'ദൈവങ്ങൾക്കൊപ്പം ആരാധിക്കണം, കഷ്ടപ്പെടുത്താതെ ​ദൈവം നല്ലൊരു മരണം കൊടുക്കാൻ ഞങ്ങൾ പ്രാർത്ഥിച്ചിരുന്നു'

നാടകത്തില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ നടി കനകലതയെ അറിയാത്ത മലയാളികളുണ്ടാവില്ല. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുള്ള നടി ഇക്കഴിഞ്ഞ മെയ്യിലാണ് അന്തരിച്ചത്. മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 350ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും അഭിനയിച്ചിട്ടുള്ള കനകലത സഹോദരി വിജയമ്മയ്ക്കും സഹോദരന്‍റെ മകനും കുടുംബത്തിനുമൊപ്പമാണ് താമസിച്ചിരുന്നത്. 2005ൽ വിവാഹബന്ധം വേർപ്പെടുത്തിയ കനകലതയ്ക്ക് മക്കളില്ല.

വിവാഹജീവിതത്തിൽ ഒരുപാട് തിക്താനുഭവങ്ങൾ കനകലതയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സഹോദരങ്ങളുടെ മക്കളെയെല്ലാം സ്വന്തം മക്കളെപ്പോലെയാണ് കനകലത സ്നേഹിച്ച് സംരക്ഷിച്ചിരുന്നത്. അവസാന കാലത്ത് ആരോ​ഗ്യം ക്ഷയിച്ച് വളരെ മോശമായ അവസ്ഥയിലായിരുന്നു കനകലത. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്കൊന്നും കനകലതയെ കാണാൻ അനുമതി നൽകിയിരുന്നില്ല.

Actress Kanakalatha

ഇപ്പോഴിതാ നടിയുടെ അവസാന കാലത്തെ ജീവിതത്തെ കുറിച്ച് കനകലത സഹോദരിയും സഹോദരന്‍റെ മകനും കുടുംബവും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. സീ വിത്ത് എൽസ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കനകലതയുടെ രോ​ഗാവസ്ഥ എന്തായിരുന്നുവെന്ന് സഹോദരി വിജയമ്മ വെളിപ്പെടുത്തിയത്. അസുഖം ആരംഭിച്ച ശേഷം കനകലത പറയുന്ന കാര്യങ്ങൾ തന്നെ വീണ്ടും റിപ്പീറ്റ് ചെയ്യും. ദേഷ്യം വരും. ഒന്നിനും ക്ഷമയില്ല.

ആരെയും ദുഷിച്ച് പറയാത്ത ഒരാളായിരുന്നു. അമ്മയുടെ മീറ്റിങിന് പോയിട്ട് ആ ഫങ്ഷൻ അറ്റന്റ് ചെയ്യാതെ വേ​ഗം വണ്ടിയിൽ കയറി ഇരുന്നു. അതേ കുറിച്ച് കാലടി ഓമന ചേച്ചി പറഞ്ഞതോടെയാണ് അപ്പച്ചിയുടെ മാറ്റങ്ങൾ ഞങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. രാത്രിയിൽ ഉറക്കവും കുറവാണ്. സൈക്കാട്രിസ്റ്റിനെ കാണാൻ വിളിച്ചിട്ടും വരാൻ കൂട്ടാക്കിയില്ല. സ്വന്തം ചേച്ചിയുടെ മരണവാർത്ത കേട്ടിട്ട് പോലും ഒരു ഫീലിങ്സും ഇല്ലാതെയിരിക്കുകയായിരുന്നു അപ്പച്ചി.

