ഇനി ഞാനും ഉർവശിയുമേ ഉള്ളൂ, സഹോദരങ്ങളുടെ മരണം...; കൽപ്പനയുടെ ഓർമകൾ ഒരിക്കലും പോകില്ല: കലാരഞ്ജിനി

സിനിമാ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ളയാളാണ് നടി കലാ രഞ്ജിനി. സഹോദരിമാർ രണ്ട് പേരും വലിയ തിരക്കുള്ള നടിമാരായപ്പോൾ കലാരഞ്ജിനി കുറച്ച് മാറി നിന്നു. കൽപ്പനയുടെ മരണ ശേഷം അമ്മയുടെ സ്ഥാനത്ത് നിന്ന് കൽപ്പനയുടെ മകളെ സ്നേഹിക്കുന്നത് കലാരഞ്ജിനിയാണ്. കലാരഞ്ജിനിക്ക് അത്രയും പ്രിയപ്പെട്ട അനിയത്തിയായിരുന്നു കൽപ്പന. പുതിയ അഭിമുഖത്തിൽ കൽപ്പനയെക്കുറിച്ച് കലാരഞ്ജിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എന്റെ കുടുംബത്തിലെ യഥാർത്ഥ കലാകാരി അവളാണ്. ഞങ്ങളൊക്കെ ഈ ഫീൽഡിൽ അവൾ മുഖാന്തരം വന്നവരാണ്. ആദ്യം സിനിമയിൽ വന്നത് കൽപ്പനയാണ്. പിന്നെ എന്റെ അനിയൻമാർ വന്നു. ഉർവശി വരുന്നു. ഏറ്റവും അവസാനം വന്നവളാണ് ഞാൻ. ശരിക്ക് ഞങ്ങളുടെ കുടുംബത്തിലെ മഹാനടി കൽപ്പനയാണ്. അത് കഴിഞ്ഞാണ് പൊടിമോൾ (ഉർവശി). കൽപ്പനയുടെ ഓർമകൾ ഒരിക്കലും പോകില്ല. ഓരോ മിനുട്ടിലും ഊണിലും ഉറക്കത്തിലും കഴിക്കുമ്പോഴുമെല്ലാം പറയാനും ചിന്തിക്കാനും ഒരുപാടുണ്ട്. നിങ്ങളേക്കാൾ പല മടങ്ങ് നഷ്‌ടമാണ് ഞങ്ങൾക്ക്. നിങ്ങൾക്കൊരു നടിയാണ്.

Actress Kalaranjini  Urvashi

എന്റെ കൂടപ്പിറപ്പാണ്. അത് നികത്താൻ പറ്റില്ല. ദുഖം തന്നെയാണ്. ഇപ്പോൾ എന്റെ അനിയനും. ഞങ്ങൾ അഞ്ച് മക്കളാണ്. പക്ഷെ ഇന്ന് ഞാനും ഉർവശിയും മാത്രമേയുള്ളൂ. ബാക്കി മൂന്ന് പേരും പോയി. ഇപ്പോൾ ഓർമകൾ മാത്രമേയുള്ളൂ. ഉർവശി എന്റെ ഇളയതിന്റെ ഇളയതാണ്. പക്ഷെ വലിയൊരു നടിയാണ്. എന്റെ കുടുംബത്തിൽ നിന്നാണ് ഇത്രയും വലിയൊരു നടി. അതിൽ തനിക്ക് അഭിമാനമുണ്ടെന്നും കലാരഞ്ജിനി പറഞ്ഞു.
ശബ്ദം നഷ്ടപ്പെട്ട ശേഷം തനിക്ക് സിനിമകളിൽ അവസരം ഇല്ലാതായിട്ടില്ലെന്നും കലാരഞ്ജിനി പറഞ്ഞു.

അതിന് ശേഷം നാൽപത് ദിവസം കഴിഞ്ഞ് ഞാൻ അഭിനയിച്ചു. സിനിമയിൽ എന്നെ ഒതുക്കിയിട്ടില്ല. ഞാനായിട്ട് ഒതുങ്ങിയതാണെന്നും കലാരഞ്ജിനി പറഞ്ഞു. ഇൻഫെെൻ എന്റർടെയിൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ജനുവരി 21 നാണ് കലാരഞ്ജിനിയുടെ സഹോദരൻ നടൻ കമൽ റോയ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. ‌2016 ലായിരുന്നു കൽപ്പനയുടെ വിയോ​ഗം. ഹെെദരാബാദിൽ ഷൂട്ടിം​ഗിനെത്തിയ കൽപ്പന ഹോട്ടൽമുറിയിൽ വെച്ചാണ് മരിക്കുന്നത്. 50ാം വയസിൽ ഹൃദയാഘാതം കാരണമാണ് കൽപ്പന മരിച്ചത്.
17ാം വയസിലാണ് ഇവരുടെ സഹോദരൻ പ്രിൻസ് മരിച്ചത്.

Read more about: kalpana kalaranjini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X