അഭിമുഖത്തിൽ വ്യക്തിപരമായ കാര്യങ്ങൾ പറയാൻ താത്പര്യമില്ലെന്ന് കനി കുസൃതി; കാരണം ഇതാണ്

തങ്ങളുടെ പ്രിയ താരങ്ങളുടെ അഭിമുഖങ്ങൾ കാണാൻ താല്പര്യമില്ലാത്ത ഒരാളും നമുക്കിടയിൽ ഉണ്ടാവില്ല. സ്‌ക്രീനിൽ കാണുന്ന താരത്തെ അടുത്തറിയാനും അവരുടെ സ്വാഭാവം മനസിലാക്കാനുമൊക്കെയാണ് മിക്യപ്പോഴും ആരാധകർ താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത്.

എന്നാൽ ഇത് ഒരു പരിധി വിട്ടാൽ അത് താരങ്ങൾക്കും ഇഷ്ട്ടപെട്ടെന്ന വരില്ല. ഇത് തുറന്നു പറഞ്ഞിരിക്കുകയാണ് കനി കുസൃതി. അഭിമുഖങ്ങളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ താല്പര്യമില്ലെന്നാണ് താരം വ്യക്തമാക്കിയത്. വണ്ടര്‍വാള്‍ മീഡിയയില്‍ ഗായിക സിത്താര കൃഷ്ണ കുമാര്‍ നടത്തിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.

ഏത് പ്രൊഫഷണിലുള്ള ആളുകളാണെങ്കിലും അവരുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ കേള്‍ക്കാനാണ് താല്‍പര്യമെന്നും എന്നാല്‍ മാറ്റത്തോടെ ജീവിക്കുന്നവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാവും താരം പറഞ്ഞു.

kanikusrithi

'ഏത് പ്രൊഫഷണിലുള്ളവരുടെ അഭിമുഖമാണെങ്കിലും അവരുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേള്‍ക്കാനാണ് ഞാന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നത്.

ഞാന്‍ ഒരു അഭിമുഖത്തിന് പോയാലും സംസാരിക്കാന്‍ ആഗ്രഹിക്കുന്നത് അതാണ്. ഭൂരിപക്ഷ സമൂഹത്തില്‍ നിന്നും എന്തെങ്കിലും മാറ്റത്തോടെ ജീവിക്കുന്നവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാവും.

അല്ലെങ്കില്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്ന സിനിമാക്കാരുടെ പേഴ്‌സണല്‍ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ താല്‍പര്യമുണ്ടാവും. പക്ഷേ അതാണ് പ്രധാനപ്പെട്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ എന്റെ ചുറ്റുപാടുമുള്ളവര്‍ക്കും എന്റെ സുഹൃത്തുക്കള്‍ക്കും പ്രധാനപ്പെട്ടതാവും.

സാമൂഹിക സേവനം ചെയ്യുന്നവരുടെയും രാഷ്ട്രീയക്കാരുടെയും എന്റെ ജീവിതമാണ് എന്റെ രാഷ്ട്രീയം എന്ന് പറഞ്ഞ് ജീവിക്കുന്ന വ്യക്തികളുടെയും അഭിമുഖങ്ങളിൽ അവരുടെ വ്യക്തിപരമായ കാര്യങ്ങൾ കേൾക്കാൻ തനിക്ക് താല്പര്യമുണ്ടെന്നും കനി പറഞ്ഞു.

'സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ടോ, കുറച്ച് പ്രശസ്തരാണെന്നുള്ളത് കൊണ്ടോ, അവരെവിടെ പോയി എന്ത് ഉടുപ്പിട്ടു ആരുടെ കൂടെയാണ് നടക്കുന്നത് എന്നതിലൊക്കെ പ്രധാന്യമുണ്ടോ എന്നറിയില്ല.

ആളുകള്‍ ഇഷ്ടപ്പെടുന്നത് കൊണ്ട് എനിക്ക് വിരോധമൊന്നുമില്ല. എന്റെ ജീവിതം അറിയുന്നതുകൊണ്ട് എന്തെങ്കിലും സംഭാവന കേരളത്തിനോ ഇന്ത്യക്കോ കൊടുക്കാനുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല,' കനി തുറന്ന് പറഞ്ഞു.

ഞാന്‍ ഒരു നടി മാത്രമാണ്. കുറച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടുതലും നാടകത്തിലാണ് അഭിനയിച്ചിട്ടുള്ളത്. അതിന്റെ ക്രാഫ്റ്റിനെ പറ്റി സംസാരിക്കാനാണ് കൂടുതല്‍ താല്‍പര്യം. വലിയ അഭിനേതാക്കളെ വെച്ച് നോക്കുമ്പോള്‍ അതില്‍ എനിക്കെന്തെങ്കിലും കൂടുതല്‍ പറയാനുള്ളതായി തോന്നിയിട്ടില്ല,' കനി അഭിമുഖത്തിൽ വ്യക്തമാക്കി.

More from Filmibeat

Read more about: biriyani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X