'പ്രണവ് അവന്റെ അസിസ്റ്റന്റിന് ഫാൻ പിടിക്കാനും തയ്യാറാണ്, നീ എന്നെ മോശക്കാരനാക്കരുതെന്ന് പറയാറുണ്ട്'; കല്യാണി!

ഹൃദയം റിലീസ് ചെയ്തതിന് ശേഷം ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ഓൺ സ്ക്രീൻ പ്രണയ ജോഡികളാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും. അച്ഛന്മാർ അടുത്ത സുഹൃത്തുക്കളും ഒരു കുടുംബത്തെപ്പോലെ കഴിയുന്നവരുമായതുകൊണ്ട് പ്രണവും കല്യാണിയും അടുത്ത സുഹൃത്തുക്കളുമാണ്.

പ്രണവിനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങളെല്ലാം പലപ്പോഴും കല്യണി പങ്കുവെച്ചിട്ടുണ്ട്. കൂടാതെ പ്രണവിന് പിറന്നാൾ ആശംസകൾ നേർന്നും കല്യാണി എത്താറുണ്ട്. വല്ലപ്പോഴും മാത്രം അത്രയേറെ ആരെങ്കിലും നിർബന്ധിച്ചാൽ സിനിമ ചെയ്യുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ.

ബാലതാരമായി അഭിനയിക്കുന്ന സമയത്ത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ പ്രണവ് നേടിയിട്ടുണ്ട്. പക്ഷെ അഭിനയത്തിൽ ശ്രദ്ധിച്ച് അതിൽ പേരെടുത്ത് അച്ഛനെപ്പോലെ തിളങ്ങണമെന്ന ആ​ഗ്രഹമൊന്നും പ്രണവിനില്ല.

താൻ അഭിനയിച്ച സിനിമകളുടെ പ്രമോഷനും പോലും പ്രണവ് വളരെ ചുരുക്കമെ എത്താറുള്ളു. ജിപ്സി ലൈഫ് നയിക്കുന്ന പ്രണവ് ഇന്ന് യൂത്തിന് ആവേശം കൂടിയാണ്.

അച്ഛൻ മോഹൻലാൽ ലോകമറിയുന്ന താരമാണെങ്കിലും അതിന്റെ പ്രിവിലേജിൽ ജീവിക്കാതെ യാത്രകളും മറ്റുമായി പ്രണവ് തിരക്കിലാണ് എപ്പോഴും.

പ്രണവ് അവന്റെ അസിസ്റ്റന്റിന് ഫാൻ പിടിച്ച് കൊടുക്കാനും തയ്യാറാണ്

സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും മുമ്പും പലപ്പോഴായി വൈറലായിട്ടുണ്ട്. മകന്റെ ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കും വിലകൽപ്പിക്കാറുണ്ടെന്നും ഒന്നിനും താൻ നിർബന്ധിക്കാറില്ലെന്നും പലപ്പോഴും മോഹൻലാലും പറഞ്ഞിട്ടുണ്ട്.

ഒന്നാമൻ, പുനർജനി എന്നീ രണ്ട് സിനിമകളിലാണ് പ്രണവ് ബാലതാരമായി അഭിനയിച്ചിട്ടുള്ളത്. പിന്നീട് സാ​ഗർ ഏലിയാസ് ജാക്കിയിൽ ചെറിയ വേഷം ചെയ്തു.

പിന്നീട് ജീത്തു ജോസഫിന്റെ പാപനാശത്തിലും ലൈഫ് ഓഫ് ജോസൂട്ടിയും അസോസിയേറ്റ് ഡയറക്ടറായി. ശേഷം ആദിയിലൂടെ അരങ്ങേറി.

