ഉർവശിയേക്കാളും എന്നെ ഞെട്ടിച്ചത് കൽപ്പന, ആ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് ഇപ്പോഴും തോന്നുന്നു: കലാരഞ്ജിനി

ഭരതനാട്യം 2 മോഹനിയാട്ടം മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ നടി കലാരഞ്ജിനി ചെയ്ത റോളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. കോമഡി രം​ഗങ്ങളിൽ സഹോദരിമാരായ കൽപ്പനയെയും ഉർവശിയെയും പോലെ മികവ് പുലർത്തുന്നയാളാണ് കലാരഞ്ജിനി. എന്നാൽ ഒരുപാട് സിനിമകളിൽ ഇത്തരം റോളുകൾ ലഭിച്ചിട്ടില്ല. തന്റെ സഹോദരിമാരെക്കുറിച്ച് കലാരഞ്ജിനി പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഇതെല്ലാം ഒരു പ്രശ്നമാണോ എന്ന തിരിച്ചറിവ്..., എല്ലാം സംസാരിക്കാൻ പറ്റുന്ന സുഹൃത്തുക്കളുണ്ട്: മഞ്ജു വാര്യർ
ഇതെല്ലാം ഒരു പ്രശ്നമാണോ എന്ന തിരിച്ചറിവ്..., എല്ലാം സംസാരിക്കാൻ പറ്റുന്ന സുഹൃത്തുക്കളുണ്ട്: മഞ്ജു വാര്യർ

എന്നെ ഞെട്ടിച്ച ആർട്ടിസ്റ്റ് കൽപ്പനയാണ്. ഉർവശി ചെയ്യുന്നില്ല എന്നല്ല. കൽപ്പനയാണ് എന്നെ ഞെട്ടിച്ച നടി. അത്രയും നിമിഷം കാെണ്ടാണ് കോമഡി ചെയ്യുക. പുറത്ത് നിന്നുള്ളവരെ പറഞ്ഞാൽ സുകുമാരി മുതൽ ഒരുപാട് പേരുണ്ടെന്നും കലാരഞ്ജിനി പറയുന്നു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. മനോഹരം എന്ന സിനിമയിൽ എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. സംവിധായകൻ തുടരെ വിളിച്ചിട്ട് ചെയ്തതാണ്. പടം കണ്ട് അത് ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നി. ഇപ്പോഴും തനിക്കങ്ങനെ തോന്നുന്നുണ്ടെന്നും കലാരഞ്ജിനി പറയുന്നു.

Kalaranjini  Kalpana

ഈയടുത്ത് നൽകിയ മറ്റൊരു അഭിമുഖത്തിലും കലാരഞ്ജിനി കൽപ്പനയെക്കുറിച്ച് സംസാരിച്ചിരുന്നു. എന്റെ കുടുംബത്തിലെ യഥാർത്ഥ കലാകാരി അവളാണ്. ഞങ്ങളൊക്കെ ഈ ഫീൽഡിൽ അവൾ മുഖാന്തരം വന്നവരാണ്. ആദ്യം സിനിമയിൽ വന്നത് കൽപ്പനയാണ്. പിന്നെ എന്റെ അനിയൻമാർ വന്നു. ഉർവശി വരുന്നു. ഏറ്റവും അവസാനം വന്നവളാണ് ഞാൻ. ശരിക്ക് ഞങ്ങളുടെ കുടുംബത്തിലെ മഹാനടി കൽപ്പനയാണ്.

വെറുതെ കാശുണ്ടാക്കിയതല്ല ഹാർഡ് വർക്കുണ്ട്, അവർ നെഞ്ചും തുടയും കാണിക്കുന്നില്ലേ?, സ്ത്രീകളെ മാത്രം പറയരുത്!
വെറുതെ കാശുണ്ടാക്കിയതല്ല ഹാർഡ് വർക്കുണ്ട്, അവർ നെഞ്ചും തുടയും കാണിക്കുന്നില്ലേ?, സ്ത്രീകളെ മാത്രം പറയരുത്!

അത് കഴിഞ്ഞാണ് പൊടിമോൾ (ഉർവശി). കൽപ്പനയുടെ ഓർമകൾ ഒരിക്കലും പോകില്ല. ഓരോ മിനുട്ടിലും ഊണിലും ഉറക്കത്തിലും കഴിക്കുമ്പോഴുമെല്ലാം പറയാനും ചിന്തിക്കാനും ഒരുപാടുണ്ട്. നിങ്ങളേക്കാൾ പല മടങ്ങ് നഷ്‌ടമാണ് ഞങ്ങൾക്ക്. നിങ്ങൾക്കൊരു നടിയാണ്. എന്റെ കൂടപ്പിറപ്പാണ്. അത് നികത്താൻ പറ്റില്ല. ദുഖം തന്നെയാണെന്നും കലാരഞ്ജിനി പറഞ്ഞു.

ഈയടുത്താണ് കലാരഞ്ജിനിയുടെ സഹോദരൻ കമൽ റോയ് മരിച്ചത്. ഇതേക്കുറിച്ചും കലാരഞ്ജിനി സംസാരിച്ചു. ഞങ്ങൾ അഞ്ച് മക്കളാണ്. പക്ഷെ ഇന്ന് ഞാനും ഉർവശിയും മാത്രമേയുള്ളൂ. ബാക്കി മൂന്ന് പേരും പോയി. ഇപ്പോൾ ഓർമകൾ മാത്രമേയുള്ളൂ. ഉർവശി എന്റെ ഇളയതിന്റെ ഇളയതാണ്. പക്ഷെ വലിയൊരു നടിയാണ്. എന്റെ കുടുംബത്തിൽ നിന്നാണ് ഇത്രയും വലിയൊരു നടി. അതിൽ തനിക്ക് അഭിമാനമുണ്ടെന്നും കലാരഞ്ജിനി പറഞ്ഞു.

More from Filmibeat

Read more about: kalaranjini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X