ആ രൂപത്തില്‍ യൂട്യൂബര്‍മാരെ കാണിച്ചില്ല; ഓര്‍മ നഷ്ടപ്പെട്ടിട്ടും കനകലത ഈ നടിമാരെ തിരിച്ചറിഞ്ഞു

മലയാള സിനിമയ്ക്ക് എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് കനകലത. ചിരിപ്പിച്ചും കരയിപ്പിച്ചും കനകലത മലയാളി ആസ്വാദകരുടെ മുന്നില്‍ ഇന്നും കെടാതെ നിലനിലനില്‍ക്കുന്നുണ്ട്. കൊവിഡ് കാലം മുതലാണ് കനകലതയെ അസുഖം പിടിമുറുക്കുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗവും മറവിരോഗവും കാരണം ദുരിതാവസ്ഥയിലായ നടി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങുന്നത്.

ഓര്‍മകള്‍ നഷ്ടപ്പെട്ട നടി ഭക്ഷണം കഴിക്കാന്‍ മറന്നു പോയിരുന്നതായി സഹോദരി പറഞ്ഞിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ പുഞ്ചിരിക്കുമായിരുന്നു. 2021 മുതല്‍ നടിക്ക് ഉറക്കം കുറവായിരുന്നു. ആദ്യഘട്ടത്തില്‍ കാര്യമായെടുത്തില്ലെങ്കിലും കൊവിഡ് കാലത്ത് ലക്ഷണങ്ങള്‍ കാര്യമായി വന്നു തുടങ്ങി. തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് നടിക്ക് ഡിമെന്‍ഷ്യ ഡയഗ്നോസ് ചെയ്തത്.

kanakalatha

എം ആര്‍ ഐ സ്‌കാനിങ്ങില്‍ നടിയുടെ തലച്ചോര്‍ ചുരുങ്ങുകയാണെന്നും വ്യക്തമായി. തുടര്‍ന്ന് 85 കിലോയോളം ഭാരമുണ്ടായിരുന്ന കനകലത പതുക്കെ ഭാരം കുറയാന്‍ തുടങ്ങി. മറവി പൂര്‍ണമായും പിടിമുറുക്കിയതോടെയാണ് ദിനചര്യകള്‍ ചെയ്യുന്ന കാര്യത്തില്‍ പോലും നടിക്ക് പരസഹായം വേണ്ടുന്ന സ്ഥിതിയായത്. ഒരു കാലത്ത് മിനി സ്‌ക്രീനിലും സജീവമായിരുന്നു നടി. തന്നെ കാണാന്‍ വന്ന മുമ്പ് ഒപ്പം അഭിനയിച്ച അഭിനേതാക്കളില്‍ ചിലരെയൊക്കെ നടി തിരിച്ചറിഞ്ഞു.

സീരിയലുകളും മറ്റും കാണുമ്പോള്‍ ഒപ്പം അഭിനയിച്ച ചിപ്പിയെയും ബീന ആന്റണിയെയുമൊക്കെ കാണുമ്പോള്‍ അതിനോട് പ്രതികരിച്ചിരുന്നു. ചില സമയങ്ങളില്‍ കരയുമായിരുന്നു. ആദ്യകാലത്ത് വലിയവിളിയില്‍ ഒരു വാടകവീട്ടിലായിരുന്നു കനകലത താമസിച്ചിരുന്നത്. തുടര്‍ന്ന് മലയിന്‍കീഴ് ഒരു വീട് സ്വന്തമാക്കി. എന്നാല്‍ ലോക്ക്ഡൗണില്‍ ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ വീണ്ടും ബുദ്ധിമുട്ടിലായി. എന്നാല്‍ പിന്നീട് തന്റെ സ്വര്‍ണം പണയം വെച്ച് ലോണ്‍ അടച്ചതായി സഹോദരി വിജയമ്മ പറഞ്ഞു.

കഴിഞ്ഞ 34 വര്‍ഷമായി സഹോദരി വിജയമ്മയാണ് കനകലതയ്‌ക്കൊപ്പമുള്ളത്. പൂക്കാലത്തിലാണ് കനകലത അവസാനമായി അഭിനയിച്ചത്. വരുമാനം നിലച്ചതോടെ കഷ്ടപ്പാട് അനുഭവിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് അമ്മ സംഘടന എല്ലാ മാസവും നല്‍കി വന്നിരുന്ന കൈനീട്ടമായ 5000 രൂപയും നടിക്ക് ലഭിച്ചിരുന്നു. ചെറിയ ഒരു തുക അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ വര്‍ക്കേഴ്‌സും നടിക്ക് നല്‍കിയിരുന്നു.

ഇതിനിടയില്‍ നടിയുടെ ഇപ്പോഴത്തെ അവസ്ഥ തുറന്നു കാണിക്കാന്‍ ചില യുട്യൂബേഴ്‌സ് വന്ന് വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിലൂടെ നടിക്ക് സാമ്പത്തിക സഹായം ലഭിക്കുമെന്നായിരുന്നു യുട്യൂബേഴ്‌സ് അറിയിച്ചത്. എന്നാല്‍ തങ്ങള്‍ അത് സമ്മതിച്ചില്ല. ഇത്രയും മോശം കണ്ടീഷനില്‍ അവരെ കാണിക്കാന്‍ തോന്നിയില്ല.

kanakalatha

അത് കനകലതയോട് കാണിക്കുന്ന ക്രൂരതയാകും. അതിനാലാണ് കാണിക്കാതിരുന്നതെന്ന് വിജയമ്മ പറഞ്ഞു. എന്നാല്‍ അസുഖ ബാധിതയായതോടെ നടി സിനിമാ ടെലിവിഷന്‍ ലോകത്ത് നിന്ന് പൂര്‍ണമായും ഒറ്റപ്പെട്ട് സ്വന്തം ജീവിത ദുഃഖങ്ങളിലേക്ക് മാറിയന്നും വജയമ്മ ഓര്‍ത്തെടുക്കുന്നു.

300ലേറെ സിനിമകളില്‍ അഭിനയിച്ച കനകലത നാടകങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ഉണര്‍ത്തുപാട്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്. എന്നാല്‍ ഈ ചത്രം റിലീസ് ആയില്ല. ചില്ല് എന്ന മലയാള ചിത്രാമാണ് റിലീസ് ആയ ആദ്യ ചിത്രം. മലയാളത്തിന് പുറമെ തമിഴിലും നടി നിരവധി സിനിമകളില്‍ അഭിനയിച്ചു.

More from Filmibeat

Read more about: kanakalatha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X