For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിനോട് ചേര്‍ന്ന് നിന്ന് കനിഹ പറയുന്നു ഞങ്ങളൊന്നിച്ചിട്ട് 11 വര്‍ഷമായെന്ന്! ചിത്രം വൈറല്‍

  |

  മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് കനിഹ. തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ കിട്ടിയത് മലയാളത്തില്‍ നിന്നുമായിരുന്നു. ചരിത്രത്തെ ആസ്പദമാക്കി ഒരുക്കിയ ബിഗ് ബജറ്റ് ചിത്രത്തിലടക്കം മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച് കനിഹ ഞെട്ടിച്ചിരുന്നു. സാധാരണ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്നവരാണ് നടിമാര്‍. എന്നാല്‍ വിവാഹത്തിന് ശേഷമായിരുന്നു കനിഹ മലയാളത്തില്‍ സജീവമായത്.

  കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ട് പോവുന്ന നടി തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. ഇന്ന് താനും ഭര്‍ത്താവും വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിനെ കുറിച്ചാണ് നടി പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രമാണ് തരംഗമായിരിക്കുകയാണ്.

  കനിഹയുടെ വിവാഹം

  കനിഹയുടെ വിവാഹം

  മുന്‍ അഭിനേതാവായ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാ കൃഷ്ണനും കനിഹയും തമ്മില്‍ 2008 ജൂണ്‍ പതിനഞ്ചിനായിരുന്നു വിവാഹിതരാവുന്നത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുകയാണ് രാധകൃഷ്ണന്‍. ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകന്‍ പിറക്കുന്നത്. ഇക്കാലയളവില്‍ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും കനിഹ സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

   പതിനൊന്ന് വര്‍ഷമായി!

  പതിനൊന്ന് വര്‍ഷമായി!

  വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് വര്‍ഷമായെന്ന് കാണിച്ച് നടി എത്തിയിരിക്കുകയാണ്. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നിന്ന ഫോട്ടോ പങ്കുവെച്ച് കൊണ്ട് പതിനൊന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതം എങ്ങനെയായിരുന്നെന്ന് കനിഹ പറഞ്ഞിരിക്കുകയാണ്. മൂല്യമുള്ളതും തമാശ നിറഞ്ഞതും കുസൃതിയൊക്കെ നിറഞ്ഞ ജീവിതമാണ് തങ്ങളുടേത്. ഇനിയും വര്‍ഷങ്ങളോളം ഇങ്ങനെ ജീവിക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നതായും നടി പറയുന്നു. അതേ സമയം കനിഹയുടെ വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് വര്‍ഷമായി എന്ന് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. താരദമ്പതികള്‍ക്ക് ആശംസകളുമായി ആരാധകര്‍ എത്തയിരിക്കുകയാണ്.

   മലയാളത്തിലേക്കുള്ള വരവ്

  മലയാളത്തിലേക്കുള്ള വരവ്

  1999 ലെ മിസ്സ. മധുരയായി കനിഹ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ലെ മിസ്സ് ചെന്നൈ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി. മോഡലിംഗ് രംഗത്തുണ്ടായിരുന്ന കനിഹയെ സംവിധായകനായ സൂസി ഗണേശനാണ് വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തമിഴ് ചിത്രം ഫൈവ് സ്റ്റാര്‍ ല്‍ നായികയായി അവസരം കൊടുത്തു. പിന്നിട് തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ അഭിനയിച്ചിരുന്ന കനിഹ എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. അതിന് ശേഷമായിരുന്നു നടിയുടെ വിവാഹം. മലയാളത്തില്‍ ശ്രദ്ധേയമായ കനിഹയുടെ സിനിമകളെല്ലാം വിവാഹശേഷമുള്ളതായിരുന്നു.

   ഭാഗ്യദേവതയായി അവതരിച്ചു

  ഭാഗ്യദേവതയായി അവതരിച്ചു

  ജയറാം നായകനായി അഭിനയിച്ച ഭാഗ്യദേവതയിലൂടെയാണ് കനിഹ രണ്ടാമതും മലയാളത്തിലേക്ക് എത്തുന്നത്. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കിയ ചിത്രം ഹിറ്റായിരുന്നു. പിന്നീട് മമ്മൂട്ടിയുടെ നായികയായി പഴശ്ശിരാജയില്‍ അഭിനയിച്ചു. 2009 ല്‍ റിലീസിനെത്തിയ ചിത്രത്തില്‍ മാക്കം എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നിത്. ശേഷം മൈ ബിഗ് ഫാദര്‍, ദ്രോണ, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, കോബ്ര, സ്പീരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, തുടങ്ങി ഒത്തിരി അഭിനയ പ്രധാന്യമുള്ള സിനിമകളില്‍ കനിഹ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴും സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്.

  ബിഗ് ബജറ്റ് ചിത്രത്തില്‍

  ബിഗ് ബജറ്റ് ചിത്രത്തില്‍

  പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടിയ്‌ക്കൊപ്പം ഒത്തിരി സിനിമകളില്‍ അഭിനയിക്കാന്‍ കനിഹയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ബിഗ് ബജറ്റിലൊരുക്കുന്ന മാമാങ്കത്തിലും നായികയായി അഭിനയിക്കുകയാണ് കനിഹ. സിനിമയുടെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്ത കാര്യം നടി തന്നെ വെളിപ്പെടുത്തിയോതെയാണ് വാര്‍ത്തകള്‍ സ്ഥിരികരിച്ചത്. ചരിത്ര സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ കായിക അഭ്യാസങ്ങള്‍ക്ക് വലിയ പ്രധാന്യമുള്ളതായിരുന്നു. സിനിമയ്ക്ക് വേണ്ടി ശാരീരികമായി കഠിനാദ്ധ്വാനം ചെയ്ത കനിഹയുടെ വീഡിയോ വൈറലായിരുന്നു.

  English summary
  Actress Kaniha celebrate her 11th wedding anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X