നിറവയറില്‍ നില്‍ക്കുന്ന നടി കനിഹ! ജനിച്ച ഉടനെ മകന് ശസ്ത്രക്രിയ നടത്തിയതിനെ കുറിച്ച് പറഞ്ഞ് നടി
നടി കനിഹ എല്ലാവര്‍ക്കും മാതൃകയായി കൊണ്ടിരിക്കുകയാണ്. ലോകമാതൃദിനത്തില്‍ അമ്മമാര്‍ക്ക് വേണ്ടി ഹ്രസ്യചിത്രം ഒരുക്കി കൈയടി വാങ്ങിയിരുന്നു. നടന്‍ മമ്മൂട്ടി പുറത്തിറക്കിയ വീഡിയോയില്‍ കുട്ടികളെ വളര്‍ത്തുന്നതിനിടയില്‍ അമ്മമാര്‍ സ്വയം ശ്രദ്ധിക്കാന്‍ മറന്ന് പോകുന്നുവെന്നും അതിന് എന്തൊക്കെയാണ് വേണ്ടതെന്നുമൊക്കെയായിരുന്നു ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഇപ്പോഴിതാ ഗര്‍ഭകാലത്തില്‍ നിന്നും താന്‍ പഴയ രൂപത്തിലക്ക് മാറിയതിനെ കുറിച്ചുമെല്ലാം നടി പറയുകയാണ്. മാത്രമല്ല തന്റെ മകന്‍ ജനിച്ച സമയത്തുള്ള കാര്യങ്ങള്‍ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടി. പിറന്ന ഉടനെ മകന് ഹൃദയ ശസ്ത്രക്രിയ വേണ്ടി വന്നതിനെ കുറിച്ചും ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ നടി മനസ് തുറന്നിരിക്കുകയാണ്.

'അതേ, എനിക്ക് വലിയ കുഞ്ഞായിരുന്നു. ഗര്‍ഭകാലത്ത് വലിയ വയറായിരുന്നു. പല അമ്മമാരെയും പോലെ പ്രസവശേഷം പഴയ രൂപത്തിലേക്ക് തിരിച്ച് വരാനുള്ള അവസരം എനിക്കുണ്ടായിരുന്നില്ല. കാരണം എന്റെ കുഞ്ഞിന് ജനിച്ചയുടനെ തന്നെ തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നു. അത്ഭുതങ്ങള്‍ സംഭവിക്കും. എന്റെ മകന്‍ അതിജീവിച്ചവനാണ്. അവന്‍ ജീവിതം തിരഞ്ഞെടുത്തു.
ഈ പോസ്റ്റ് അതിനെ കുറിച്ചല്ല, ഞാനെങ്ങനെ പഴയ രൂപത്തിലേക്ക് തിരിച്ചെത്തി എന്നതിനെ കുറിച്ചാണ്. ഒരേ ഒരു നിയമമേ ഞാന്‍ പിന്തുടര്‍ന്നുള്ളു. നിങ്ങളുടെ ജീവിതം, നിങ്ങളുടെ ശരീരം, നിങ്ങളുടെ അവകാശം. ഈ നിമിഷം വരെ എന്റെ ശരീരത്തെ കുറിച്ചോ ഞാന്‍ കുഞ്ഞിനെ നോക്കുന്ന രീതിയെ കുറിച്ചോ ഉള്ള മറ്റുള്ളവരുടെ കമന്റുകള്‍ക്ക് ഞാന്‍ ചെവി കൊടുത്തിട്ടില്ല. എനിക്കെന്താണോ നേടേണ്ടത് അതിനായി നിശബ്ദമായി പ്രയത്‌നിച്ചു.

ഇന്നും പലരും ചിന്തിക്കുന്നുണ്ടാകും, കമന്റ് ചെയ്യുന്നുണ്ടാകും എന്ത് കൊണ്ട് ഞാന്‍ ഫിറ്റ്‌നസ് തിരഞ്ഞെടുത്തു എന്ന്. പലരും ഞാനിതെന്റെ കരിയറിന് വേണ്ടി തിരഞ്ഞെടുത്തതാണെന്ന് കരുതുന്നുണ്ടാകും. പക്ഷേ എന്റെ ഉത്തരം അല്ല എന്നാണ്. എന്റെ ആരോഗ്യകരമായ ഭാവിക്കായി ഞാന്‍ കരുതുന്ന സമ്പാദ്യമാണത്.
അത് കൊണ്ട് ആരോഗ്യകരമായി ഭക്ഷിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ. ആരോഗ്യകരമായ ഭാവി ഇന്ന് നിങ്ങളുടെ കൈയിലാണ്. ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂര്‍ അത്രയേ വേണ്ടൂ. നിങ്ങള്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യം സമ്മാനിക്കൂ. എനിക്ക് കഴിയുമെങ്കില്‍ എന്ത് കൊണ്ട് നിങ്ങള്‍ക്ക് ആയിക്കൂടാ... എന്നും കനിഹ ചോദിക്കുന്നു.


Click it and Unblock the Notifications











