'ഞങ്ങളും അവനെപ്പോലെയാവാനാണ് ആ​ഗ്രഹിക്കുന്നത്, ഏറ്റവും കൂളസ്റ്റ് മനുഷ്യനാണ്'; പ്രണവിനെ കുറിച്ച് കല്യാണി!

യുവ നടിമാർക്കിടയിൽ ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. വരനെ ആവശ്യമുണ്ട്, മരക്കാർ, ബ്രോ ഡാഡി, ഹൃദയം എന്നിങ്ങനെ ഇതുവരെ റിലീസ് ചെയ്ത കല്യാണിയുടെ മലയാളം ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധ നേടുകയും പ്രേക്ഷകരുടെ ഇഷ്ടം കവരുകയും ചെയ്തവയാണ്.

മലയാളത്തിലെ നിലവിലുള്ള യുവ നടിമാർക്കിടയിൽ വളരെ ക്യൂട്ടായ നായികമാരിൽ ഒരാൾ എന്നാണ് ആരാധകർ കല്യാണിയെ വിശേഷിപ്പിക്കുന്നത്. 2017ൽ പുറത്തിറങ്ങിയ അഖിൽ അക്കിനേനിയുടെ തെലുങ്ക് സിനിമ ഹലോയിലൂടെയാണ് കല്യാണി നായികയായി അരങ്ങേറിയത്.

ശേഷം സായ് തേജ് നായകനായ ചിത്രലഹരിയിലും കല്യാണി നായികയായി. തുടക്കത്തിൽ മൂന്ന് സിനിമകൾ തെലുങ്കിലാണ് കല്യാണി പ്രിയദർശൻ ചെയ്തത്. പിന്നീട് തമിഴിലേക്ക് കല്യാണിക്ക് അവസരം ലഭിക്കാൻ തുടങ്ങി. തമിഴിലെ ആദ്യ സിനിമ ഹീറോയായിരുന്നു.

കോമഡി, പ്രണയം, ആക്ഷൻ എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽ‌കി ഒരുക്കിയ ചിത്രത്തിൽ ശിവകാർത്തികേയനായിരുന്നു നായകൻ. അഭിനയത്തിലേക്ക് കടക്കും മുമ്പ് ഏറെനാൾ കല്യാണി സഹസംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്.

കല്യാണി സിനിമയിലേക്ക് വരുന്നത് സംബന്ധിച്ച് നിരവധി ആരാധകർ ഏറെനാളെയായി ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.

ഞങ്ങളും അവനെപ്പോലെയാവാനാണ് ആ​ഗ്രഹിക്കുന്നത്

നടി ലിസിയുടേയും പ്രിയദർ‌ശന്റേയും മകളാണ് കല്യാണി എന്നതിനാൽ താരുപുത്രി സിനിമയിലേക്ക് വരുമെന്നത് സംബന്ധിച്ച് ആരാധകർക്കും പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോൾ തന്റെ ഏറ്റവും പുതിയ മലയാള സിനിമ തല്ലുമാലയുടെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കല്യാണി പ്രിയദർശൻ.

അടുത്തിടെ ചിത്രിത്തിലേതായി പുറത്തിറങ്ങിയ ​ഗാനങ്ങൾക്കെല്ലാം വലിയ സ്വീകരണം ലഭിച്ചിരുന്നു. ചെറുപ്പം മുതൽ അടുത്ത സുഹൃത്തുക്കളാണ് കല്യാണിയും പ്രണവ് മോഹൻലാലും.

ഇരുവരും വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിലൂടെ ഒരുമിച്ച് അഭിനയിക്കുകയും ചിത്രം വലിയ വിജയമായി തീരുകയും ചെയ്തിരുന്നു.

ഏറ്റവും കൂളസ്റ്റ് മനുഷ്യനാണ്

പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. മുപ്പത്തിരണ്ടുകാരനായ പ്രണവിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം പ്രമുഖതാരങ്ങൾ അടക്കം നിരവധി പേർ താര‌പുത്രന് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു.

കല്യാണിയും പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർ‌ന്നിരുന്നു. ആശംസകൾ നേർന്ന് കല്യണി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പ്രണവിനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു കല്യാണിയുടെ കുറിപ്പ്.

'ഇന്ന് അപ്പു ചേട്ടന്റെ പിറന്നാളാണ്. അദ്ദേഹമാണ് ഞങ്ങളുടെ ​ഗ്രൂപ്പിലെ ഏറ്റവും കൂളസ്റ്റ് കുട്ടി. അദ്ദേഹത്തെപ്പോലെയാകാനാണ് ഞങ്ങളെല്ലാവരും ചെറുപ്പത്തിൽ ആ​ഗ്രഹിച്ചിരുന്നത്.'

പ്രണവിനൊപ്പം സിനിമകൾ ചെയ്യണം

'എന്നോടൊപ്പം അഭിനയിച്ചിട്ടുള്ള മറ്റ് നായകന്മാരൊന്നും അവരുടെ കാരവിൻ കയറി മോഷ്ടിക്കാൻ അനുവദിച്ചിരുന്നില്ല. ‌‌‌‌അതിന് അനുവദിച്ചിരുന്നത് പ്രണവ് മാത്രമാണ്. അതുകൊണ്ട് നമുക്ക് ഇനിയും ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്യണം' എന്നാണ് കല്യാണി പ്രണവിനെ കുറിച്ച് രസകരമായി എഴുതിയത്.

റൊമാൻസ് സീനുകളും മറ്റും പ്രണവിനൊപ്പം അഭിനയിക്കുമ്പോൾ താൻ കുറേകൂടി കംഫർട്ടബിൾ ആണെന്നും കല്യാണി ഹൃദയത്തിന് ശേഷം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ചെറുപ്പകാലം മുതൽ അറിയാവുന്നതുകൊണ്ട് എന്തും കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ഒരു സ്വാതന്ത്ര്യം പ്രണവിനോട് ഉണ്ടെന്നും കല്യാണി പറഞ്ഞിരുന്നു. ഹൃദയത്തിൽ അഭിനയിച്ച ശേഷം പ്രണവ് വീണ്ടും തന്റെ ലോക സഞ്ചാരത്തിലാണ്.

Recommended Video

Dilsha Prasannan Speech | കേരള ജനതയോട് നന്ദി പറഞ്ഞ് ദിൽഷ, വീഡിയോ കാണാം | *BiggBoss
പ്രണവ്-കല്യാണി സൗഹൃദം

പലപ്പോഴും യാത്രക്കിടയിൽ മനോഹരമായ ചിത്രങ്ങൾ പകർത്തി പ്രണവ് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുമുണ്ട്. അച്ഛനെപ്പോലെ അഭിനയത്തിലല്ല പ്രണവിന് താൽപര്യം യാത്രകളോടാണ്. ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കല്യാണിയുടെ തല്ലുമാല.

ഓഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളിലെത്തും. കൊവിഡ് കാലത്ത് ഇറങ്ങിയ ഷൈൻ ടോം ചാക്കോ നായകനായ ലവിന് ശേഷം ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മുഹ്‍സിൻ പരാരിയും അഷ്‍റഫ് ഹംസയും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.

Read more about: pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X