന്താ ചെയ്യേണ്ടത്! അടിച്ച് കൊല്ലാന്‍ തോന്നുവാ! പബ്ലിക്കായിട്ട് വധഭീഷണി! മാസ് റിപ്ലേയുമായി രേണു സുധി
ഇവളെ എന്താ ചെയ്യേണ്ടത്! അടിച്ച് കൊല്ലാന്‍ തോന്നുവാ! പബ്ലിക്കായിട്ട് വധഭീഷണി! മാസ് റിപ്ലേയുമായി രേണു സുധി

പിതാവിനെ അൺഫോളോ ചെയ്യണമെങ്കിൽ മകൻ എന്തൊക്കെ ഇക്കാലയളവിന് ഇടയിൽ അനുഭവിച്ച് കാണണം, ക്ഷമിച്ച് കാണണം. സ്വന്തമായി ഒരു കരിയർ ബിൽഡ് ചെയ്ത് അമ്മയേയും സഹോദരിയേയും സംരക്ഷിക്കണമെന്ന ചിന്ത വിജയിയുടെ മകനുണ്ട്. വിജയിയയുടെ പണവും പ്രശസ്തിയും കണ്ട് വിവാഹം ആലോചിച്ച് വന്ന പെൺകുട്ടിയല്ല സം​ഗീത. അവരും കോ‍ടീശ്വരിയാണ്.

എന്നിട്ടും വിജയിയെ വന്ന് കണ്ട് വിവാഹം ചെയ്തുവെങ്കിൽ സം​ഗീതയ്ക്ക് അത്രയേറെ സ്നേഹമുള്ളതുകൊണ്ടാകണം. ഫ്ലോപ്പ് ഹീറോയെന്ന പേര് വിജയിക്കുണ്ടായി​രുന്ന കാലത്തും സം​ഗീത അദ്ദേഹത്തോടൊപ്പം നിന്നിരുന്നു. അങ്ങനൊരു സ്ത്രീയെ പേരും പദവിയുമായ ശേഷം ഉപേക്ഷിക്കുന്നത് ന്യായമാണോ?. എന്ത് തെളിയിക്കാൻ വേണ്ടിയാണ് വിജയ് തൃഷയ്ക്കൊപ്പം പൊതുവേദിയിൽ വന്നത്?.

Vijay sangeetha

സുഹൃത്ത് മാത്രമാണ്. അതിന് അപ്പുറം ഒന്നുമില്ലെന്ന് തെളിയിക്കാനാണ് ശ്രമിച്ചതെങ്കിൽ ജനങ്ങൾക്ക് കാര്യം മനസിലായി കാണും. തൃഷ-വിജയ് ബന്ധം എന്താണെന്നും വ്യക്തമായി കാണും. ഭാര്യയെ കുറിച്ച് തന്റെ ആരാധകർ തന്നെ മോശമായി സംസാരിക്കുന്നു, സോഷ്യൽമീഡിയയിൽ തോന്നുന്നത് എഴുതിയിടുന്നു. പക്ഷെ വിജയ് ഇതൊന്നും തടയാൻ ശ്രമിച്ചിട്ടില്ല.

തൃഷയെ ആളുകൾ അപമാനിക്കുന്നതും വിജയ് തടയുന്നില്ല. അജിത്തിന്റെ ഓഫ് ക്യാമറ ലൈഫ് എനിക്ക് വളരെ ഇഷ്ടമാണ്. എന്തൊരു മനുഷ്യനാണ് അദ്ദേഹം. ശാലിനിയെ ചിരിച്ച മുഖത്തോടെയല്ലാതെ ഞാൻ എവിടേയും കണ്ടിട്ടില്ല. ആരാധകരിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായാൽ അജിത്ത് ആ സ്പോട്ടിൽ വെച്ച് അവരെ തിരുത്തും വഴക്ക് പറയും. തെറ്റ് പ്രോത്സാഹിപ്പിക്കാറില്ല. പക്ഷെ വിജയ് അങ്ങനെയല്ല.

അത് അവരുടെ വ്യക്തി ജീവിതമെന്ന് ഖുശ്ബു; അന്നങ്ങനെയല്ലല്ലോ പറഞ്ഞത്, വിജയ്നെ ഭയന്നോ?
അത് അവരുടെ വ്യക്തി ജീവിതമെന്ന് ഖുശ്ബു; അന്നങ്ങനെയല്ലല്ലോ പറഞ്ഞത്, വിജയ്നെ ഭയന്നോ?

അദ്ദേഹത്തിന്റെ ഫാൻസ് പ്രശ്നക്കാരായതിന് കാരണം തന്നെ വിജയിയാണ്. ആരാധകരിൽ നിന്നും മോശം പ്രവൃത്തി കണ്ടാൽ വിജയ് വിമർശിക്കാറില്ലെന്നും കാജോൾ പറയുന്നു. പ്രമുഖ നടിയുമായി വിജയിക്ക് വഴിവിട്ട ബന്ധമുള്ളതിനാലാണ് താൻ വിവാഹമോചനം ആവശ്യപ്പെടുന്നതെന്നാണ് സം​ഗീത കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.

സം​ഗീത പരാമർശിച്ച ആ നടി തൃഷയാണെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ ചെന്നൈയിൽ നടന്ന ഒരു വിവാഹ സൽക്കാരത്തിൽ വിജയിയും തൃഷയും ഒരുമിച്ച് പങ്കെടുത്തിരുന്നു. അഞ്ച് വർഷമായി സം​ഗീതയും വിജയിയും അകന്ന് കഴിയുകയാണ്.

More from Filmibeat

Read more about: vijay ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X