മകൾ ആരോടും ഇടപഴകുന്നില്ല, കല്യാണത്തെക്കുറിച്ച് പറഞ്ഞത്; നടിയെന്നാൽ കിരീടം വെച്ച ആളാണോ?; പിതാവ് പറഞ്ഞത്

സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് കനക. ചുരുങ്ങിയ കാലം മാത്രം സിനിമകളിൽ അഭിനയിച്ച കനക ഇപ്പോൾ അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ്. കനകയുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ വലിയ തോതിൽ ചർച്ചയായതാണ്. അമ്മ ദേവികയുടെ മരണം കനകയെ പിടിച്ചുലച്ചു. അമ്മയുടെ നിഴലിലായിരുന്നു കനക ജീവിച്ചത്. ദേവിക മരിച്ചതോടെ എല്ലാത്തിൽ നിന്നും അകന്ന് കനക സ്വന്തം വീട്ടിലൊതുങ്ങി. ഇന്ന് അധികമാരുമായും സമ്പർക്കമില്ലാതെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയാണ് കനക.

ദേവദാസ് എന്നാണ് കനകയുടെ പിതാവിന്റെ പേരും. അച്ഛനുമായി കനക അകൽച്ചയിലാണ്. ദേവികയും ദേവദാസും വളരെ നേരത്തെ പിരിഞ്ഞതാണ്. കനകയെ വളർത്തിയത് അമ്മ ദേവികയാണ്. അമ്മയെക്കുറിച്ച് അനാവശ്യം പ്രചരിപ്പിച്ച ആളാണ് അച്ഛനെന്നാണ് കനക പറയുന്നത്. എന്നാൽ അമ്മയുടെയൊപ്പം നടന്ന് കനക ജീവിതം നശിപ്പിച്ചെന്നാണ് ദേവദാസ് പറയുന്നത്. മുമ്പൊരിക്കൽ വിളിച്ച് ചേർത്ത പത്ര സമ്മേളനത്തിൽ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. അന്ന് രണ്ട് പേരും തമ്മിൽ വാ​ഗ്വാദവുമുണ്ടായി.

Actress Kanaka

അന്ന് ഇരുവരും ഉന്നയിച്ച ആരോപണങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മകൾ സിനിമയിൽ അഭിനയിക്കുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നെന്നാണ് ദേവദാസ് വ്യക്തമാക്കിയത്. മകളെ പഠിപ്പിക്കാനാണ് താൻ ആ​ഗ്രഹിച്ചത്. എന്നാൽ ഭാര്യ ദേവിക മകളെ സിനിമയിലേക്ക് കൊണ്ടു വന്നെന്ന് ദേവദാസ് അന്ന് വ്യക്തമാക്കി.

മകളുടെ രീതികളാണ് അവൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് താൻ പറയാൻ കാരണമെന്നും ദേവദാസ് അന്ന് തുറന്നടിച്ചു. ആരോടും ഇടപഴകുന്നില്ല. വീട്ടിൽ അടച്ച് പൂട്ടി ഇരിക്കുന്നു. നടിയെന്നാൽ കിരീടം വെച്ച ആളാണോ. കല്യാണത്തെക്കുറിച്ച് പറഞ്ഞപ്പോൾ മുഖ്യമന്ത്രി ജയലളിത കല്യാണം കഴിച്ചില്ല എന്നാണ് പറഞ്ഞത്. അത്ര വലിയ ആളാണോ ഇവളെന്നും ദേവദാസ് കുറ്റപ്പെടുത്തി. എന്നാൽ ജയലളിതയുടെ കാര്യം ഒരു ഉദാഹരണമായി പറഞ്ഞതാണെന്ന് കനക വ്യക്തമാക്കി.

Actress Kanaka

ഇടയ്ക്ക് ഇരുവരും തമ്മിൽ തർക്കവുമായി. മകൾക്ക് വട്ടാണ്. ഇവളോടൊപ്പം ഇരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ദേവദാസ് മാധ്യമങ്ങൾക്ക് മുമ്പിൽ നിന്നും എണീറ്റ് പോകാനും ശ്രമിച്ചു. പത്ര സമ്മേളനത്തിൽ കനകയും തുറന്ന് സംസാരിച്ചു. താൻ വീട്ടിൽ അടച്ച് പൂട്ടിയിരിക്കുകയല്ല എന്ന് കനക അന്ന് തുറന്ന് പറഞ്ഞു. നായികയായി അഭിനയിക്കാനുള്ള പ്രായം കഴിഞ്ഞതിനാൽ വീട്ടിലിരുന്നു. ഞാൻ എന്റെ സ്വന്തം വീട്ടിലിരിക്കുന്നതിൽ എന്താണ് തെറ്റെന്നും കനക ചോദിച്ചു.

തന്നെ ഭ്രാന്തിയെന്ന് വിളിച്ചാലും പ്രശ്നമില്ല. എന്നാൽ അമ്മയെക്കുറിച്ച് മോശമായി പറഞ്ഞത് ക്ഷമിക്കാനാകില്ല. അച്ഛനുമായി ഒത്ത് പോകാൻ താൻ തയ്യാറല്ലെന്നും കനക അന്ന് വ്യക്തമാക്കി. അച്ഛനുമായി കനകയ്ക്ക് ചില സ്വത്ത് തർക്കങ്ങളുണ്ടായിട്ടുണ്ട്. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ വൻ ജനപ്രീതിയാണ് കനക നേടിയത്. എന്നാൽ പിന്നീട് നടി സിനിമാ രം​ഗത്ത് നിന്നും അകന്നു. അടുത്തിടെ കനകയുടെ വീട്ടിൽ തീപിടുത്തമുണ്ടായത് വാർത്തയായിരുന്നു.

അയൽപ്പക്കവുമായി പോലും കനകയ്ക്ക് ബന്ധമില്ലെന്നാണ് തമിഴ് മാധ്യമങ്ങളിൽ വന്ന വാർത്തകൾ. ഏറെക്കാലമായി മാധ്യമങ്ങൾക്ക് മുമ്പിലും കനക വരാറില്ല. ഒറ്റയ്ക്കുള്ള ജീവിതം നിർത്തി കനക സിനിമാരം​ഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. കനകയുടെ ജീവിതത്തിൽ പല കാര്യങ്ങളെക്കുറിച്ചും അഭ്യൂഹങ്ങളുണ്ടെങ്കിലും നടി ഇതേക്കുറിച്ച് പ്രതികരിക്കാറില്ല.

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X