Don't Miss!
- News
'ഗര്‍ഭിണിയായിട്ടാണോ ചുണ്ടില്‍ ചായവും പൂശിനടക്കുന്നത്'; പൊലീസ് അപമാനിച്ചു, പരാതിയുമായി ദമ്പതികള്‍
- Sports
IND vs AUS: കെ എല്‍ രാഹുലിന് സമ്മര്‍ദ്ദം! ഓപ്പണിങ്ങില്‍ അവര്‍ മതി-നിര്‍ദേശിച്ച് കൈഫ്
- Automobiles
'ഹൃദയം' മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും
- Lifestyle
അശ്വതി - രേവതി വരെ ജന്മനക്ഷത്രദോഷ പരിഹാരം: 27 നാളുകാരും അനുഷ്ഠിക്കേണ്ടത്
- Finance
റിസ്കില്ലാതെ 18 ലക്ഷം സ്വന്തമാക്കാന്‍ ആവര്‍ത്തന നിക്ഷേപം; ആര്‍ഡി തുടങ്ങുമ്പോള്‍ 4 കാര്യങ്ങള്‍ ശ്രദ്ധിക്കാം
- Travel
വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്റെ നാട്
- Technology
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
അച്ഛന്റെ സിനിമകളേക്കാൾ ഇഷ്ടം ആ സംവിധായകന്റെ സിനിമകൾ; കല്യാണി പ്രിയദർശൻ
അച്ഛന്റെ സിനിമകളേക്കാൾ ഇഷ്ടം ആ സംവിധായകന്റെ സിനിമകൾ; കല്യാണി പ്രിയദർശൻ യുവ നടിമാരിൽ ശ്രദ്ധേയയായിക്കൊണ്ടിരിക്കുകയാണ് നടി കല്യാണി പ്രിയദർശൻ. ബ്രോ ഡാഡി, വരനെ ആവശ്യമുണ്ട്, ഹൃദയം എന്നീ മലയാള സിനിമകൾക്ക് ശേഷം തല്ലുമാല എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ് നടി.
കല്യാണി പ്രിയദർശൻ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന തല്ലുമാല ഓഗസ്റ്റ് 12 നാണ് റിലീസ് ചെയ്യുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, ലുക്മാൻ അവറാൻ, ബിനു പപ്പു എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോൾ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് കല്യാണി പ്രിയദർശൻ.

മോഹൻലാൽ ചിത്രങ്ങളാണ് താൻ കൂടുതലായും കാണാറെന്ന് കല്യാണി പറയുന്നു. ലാലങ്കിളിന്റെ സിനിമകളാണ് കൂടുതൽ കാണാറുള്ളത്. ചിലപ്പോൾ ഫാമിലീസ് തമ്മിൽ കണക്ഷൻ ഉള്ളത് കൊണ്ടാവും. മാത്രമല്ല അച്ഛന്റെ സിനിമ എന്തായാലും പോയി കാണണമല്ലോ. അച്ഛന്റെ സിനിമയേക്കാൾ ഇഷ്ടം സത്യൻ അങ്കിളിന്റെ സിനിമകളാണ്. നാടോടിക്കാറ്റ് എന്റെ ഏറ്റവും ഫേവറേറ്റ് സിനിമയാണ് കല്യാണി പറയുന്നു. റിപ്പോർട്ടർ ടിവിയോടാണ് പ്രതികരണം.
അതേസമയം പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിലെ സിനിമകൾ കണ്ടാണ് ഞങ്ങളൊക്കെ സിനിമയിൽ വന്നതെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു. പ്രിയൻ സാറും ലാലേട്ടനും ചെയ്യുന്ന പടങ്ങൾ കണ്ടിട്ടാണ് ഞങ്ങളൊക്കെ സിനിമയിൽ വന്നത്. ആ സമയത്ത് പിള്ളേരെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നത്. അവരുടെ സിനിമകളായിരുന്നു. താളവട്ടം, ചിത്രം, ബോയിങ് ബോയിങ് അങ്ങനെയുള്ള സിനിമകളൊക്കെ തിയറ്ററിൽ പോയി കണ്ടിട്ടുണ്ട്, ഷൈൻ ടോം ചാക്കോ പറഞ്ഞു.

സംവിധായകൻ പ്രിയദർശന്റെ മകളെന്ന നിലയിലും കല്യാണി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അച്ഛൻ തന്റെ എല്ലാ സിനിമകളും കാണാറുണ്ടെന്നും വിമർശനം നടത്താറുണ്ടെങ്കിലും അച്ഛൻ തന്റെ ഫാനാവുന്നുണ്ടെന്ന് കല്യാണി. നേരത്തെ പറഞ്ഞിരുന്നു. അച്ഛന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ കണ്ടത് തേൻമാവിൻ കൊമ്പത്താണെന്നും കല്യാണി പറഞ്ഞിരുന്നു.
സിനിമയിലെ കാർത്തുമ്പി തന്റെ പ്രിയപ്പെട്ട കഥാപാത്രമാണ്. കിലുക്കവും താനേറെ തവണ കണ്ടിട്ടുണ്ടെന്നും കല്യാണി പറഞ്ഞു. പുതിയ ചിത്രമായ തല്ലുമാലയിൽ വ്ലോഗർ ബി പാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയാണ് തല്ലുമാലയെന്ന് നടി പറയുന്നു. തന്റെ സ്വഭാവത്തിൽ നിന്ന് ഏറെ വ്യത്യസ്തയാണ് ബി പാത്തുവെന്നും കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയെന്നും കല്യാണി തുറന്നു പറഞ്ഞു.
-
റിയാസിനെയും ദില്‍ഷയെയും വിവാഹനിശ്ചയത്തിന് വിളിക്കില്ല; ബിഗ് ബോസിലേക്കിനി ആരതി വിടില്ലെന്നും റോബിന്
-
കയറിപ്പിടിക്കാൻ ശ്രമിച്ച അധ്യാപകനോട് സംസാരിക്കാൻ പറഞ്ഞുവിട്ട അച്ഛൻ! സിനിമയിൽ നിന്നും ദുരനുഭവം: മാലാ പാർവതി
-
'വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പിറന്നവർ'; ഇരട്ടകുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് നടി സുമ ജയറാം!