For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കാട്ടുവഴിയിൽ വെച്ച് കനക സാരിയും ബ്ലൗസും മാറി, മൊബൈലുകൾ അന്ന് സുലഭമല്ലാത്തത് രക്ഷയായി'; ബാബു ഷാഹിർ

  |

  സൂപ്പര്‍ താരങ്ങളുടെ നായികയായി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്ന താരമാണ് കനക. മലയാളം, തമിഴ് ഭാഷകളില്‍ തിരക്കുള്ള നായികയായി ശോഭിക്കുമ്പോഴായിരുന്നു കനകയുടെ വിവാഹം. തുടര്‍ന്ന് സിനിമാ ലോകത്ത് നിന്നും താരം വിടവാങ്ങുകയായിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നും വിട പറഞ്ഞതിന് പിന്നില്‍ നടിയുടെ അമ്മയും തെലുങ്ക് നടിയുമായ ദേവികയാണെന്ന തരത്തിൽ വാര്‍ത്തകള്‍ മുമ്പ് പ്രചരിച്ചിരുന്നു.

  1989 ൽ ഇറങ്ങിയ കരകാട്ടക്കാരൻ എന്നാ തമിഴ് ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് കടന്നുവന്ന കനക രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, വിജയ് കാന്ത്, പ്രഭു, കാർത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.

  Also Read: 'അദ്ദേഹം അഭിപ്രായമൊന്നും പറയാറില്ല, മകൻ കൂട്ടുകാർക്ക് എന്റെ സിനിമകളുടെ ടിക്കറ്റ് കൊടുക്കും'; നവ്യ നായർ

  അന്നും ഇന്നും കനകയെ മലയാളികൾ ഓർക്കുന്നത് ​ഗോഡ്ഫാദറിലെ മാലുവെന്ന കഥാപാത്രമായിട്ടാണ്. അത്രത്തോളം ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരുന്നു സിനിമയും സിനിമയിലെ പാട്ടുകളും.

  ഇപ്പോഴിത മുമ്പൊരു തമിഴ് സിനിമയ്ക്ക് ‌വേണ്ടി കാട്ടുവഴിയിൽ വെച്ച് സാരിയുടെ മറവിൽ നിന്ന് കനക വസ്ത്രം മാറേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഒട്ടനവധി സിനിമകൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ള ബാബു ഷാഹിർ.

  സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് പഴയകാല സിനിമ അനുഭവങ്ങൾ ബാബു ഷാഹിർ പങ്കുവെച്ചത്. 'പത്ത് മുപ്പത് സ്റ്റുഡിയോകളുണ്ടായിരുന്ന സ്ഥലമാണ് മദ്രാസ്. ഇന്ന് അതിൽ പലതും പൊളിച്ച് കളഞ്ഞു.'

  'പ്രസാദ് സ്റ്റുഡിയോ, എവിഎം സ്റ്റുഡിയോ എന്നിവ മാത്രമാണുള്ളത്. പണ്ടൊക്കെ മദ്രാസിൽ ചെല്ലുമ്പോൾ യൂണിറ്റ് ബസ്സുകൾ റോഡിലൂടെ തുരുതുര പായുന്നുണ്ടാകും. ഇന്ന് ആ കാഴ്ച എറണാകുളത്താണ് കാണാൻ സാധിക്കുന്നത്. കാരവാൻ അടക്കം പായുന്നത് കാണാം.'

  'മമ്മൂട്ടി, കനക, നാസർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത കിളിപേച്ച് കേൾക്കവ സിനിമയുടെ ഷൂട്ടിങ് മദ്രാസിലും താംമ്പരത്തും പൂർത്തിയാക്കിയ ശേഷം പിന്നെ ഒരു കാട്ടിൽ സോങ് ഷൂട്ട് ചെയ്യാൻ വേണ്ടിയാണ് പോയത്. ഉൾക്കാട്ടിലായിരുന്നു ഷൂട്ടിങ്.'

