For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹജീവിതത്തില്‍ അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് അവള്‍ മറച്ചുവെച്ചത്, കല്‍പ്പനയെ കുറിച്ച് അമ്മയും ശ്രീമയിയും

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് നടി കല്‍പ്പന. ഹാസ്യറോളുകളും സീരിയസ് വേഷങ്ങളുമെല്ലാം ചെയ്ത് പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു താരം. ഏത് തരം കഥാപാത്രങ്ങളായാലും തന്‌റെ അനായാസമായ അഭിനയശൈലി കൊണ്ട് കല്‍പ്പന മികവുറ്റതാക്കി. നായികയായും സഹനടിയായുമെല്ലാം നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. കൂടാതെ വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ മോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം എല്ലാം നടി പ്രവര്‍ത്തിച്ചു. കല്‍പ്പനയ്‌ക്കൊപ്പം സഹോദരിമാരായ കലാരഞ്ജിനി, ഉര്‍വ്വശി തുടങ്ങിയവരും സിനിമയില്‍ തിളങ്ങി.

  സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  കല്‍പ്പനയുടെ വിയോഗം സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് പുറത്തുവന്നത്. ഹൈദരാബാദില്‍ ഷൂട്ടിംഗിനായി പോയ താരത്തെ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കാണുകയായിരുന്നു. ഹൃദയാഘാതമാണ് നടിയുടെ മരണകാരണമെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. 2016 ജനുവരിയിലാണ് കല്‍പ്പനയുടെ വിയോഗം.

  അതേസമയം കല്‍പ്പനയെ കുറിച്ച് അമ്മ വിജയലക്ഷ്മിയും മകള്‍ ശ്രീമയിയും പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. കല്‍പ്പനയുടെ വിയോഗ ശേഷം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമ്മ വിജയലക്ഷ്മിയും മകള്‍ ശ്രീമയിയും മനസുതുറന്നത്. എല്ലാം തന്നോട് പറയുമായിരുന്ന മകള്‍ വിവാഹ ജീവിതത്തില്‍ അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് മറച്ചുവെച്ചതെന്ന് വിജയലക്ഷ്മി പറയുന്നു. അതെല്ലാം കേട്ട് ഞാന്‍ വിഷമിച്ചാലോ എന്നോര്‍ത്ത് ആകാം കല്‍പ്പന പറയാതിരുന്നതെന്നും അമ്മ പറഞ്ഞു.

  തന്‌റെ ജീവിതത്തില്‍ വിവാഹ മോചനം സംഭവിച്ചാല്‍ കുടുംബത്തിന് നാണക്കേടാകുമോ എന്നൊരു പേടിയുണ്ടായിരുന്നു അവള്‍ക്ക്. എനിക്കത് വലിയ വേദനയാകുമെന്ന് കല്‍പ്പന ഭയന്നു. എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്. ആ കാലഘട്ടങ്ങളില്‍ നീ അഡ്ജസ്റ്റ് ചെയ്യണം എന്നാണ് ഞാനവളോട് പറഞ്ഞത് എന്നും വിജയലക്ഷ്മി പറയുന്നു. അവള്‍ ഒരുപാട് ഒരുപാട് അഡ്ജസ്റ്റ് ചെയ്തു. അത്രയും വേണ്ടായിരുന്നു എന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ടെന്നും നടിയുടെ അമ്മ പറഞ്ഞു.

  മരണത്തിന് കുറച്ചുനാള്‍ മുന്‍പ് 'അമ്മാ ആയുസിന്‌റെ പകുതി കൂടി അമ്മയ്ക്ക് തരട്ടെ' എന്ന് കല്‍പ്പന ചോദിച്ചതിനെ കുറിച്ചും വിജയലക്ഷ്മി ഓര്‍ത്തെടുത്തു. എനിക്കെന്തിനാ ആയുസ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അമ്മയ്ക്കിരിക്കട്ടെ എന്നായിരുന്നു അവളുടെ മറുപടി. ആ സമയത്ത് തനിക്കായി പല ക്ഷേത്രങ്ങളിലും കല്‍പ്പന മൃത്യഞ്ജയ ഹോമം നടത്തിയ കാര്യവും വിജയലക്ഷ്മി പറഞ്ഞു. അതൊക്കെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അവള്‍ നേരത്തെ പോകുമെന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞിരുന്നോ എന്ന് തോന്നിപോകും.

  അപ്പോള്‍ മോളെ നോക്കാന്‍ ഞാനേ ഉളളൂവെന്ന് വിചാരിച്ചാണോ അവള്‍ എന്‌റെ പേരില്‍ പൂജകള്‍ നടത്തിയത് എന്നും വിജയലക്ഷ്മി പറയുന്നു. ജീവിതം കൈവിട്ടുപോയെന്ന് തോന്നിയപ്പോള്‍ അവള്‍ വിചാരിച്ചുകാണും ഇനി ജീവിതത്തിലെ ഏക പ്രതീക്ഷ അമ്മയാണെന്ന്, വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു. അതേസമയം തനിക്ക് ഒരു കുട്ടൂകാരി ആയിരുന്നു അമ്മയെന്ന് ആണ് ശ്രീമയി പറഞ്ഞത്. അമ്മ എന്ന് ഞാനൊരിക്കലും വിളിച്ചിട്ടില്ല. മിനു എന്നായിരുന്നു അവസാനം വരെ വിളിച്ചത്. ഒരു കുട്ടുകാരിയെ പോലെ ആയിരുന്നു എനിക്ക് അമ്മ, ശ്രീമയി പറയുന്നു.

  എന്നെ എറ്റവും വിസ്മയിപ്പിച്ചത് ഈ താരം, അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഊഹിക്കാന്‍ പറ്റാറില്ല

  Recommended Video

  കല്‍പനയുടെ മകള്‍ പേരുമാറ്റി സിനിമയിലേക്ക് | filmibeat Malayalam

  മിനു തന്‌റെ ചേച്ചിയാണെന്ന് ആയിരുന്നു താന്‍ കരുതിയത് എന്നും ശ്രീമയി പറഞ്ഞു. മൂന്ന് ചേച്ചിമാരാണ് ഞങ്ങളുടെ കുടുംബത്തില്‍ എന്നായിരുന്നു തന്‌റെ വിചാരം. മിനു വീട്ടില്‍ ഉളളപ്പോള്‍ വളരെ തമാശ നിറഞ്ഞ ദിവസങ്ങള്‍ ആയിരുന്നു. മിക്ക കോമഡി താരങ്ങളും വീട്ടില്‍ സീരിയസായിരിക്കുമെന്നാണ് പൊതുവെ പറയാറുളളത്. പക്ഷേ മിനുവിന്‌റെ കാര്യം നേരെ മറിച്ചായിരുന്നു എന്നും ശ്രീമയി ഓര്‍ത്തെടുത്തു.

  ഉര്‍വ്വശി ചേച്ചി ചെയ്യേണ്ട റോളായിരുന്നു, കോമഡി ചെയ്യാന്‍ എറ്റവും പ്രോല്‍സാഹിപ്പിച്ചത് കല്‍പ്പന ചേച്ചി

  English summary
  actress kalpana's daughter sreemayi's emotional words about her mother goes viral again in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X