നീ എന്നെ മോശക്കാരനാക്കരുതെന്ന് പറയാറുണ്ട്

ആദി തിയേറ്ററിലും പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണം കാഴ്ചവെച്ച സിനിമയായിരുന്നു. ആദിയിൽ പ്രണവ് ചെയ്ത സ്റ്റണ്ടിന് പോലും ആരാധകരുണ്ടായിരുന്നു. ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് പ്രണവ് അഭിനയിച്ചത്. അറുൺ ​ഗോപിയായിരുന്നു സംവിധാനം.

ശേഷം അച്ഛന്റെ ചെറുപ്പകാലം മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ പ്രണവ് ചെയ്തു. അന്നും കല്യാണിയായിരുന്നു പ്രണവിന് നായികയായി എത്തിയത്.

മോഹ​ൻലാലിന് പകരമായി പ്രണവ് മരക്കാറിൽ മോഹൻലാൽ ചെയ്ത മരക്കാറിനെ അവതരിപ്പിച്ചിരുന്നെങ്കിൽ സിനിമ കുറേക്കൂടി നന്നാവുമായിരുന്നുവെന്ന് സിനിമ റിലീസ് ചെയ്ത ശേഷം സിനിമാപ്രേമികൾ അഭിപ്രായപ്പെട്ടിരുന്നു.

എനിക്ക് മൂന്ന് അസിസ്റ്റൻസ് ഉണ്ടാകും

ഇപ്പോൾ മരക്കാറിൽ പ്രണവിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് കല്യാണി അവതാരിക രേഖ മേനോനുമായി നടത്തിയ അഭിമുഖത്തിൽ പങ്കുവെച്ചത്. 'എനിക്ക് മൂന്ന് അസിസ്റ്റൻസ് ഉണ്ടാകും ഷൂട്ടിന് പോകുമ്പോൾ.'

'കാരണം ഹെയർ, മേക്കപ്പ്, കോസ്റ്റ്യൂം എന്നിവ പെൺകുട്ടികൾ‌ക്ക് ആൺകുട്ടികളെക്കാൾ കൂടുതലാണല്ലോ അതുകൊണ്ട്. മരക്കാറിന് പോയപ്പോൾ വലിയ ലഹങ്കപോലുള്ള ഡ്രസ് ധരിച്ചിരുന്നകൊണ്ട് അത് പിടിക്കാൻ വേണ്ടി രണ്ടുപേരുകൂടി ഉണ്ടാകും.'

'അല്ലാതെ ലഹങ്കയുടെ ഭാരം വെച്ച് നടക്കാൻ സാധിക്കില്ല. പ്രണവാണെങ്കിൽ അവന്റെ അസിസ്റ്റന്റിന് ഫാൻ പിടിച്ച് കൊടുക്കാൻ തയ്യാറായിട്ടുള്ള കൂട്ടത്തിലാണ്.'

പ്രണവ്-കല്യാണി ജോഡി

'ഞാൻ ഇങ്ങനെ ഒരുപാട് പേരുമായി സെറ്റിലേക്ക് വരുന്നത് കാണുമ്പോൾ പ്രണവ് പറയും നീ എന്നെ മോശക്കാരനാക്കരുതെന്ന് കാരണം അവന് ഇങ്ങനെ ഒരുപാട് സഹായികളൊന്നും ഉണ്ടാവില്ലല്ലോ...' കല്യാണി പറഞ്ഞു. പ്രണവിന്റെ അവസാനം റിലീസ് ചെയ്ത സിനിമ ഹൃദയമാണ്. മറ്റ് സിനിമകളൊന്നും ഇതുവരെ പ്രണവിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ‌ പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്. സിനിമയുടെ പിന്നണിയിലാണ് പ്രണവ് പ്രവർത്തിച്ചിട്ടുള്ളത് എന്നാണ് റിപ്പോർട്ട്.

കല്യാണിയുടെ ഏറ്റവും പുതിയ റിലീസിന് തയ്യാറെടുക്കുന്ന സിനിമ തല്ലുമാലയാണ്. ചിത്രത്തിൽ ടൊവിനോ തോമസാണ് നായകൻ. സിനിമ ആ​ഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തും.

Read more about: pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X