For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സെറ്റിൽ വെച്ച് കരണത്ത് അടിക്കേണ്ടി വന്നിട്ടുണ്ട്, സിനിമ പ്രമോഷന് പോകാൻ താൽപര്യമില്ല'; കല്യാണി പ്രിയദർശൻ

  |

  മലയാളത്തിൽ തുടരം തുടരെ സിനിമകൾ ചെയ്ത് കത്തിനിൽ‌ക്കുന്ന യൂത്ത്സ്റ്റാറാണ് കല്യാണി പ്രിയ​ദർശൻ. ഹൃദയവും ബ്രോ ഡാഡിയും കൂടെ റിലീസ് ചെയ്തതോടെ കല്യാണിയുടെ അഭിനയത്തെ മലയാളികൾ കൂടുതൽ ഇഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്നാണ് കല്യാണിയും സിനിമയിലേക്ക് എത്തിയത്. ആദ്യം ക്യാമറയ്ക്ക് പിന്നണിയിലായിരുന്നു കല്യാണി ഉണ്ടായിരുന്നത്. ശേഷമാണ് തെലുങ്ക് സിനിമയിൽ നായികയാകാൻ കല്യാണിക്ക് അവസരം ലഭിച്ചും താരം അഭിനയം തുടങ്ങിയതും.

  Also Read: 'കുട്ടിത്തം മാറിയിട്ടില്ല ചോക്ലേറ്റിനായി അടികൂടി ജോമോൾ'; ഇപ്പോഴും ജാനകികുട്ടിയെപ്പോലെ തന്നെയെന്ന് ആരാധകർ!

  കല്യാണിയുടെ ഏറ്റവും പുതിയ സിനിമകളായ ഹൃദയം ഇക്കഴിഞ്ഞ 21ന് ആണ് തിയേറ്ററുകളിലെത്തിയത്. കല്യാണിയും പൃഥ്വിരാജും മോഹൻലാലും കേന്ദ്രകഥാപാത്രങ്ങളായ ബ്രോ ഡാഡി ഒടിടി റിലീസായിരുന്നു. ഹോട്ട്സ്റ്റാറിൽ‌ റിലീസ് ചെയ്ത സിനിമ ഫാമിലി എന്റർടെയ്നറായിരുന്നു. ഹൃദയത്തിൽ കല്യാണി പ്രണവ് മോഹൻലാലിന്റെ നായികയായിരുന്നു. വിനീത് ശ്രീനിവാസനായിരുന്നു ഹൃദയം സംവിധാനം ചെയ്തത്. പ്രണവിന്റെ നായികയായി കല്യാണി എത്തിയ രണ്ടാമത്തെ സിനിമ കൂടിയായിരുന്നു ഹൃദയം.

  Also Read: 'പരിശ്രമിച്ചുകൊണ്ടേയിരിക്കൂ, അറിയപ്പെടുന്ന ഒരു നടിയാകും'; രമ്യയുടെ പുതിയ തുടക്കത്തിന് ആശംസകളുമായി ആരാധകർ!

  ഹൃദയത്തിന് മുമ്പ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് ഇരുവരും ജോഡികളായി അഭിനയിച്ചത്. ഹൃദയത്തിലെ ഇരുവരുടേയും പ്രകടനങ്ങൾ ​ഗംഭീരമായിരുന്നുവെന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്. അച്ഛന്മാരെപ്പോലെ തന്നെ ചെറുപ്പം മുതൽ കല്യാണിയും പ്രണവും അടുത്ത സുഹൃത്തുക്കളാണ്. ഹൃദയത്തിന്റെ ഓഡിയോ റിലീസ് ചടങ്ങുകൾ ​ഗ്രാന്റായി നടത്തിയപ്പോഴും കല്യാണി ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. പ്രണവും ദർശനയും അടക്കം സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവർ എല്ലാവരും വന്നിട്ടും കല്യാണി വരാത്തത് ചർച്ചയായിരുന്നു. അമേരിക്കയിൽ ആയതിനാലാണ് കല്യാണി പ്രമോഷനുകൾക്ക് എത്താതിരുന്നതെന്ന് പിന്നീട് വിനീത് ശ്രീനിവാസൻ തന്നെ വ്യക്തമാക്കിയിരുന്നു.

