ഭര്‍ത്താവിനൊപ്പം കഴിഞ്ഞത് 15 ദിവസം! പിന്നീട് അദ്ദേഹത്തെ കണ്ടില്ല, നടി കനകയുടെ വെളിപ്പെടുത്തൽ
ഒരു കാലത്ത് തമിഴിലും മലയാളത്തിലുമൊക്കെ തിളങ്ങി നിന്ന നടിയായിരുന്നു കനക. തമിഴിലെ മുന്‍നടി ദേവികയുടെ മകളായിരുന്നു കനക. കരകാട്ടക്കാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു താരപുത്രി ആദ്യമായി നായികയായിട്ടെത്തുന്നത്. 1989 ല്‍ വെള്ളിത്തിരയിലേക്ക് എത്തിയ നടി തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെയായി അമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
മുകേഷിന്റെ നായികയായി ഗോഡ്ഫാദറിലൂടെയായിരുന്നു മലയാളത്തിലേക്ക് എത്തുന്നത്. ശേഷം വസൂധ, എഴര പൊന്നാന, വിയറ്റനാം കോളനി തുടങ്ങി ശ്രദ്ധേയമായ ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. 2000 ല്‍ ഈ മഴ തേന്‍ മഴ എന്ന മലയാള സിനിമയിലാണ് കനക അവസാനമായി അഭിനയിച്ചതും. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി സിനിമയുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു.

Recommended Video
തന്റെ സിനിമയുടെ കഥയില്‍ പോലും അമ്മ അനാവശ്യമായി ഇടപെടാന്‍ തുടങ്ങിയതോടെയായിരുന്നു നടി സിനിമ വേണ്ടെന്ന് തീരുമാനിക്കുന്നത്. ശേഷം നടി വിവാഹിതയായി. 2004 ല്‍ വിവാഹം കഴിഞ്ഞതോടെയാണ് കനക സിനിമ വിടുന്നത്. എന്നാല്‍ ആ വിവാഹബന്ധം കേവലം പതിനഞ്ച് ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് നടിയിപ്പോള്‍ പറയുന്നത്. തമിഴിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ് തുറന്നത്.
'കാലിഫോര്‍ണിയയിലെ മെക്കാനിക്കല്‍ എന്‍ജീനിയറായ മുത്തുകുമാറുമായുള്ള സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. 2007 ല്‍ വിവാഹം കഴിച്ചു. എന്നാല്‍ പതിനഞ്ച് ദിവസം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളു. പിന്നീട് താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്ന് പറയുകയാണ് നടി കനക. ആദ്യം സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടികൊണ്ട് പോയതെന്നാണ് കരുതിയത്. എന്നാല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ തന്റെ അച്ഛന്‍ ദേവദസായിരുന്നു' എന്നും കനക പറയുന്നു.

നേരത്തൈ പലപ്പോഴും കനക മരിച്ചുവെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2013 ല്‍ കനക മരിച്ചെന്ന് സൂചിപ്പിച്ച് വാര്‍ത്ത സമ്മേളനം നടത്തുക വരെ ചെയ്തിരുന്നു. ചാനലുകളില്‍ അത് ലൈവില്‍ വന്നിരുന്നു. പലപ്പോഴും സമാനമായ രീതിയില്‍ ഇത്തരം വാര്‍ത്തകള്‍ വന്നെങ്കിലും അതിലൊന്നും സത്യമില്ലെന്ന് തെളിഞ്ഞു. അതുപോലെ തന്നെ കനക മാനസിക രോഗിയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അതിനെല്ലാം പിന്നില്‍ തന്റെ പിതാവാണെന്നായിരുന്നു നടി സൂചിപ്പിച്ചത്.


Click it and Unblock the Notifications