കുടുംബത്തിന് വേണ്ടി ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്തിട്ടുള്ളത് അപ്പച്ചിയാണ്. കുടുംബത്തിലുള്ള എല്ലാവരെയും രക്ഷപ്പെടുത്തി. അതുകൊണ്ട് തന്നെ ദൈവങ്ങൾക്കൊപ്പം ആരാധിക്കേണ്ട വ്യക്തിയാണ്. ആരെയും ദ്രോഹിച്ചിട്ടില്ല. വർക്ക് ഇല്ലാത്ത സമയത്ത് പോലും ആര് സഹായം ചോദിച്ചാലും അപ്പച്ചി ചെയ്ത് കൊടുക്കുമായിരുന്നു. അപ്പച്ചിയുടെ ജന്മം പോലും ഒപ്പമുള്ളവരെ രക്ഷപ്പെടുത്താൻ വേണ്ടിയായിരുന്നുവെന്ന് തോന്നും. ശരിക്കും കുടുംബത്തിന്റെ നാഥനായിരുന്നു.

വയറിൽ ട്യൂബിട്ടാണ് ഭക്ഷണം കൊടുത്തിരുന്നത്. ഭക്ഷണം കൊടുക്കുമ്പോഴൊക്കെ ദയനീയതയോടെ ഞങ്ങളെ നോക്കും. അത് കാണുമ്പോൾ തോന്നും ഇങ്ങനെ ഇട്ട് കഷ്ടപ്പെടുത്താതെ ​ദൈവം പെട്ടന്ന് നല്ലൊരു മരണം കൊടുത്തിരുന്നെങ്കിലെന്ന്. എല്ല് മാത്രമെ ഉണ്ടായിരുന്നുള്ളു. കുളപ്പുള്ളി ലീല ചേച്ചിവരെ അവസ്ഥ കണ്ട് കരഞ്ഞു. മൂന്ന് വയസുള്ള കുട്ടിയുടെ പെരുമാറ്റമായിരുന്നു. വിശപ്പ് പോലും അറിയാതെയായി. ദിനചര്യകളും മറന്നു.

Actress Kanakalatha

സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. വലുത് കയ്യും തളർന്നുപോയിരുന്നു. ലാൽ സാറിനെ കാണണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. മോഹൻലാലിനെ ജീവനാണ്. ലാലിന്റെ സിനിമയുടെ ഷൂട്ടുണ്ടെന്ന് പറഞ്ഞ് പോകാൻ വാശിപിടിച്ച് ഒരിടയ്ക്ക് ബഹളം വെക്കുമായിരുന്നു. സഞ്ചാരം പരിപാടി ഒരുപാട് നേരം ഇരുന്ന് കാണുമായിരുന്നു. അപ്പച്ചിയെ കുറിച്ച് പറഞ്ഞാൽ തീരില്ല. നന്മയുടെ ഉറവിടമായിരുന്നു. ആരോടും അസൂയയില്ലായിരുന്നു.

നാടക രം​ഗത്തും സീരിയലിലുമുള്ള താരങ്ങൾ നിരവധി അപ്പച്ചി അസുഖ ബാധിതയായശേഷം കാണാൻ വന്നിരുന്നു. അതുപോലെ അപ്പച്ചിയുടെ രൂപം പുറം ലോകത്തെ കാണിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നു. അതിന്റെ പേരിൽ പല യുട്യൂബ് ചാനലുകളും ഞങ്ങളെ കുറിച്ച് മോശമായി പറഞ്ഞു. ദുരൂഹതയൊന്നുമുണ്ടായിട്ടല്ല മാധ്യമങ്ങളെ വിലക്കിയത്.

വീഡിയോ എടുക്കണമെന്ന് പറഞ്ഞ് വരുന്നതുകൊണ്ടാണ് അപ്പച്ചിയെ കാണാൻ പലരേയും അനുവദിക്കാതിരുന്നത്. ആളുകൾ പക്ഷെ മനസിലാക്കുന്നില്ല. അതുപോലെ സിനിമ മേഖലയിൽ ആരുമായും ആഴത്തിലുള്ള ബന്ധം അപ്പച്ചിക്കുണ്ടായിരുന്നില്ലെന്നും ഞങ്ങളായിരുന്നു ലോകമെന്നും കനകലതയുടെ ബന്ധുക്കൾ പറഞ്ഞു.

More from Filmibeat

Read more about: kanakalatha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X