  തെലുങ്കിലെ കല്യാണിയുടെ ആദ്യ സിനിമയായ ഹലോ കണ്ടിട്ടാണ് വിനീത് ​ഹൃദയത്തിൽ അഭിനയിക്കാൻ ക്ഷണിച്ചത്. ഇപ്പോൾ കല്യാണി ബിഹൈൻവുഡ്സ് തമിഴിന് നൽകിയ പഴയൊരു അഭിമുഖമാണ് വൈറലാകുന്നത്. കല്യാണിയുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചെല്ലാം താരം തുറന്ന് പറയുന്നുണ്ട്. ഹീറോ, മാനാട്, പുത്തം പുതു കാലൈ തുടങ്ങിയ സിനിമകളാണ് കല്യാണിയുടേതായി പുറത്തിറങ്ങിയ തമിഴ് സിനിമകൾ. 'ചെറുപ്പം മുതൽ ടോം ബോയ് സ്റ്റൈലിൽ നടക്കാനാണ് എനിക്കിഷ്ടം. ഒരു ടീ ഷർട്ടും ജീൻസും ധരിച്ചാൽ കംഫർട്ടായി നടക്കാൻ പറ്റും. സെറ്റിൽ അഭിനയിക്കുമ്പോൾ അടിക്കുന്ന സീനുകൾ വരുമ്പോൾ അത് കവിളത്തൊകെ നൽകിയിട്ടുണ്ട്. അല്ലാതെ ശരിക്കുള്ള ജീവിത്തതിൽ ഇന്നേവരെ ആരേയും തല്ലേണ്ട സ്ഥിതി ഉണ്ടായിട്ടില്ല. പിന്നെ വഴക്കും അടിയും ബഹളവും ഉണ്ടാക്കാറുള്ളത് അനിയനുമായിട്ടാണ്. ഭയങ്കരമായി അടിയുണ്ടാക്കുകയും പരസ്പരം ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. പക്ഷെ അവനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.'

  Recommended Video

  Hridayam Box Office 2 Days Worldwide Collection Report | FilmiBeat Malayalam

  'റിയൽ ലൈഫിൽ സെൻസിറ്റീവ് ആയിട്ടുള്ള വ്യക്തിയാണ് ഞാൻ. അതുകൊണ്ട് തന്നെ പെട്ടന്ന് കരച്ചിൽ വരും. എന്റെ സിനിമകൾ കണ്ട ശേഷം അച്ഛന്റേയും അമ്മയുടേയും മുഖത്ത് നേരിയ ഭാവവ്യത്യാസം വന്നാൽപ്പോലും എന്റെ കണ്ണുകൾ നിറ‍ഞ്ഞ് ഒഴുകാൻ തുടങ്ങും. അച്ഛൻ‌ ബൈക്ക് ഓടിക്കാനോ ബൈക്കിൽ കയറാനോ സമ്മതിക്കാത്ത വ്യക്തിയാണ്. അച്ഛന്റെ സുഹൃത്തുക്കളിൽ ആർക്കോ ചെറുപ്പത്തിൽ അപകടം സംഭവിച്ചിട്ടുണ്ട്. അതിനുശേഷം അച്ഛന് ബൈക്കിനോട് വെറുപ്പാണ്. ഞങ്ങളേയും ഓടിക്കാൻ സമ്മതിക്കില്ല. അതുകൊണ്ട് ഷൂട്ടിങിന് പോകുമ്പോൾ സ്കൂട്ടി ഓടിക്കേണ്ട സീൻ വന്നാൽ അണിയറപ്രവർത്തകർക്ക് വലിയ ബുദ്ധിമുട്ടാണ്. സിനിമകളുടെ പ്രമോഷന് പോകുന്നത് ഒട്ടും താൽപര്യമില്ലാത്ത കാര്യമാണ്' കല്യാണി പ്രിയദർശൻ പറയുന്നു. ഖാലിദ് റഹ്മാൻ‌ സംവിധാനം ചെയ്യുന്ന തല്ലുമാലയാണ് ഇനി റിലീസിനെത്താനുള്ള കല്യാണി പ്രിയദർശൻ സിനിമ. ടൊവിനോ തോമസാണ് ചിത്രത്തിൽ നായകൻ. ഷറഫുദ്ദീനാണ് സിനിമയിൽ മറ്റൊരു പ്രാധാന കഥാപത്രത്തെ അവതരിപ്പിക്കുന്നത്.

  Read more about: kalyani priyadarshan
  English summary
  actress Kalyani Priyadarshan open up about her movie experience and favourite things list
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X