അമ്മ എന്റെ ഫാനാണ്, എന്ത് ചെയ്താലും പറയുന്നത് ഒരുപോലെയാണ്; അച്ഛന് അഭിമാനമാണെന്ന് കല്യാണി പ്രിയദര്‍ശന്‍

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ കല്യാണി പ്രിയദര്‍ശന് സാധിച്ചിട്ടുണ്ട്. തെലുങ്കിലൂടെ വെള്ളിത്തിരയിലേക്ക് എത്തി പിന്നീട് മലയാളത്തില്‍ നായികയായി മാറുകയാണ് താരപുത്രിയിപ്പോള്‍. അടുത്തിടെ മലയാളത്തില്‍ ബ്രോ ഡാഡി, ഹൃദയം, എന്നീ സിനിമകളാണ് കല്യാണിയുടേതായി റിലീസിനെത്തിയത്.

രണ്ട് സിനിമകളും പ്രേക്ഷക പ്രശംസ നേടിയെടുത്തു. ഇനി തല്ലുമാല എന്ന ചിത്രമാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന കല്യാണിയുടെ ചിത്രം. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം ആഗസ്റ്റ് പന്ത്രണ്ടിന് റിലീസ് ചെയ്യും. സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് കല്യാണിയിപ്പോള്‍. ഇതിനിടെ പിതാവ് പ്രിയദര്‍ശനെ കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്ന് സംസാരിക്കുകയാണ് കല്യാണി.

kalyani-priyadarshan

നാല്‍പത് വര്‍ഷത്തിന് മുകളിലായി അദ്ദേഹം ഇവിടെ എന്തൊക്കെയാണ് ചെയ്തിരിക്കുന്നത്. അതൊന്നും എനിക്ക് വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല. അദ്ദേഹം ചെയ്തതിലൊന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ എനിക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. പക്ഷേ ഇങ്ങനെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. ഇടയ്ക്ക് അച്ഛനും എന്നോട് പറയും. അച്ഛന്‍ എയര്‍പോര്‍ട്ടിലൊക്കെ പോവുമ്പോള്‍ അവിടുന്ന് കാണുന്ന ആളുകള്‍ എന്നെ കുറിച്ച് അച്ഛന്റെ അടുത്ത് സംസാരിക്കും.

കല്യാണി ആ സിനിമയില്‍ നന്നായി, ഈ സിനിമയില്‍ കൊള്ളാം, എന്നൊക്കെ പലരും അച്ഛനോട് പറയും. ഇതൊക്കെ കേള്‍ക്കുമ്പോള്‍ അച്ഛനും എന്നെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ടാവും. എനിക്കും അത് അഭിമാനമാണ്. അച്ഛന്റെ മരക്കാര്‍ എന്ന സിനിമയില്‍ ഞാനും അഭിനയിച്ചിട്ടുണ്ട്. ഒരു പാട്ട് സീനില്‍ മാത്രമേ ഞാനുണ്ടായിരുന്നുള്ളു. ഇതിന്റെ തുടക്കത്തിലെ ഇനി എന്നെ വച്ച് സിനിമ സംവിധാനം ചെയ്യില്ലെന്ന് അച്ഛന്‍ പറഞ്ഞിരുന്നു.

kalyani-priyadarshan

ചിലര്‍ അച്ഛന് കഥ അയച്ച് കൊടുത്തിട്ട് ഇത് നല്ലതാണെങ്കില്‍ കല്യാണിയ്ക്ക് കൊടുക്കാമോ എന്നൊക്കെ ചോദിക്കാറുണ്ട്. എന്നാല്‍ ഞാന്‍ കഥകള്‍ കേള്‍ക്കാറില്ല. അവള്‍ക്ക് നേരിട്ട് കൊടുത്താല്‍ മതിയെന്ന് പറയും. എന്റെ സിനിമകളില്‍ അച്ഛന്‍ അവസാനം കണ്ടിട്ട് അഭിപ്രായം പറഞ്ഞത് 'ഹൃദയം' ആണ്. അതുപോലെ മാനാട് എന്ന ചിത്രവും അദ്ദേഹം കണ്ടു.

മാനാടില്‍ ഒരു ടിപ്പിക്കല്‍ നായിക റോള്‍ ആയിരുന്നെങ്കിലും അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു. ഞാന്‍ ആ കഥാപാത്രത്തോട് നല്ല രീതിയില്‍ നീതി പുലര്‍ത്തിയെന്നും എന്റെ ഡബ്ബിങ് നല്ലതാണെന്നും പറഞ്ഞു. അച്ഛന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷമായെന്ന് ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ കല്യാണി പറയുന്നു.

അമ്മ എല്ലായിപ്പോഴും എന്റെ ഫാനാണ്. എന്ത് ചെയ്താലും വണ്ടര്‍ഫുള്‍, ബ്യൂട്ടിഫുള്‍, യൂ ആര്‍ ഗ്രേറ്റ് എന്നൊക്കെ പറയും. ഞാന്‍ ഏതെങ്കിലും സിനിമയില്‍ ഡബ്ബ് ചെയ്തിട്ടില്ലെങ്കില്‍ അയ്യോ അവര്‍ നിന്റെ ശബ്ദം ഉപയോഗിച്ചില്ലേ എന്നൊക്കെ ചോദിക്കുമെന്നും കല്യാണി സൂചിപ്പിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X