  'ശിവകാമി നെനപ്പിനിലെ എന്ന് തുടങ്ങുന്ന നല്ലൊരു പാട്ടിന്റെ ഷൂട്ടായിരുന്നു നടന്നത്. കനകയ്ക്ക് ഡ്രസ് ചെയ്ഞ്ച് ചെയ്യണമായിരുന്നു അടുത്ത ഷോട്ടിന് വേണ്ടി. പക്ഷെ ആ പരിസരത്തൊന്നും ഒരു വീടോ കുളക്കടവോ ഷെഡ്ഡോ ഒന്നും തന്നെയുണ്ടായിരുന്നില്ല. പരസ്യമായി നിന്ന് വസ്ത്രം മാറാൻ സാധിക്കില്ലല്ലോ.'

  Also Read: ഞാനും ശ്വേതയും കരിയർ നോക്കിയാൽ ശരിയാവില്ല; മാറിനിൽക്കുന്നതിനെക്കുറിച്ച് സുജാത

  'കനകയ്ക്ക് ഡ്രസ്സ് മാറാൻ എങ്ങനെ സൗകര്യമുണ്ടാക്കുമെന്ന ചിന്തയായി. മമ്മൂക്ക പക്ഷെ അവിടെ വെച്ച് തന്നെ മുണ്ടൊക്കെ മാറ്റിയുടുത്ത് എത്തി. ആണുങ്ങളെപ്പോലെ പറ്റില്ലല്ലോ കനക ഒരു പെണ്ണല്ലെ. അങ്ങനെ ഞാൻ സെറ്റിലുള്ള മറ്റുള്ളവരോട് പറഞ്ഞു നമ്മുടെ കൈയ്യിലുള്ള സാരികളെല്ലാം എടുത്ത് കൊണ്ടുവരാൻ.'

  'അങ്ങനെ അവർ കൊണ്ടുവന്ന സാരികൾ വട്ടത്തിൽ ചേർത്ത് പിടിച്ച് മറയുണ്ടാക്കി. അങ്ങനെ ആ നടുവഴിയിൽ വെച്ച് കനക സാരിയും ബ്ലൗസും മാറ്റി തിരികെ ഷോട്ടിന് റെഡിയായി ഷൂട്ടിങ് സ്പോട്ടിൽ എത്തിച്ചു.'

  'കനക ഡ്രസ് മാറി വരുന്നത് ​കണ്ട് സെറ്റിലെ മറ്റുള്ളവർ അത്ഭുതപ്പെട്ടു. മറപ്പുര പോലുമില്ലാത്തിടത്ത് എങ്ങനെ സാധിച്ചുവെന്നാണ് അവരെല്ലാം ചോദിച്ചത്. അന്ന് ആരുടേയും കൈയ്യിൽ കാമറയും മൊബൈലും ഇല്ലാത്തത് രക്ഷയായി. ഇല്ലേൽ പണികിട്ടിയേനെ.'

  'അന്നത്തെ കാലഘട്ടം അതുപോലെയായിരുന്നു. വസ്ത്രം മാറാൻ പോലും ബുദ്ധിമുട്ടേണ്ടി വന്നു. അതുകൊണ്ട് തന്നെ കാരവാനിനെ കൊണ്ട് ഉപകാരമില്ലെന്ന് ഞാൻ ഒരിക്കലും പറയില്ല. ഓരോ സിനിമയും ഓരോ പാഠപുസ്തകമാണ്' ബാബു ഷാഹിർ പറഞ്ഞു.

  ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, ഗോളാന്തര വാർത്ത, കുസൃതിക്കാറ്റ്, നരസിംഹം, പിൻഗാമി, വാർധക്യപുരാണം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ടച്ചെക്കൻ തുടങ്ങി എണ്ണമറ്റ മലയാള സിനിമകളില്‍ കനക നായികയായിരുന്നു.

  കാലിഫോര്‍ണിയയിൽ മെക്കാനിക്കല്‍ എഞ്ചിനീയറായ മുത്തുകുമാറിനെ ഏറെ നാൾ പ്രണയിച്ച ശേഷമാണ് 2007ല്‍ കനക വിവാ​​ഹം ചെയ്തത്. എന്നാല്‍ പതിനഞ്ച് ദിവസം മാത്രമെ ഇരുവരും ഒരുമിച്ച്‌ ജീവിച്ചുള്ളൂ.

  Read more about: kanaka
  English summary
  Actress Kanaka Changed Her Dress In Open Place, Babu Shahir Open Up About His Shooting Experience-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X