For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബെസ്റ്റ് ഫ്രണ്ട്‌സ് കീർത്തിയും പ്രണവും, പ്രശ്‌നം വന്നാല്‍ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുൽഖറിനെ'; കല്യാണി

  |

  സമീപകാല മലയാള സിനിമയില്‍ പ്രോജക്ടുകൾ തെരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. ടൊവിനോയുടെ വരാനിരിക്കുന്ന ചിത്രവും പ്രേക്ഷകരില്‍ ഇതിനകം കൗതുകമുണര്‍ത്തിയിട്ടുള്ള ഒന്നാണ്.

  ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയാണ് ആ ചിത്രം. കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രം ഓഗസ്റ്റ് 12ന് ആണ് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്‍റെ പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ എല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

  Also Read: 'റോബിനെ പരിചയമില്ലായിരുന്നുവെന്ന് ആരതി'; വൈറൽ ഇന്റർവ്യൂവിന് പിന്നിലെ കഥ പറഞ്ഞ് പ്രേക്ഷകരുടെ ഫേവറേറ്റ് ട്രയോ!

  അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

  ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാനാണ് നിര്‍മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസുകാരനായാണ് ടൊവിനോ എത്തുന്നത്.

  Also Read: 'മറിയം കസിൻ സിസ്റ്ററാണ് എന്നാണ് ഇസു പറയാറുള്ളത്, ഫാമിലി പോലെയാണ്'; ദുൽഖറിന്റെ മകളെ കുറിച്ച് കുഞ്ചാക്കോ ബോബൻ!

  ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. ഇപ്പോൾ സിനിമയുടെ പ്രമോഷൻ പരിപാടികളുമായി തിരക്കിലായ കല്യാണി തന്റെ സിനിമാ സുഹൃത്തുക്കളെ കുറിച്ച് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

  തന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് കീർത്തിയും പ്രണവുമാണെന്നും പക്ഷെ ഒരു പ്രശ്‌നം വന്നാല്‍ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുൽഖറിനെയാണെന്നും കല്യാണി പറയുന്നു.

  അച്ഛന്റേയും അമ്മയുടേയും വഴിയെയാണ് കല്യാണിയും സിനിമയിലേക്ക് എത്തിയത്. ആ​ദ്യത്തെ സിനിമ തെലുങ്കിൽ പുറത്തിറങ്ങിയ ഹലോയായിരുന്നു. 2017ൽ സിനിമയിലെത്തിയ കല്യാണി മൂന്ന് വർഷങ്ങൾക്ക് ശേഷമണ് മലയാളത്തിൽ അരങ്ങേറിയത്.

  ആദ്യ സിനിമ വരനെ ആവശ്യമുണ്ട് ആയിരുന്നു. ദുൽഖർ സൽമാനായിരുന്നു നായകൻ. സിനിമ വലിയ വിജയമായിരുന്നു. ദുൽഖറിനൊപ്പം ഒരു സിനിമയെ ഇതുവരെ ചെയ്തിട്ടുള്ളൂവെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. 'കീര്‍ത്തി സുരേഷും പ്രണവ് മോഹൻലാലുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്.'

  'പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാന്‍ വിളിക്കുന്നതും ദുല്‍ഖറിനെയാണ്. എനിക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഞാന്‍ അദ്ദേഹത്തെയാണ് ആദ്യം വിളിക്കുന്നത്.'

  'ഏത് പാതിരാത്രിയിലും വിളിക്കാം. പ്രണവുമായിട്ടാണ് ഏറ്റവും കൂടുതൽ തല്ലുണ്ടാക്കിയിട്ടുള്ളത്. കാരണം അവന്റെ കാരവ‌നിൽ കയറി സാധനങ്ങൾ മോഷ്ടിക്കാറുണ്ട്' കല്യാണി പ്രിയദർശൻ പറയുന്നു.

  പ്രണവിനൊപ്പം രണ്ട് സിനിമകളാണ് കല്യാണി ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഹൃദയവും മരക്കാർ അറബിക്കടലിന്റെ സിംഹ​വുമാണത്. രണ്ട് സിനിമകളും വലിയ രീതിയിൽ പ്രേക്ഷക പ്രീതി നേടിയ സിനിമകളാണ്.

  പ്രണവ്-കല്യാണി ജോഡിക്ക് നിരവധി ആരാധകരുണ്ട്. വിനീത് ശ്രീനിവാസനായിരുന്നു ഹൃദയം സംവിധാനം ചെയ്തത്. പ്രണവുമായുള്ള വിവാഹം സംബന്ധിച്ച് അടിക്കടി ഇന്റർനെറ്റിൽ ​ഗോസിപ്പുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കല്യാണി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

  Recommended Video

  തല്ലില്ല ഞാൻ കൊല്ലുകയെ ഉള്ളു.. | Shine Tom Chacko About Thallumaala Fight In Location | FilmiBeat

  താൻ ഇത്തരം വാർത്തകളെ കുറിച്ച് പ്രണവിനോട് പറയുമ്പോൾ പ്രണവ് അത് തള്ളിക്കളയുമെന്നും കല്യാണി പറയുന്നു. അച്ഛന്മാർ തമ്മിലുള്ള അടുപ്പം വലുതായതുകൊണ്ടാണ് കീർത്തിയും കല്യാണിയും പ്രണവുമെല്ലാം ഇത്രയേറെ സൗഹൃദത്തിലായത്.

  കീർത്തിക്കൊപ്പം ഒഴിവ് സമയങ്ങൾ ചിലവിടുന്ന കല്യാണിയുടെ ചിത്രങ്ങൾ മുമ്പും വൈറലായിട്ടുണ്ട്. ബ്രോ ഡാഡിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത കല്യാണി പ്രിയദർശൻ സിനിമ.

  ചിത്രത്തിൽ വ്ലോ​ഗർ ബീപാത്തുവെന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. കല്യാണിയും ടൊവിനോയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണ് തല്ലുമാല.

  Read more about: kalyani priyadarshan
  English summary
  actress kalyani priyadarshan open up about her film industry best friends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X