For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുഞ്ഞിന് ഹാര്‍ട്ടിന് പ്രശ്‌നമുണ്ട്, ചിലപ്പോള്‍ രാത്രി തന്നെ മരിച്ചേക്കും'; താൻ അനുഭവിച്ചതിനെ കുറിച്ച് കനിഹ!

  |

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കനിഹ. നിരവധി സൂപ്പർതാര ചിത്രങ്ങളിൽ നായികയായി എത്തിയ നടിയാണ് കനിഹ. വിവാഹം കഴിഞ്ഞാൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരുപാട് താരങ്ങളെ കുറിച്ച് നമുക്ക് അറിയാം. പലരും പിന്നീട് സിനിമയിലേക്ക് തിരിച്ചുവരാറില്ല.

  കൂടുതലും ഇതിൽ നായിക നടിമാരാണ് അഭിനയ ജീവിതത്തോട് ബൈ പറയുന്നത്. ചിലർ വർഷങ്ങൾക്ക് ശേഷം തിരിച്ചുവരുമെങ്കിലും അമ്മ റോളിലോ സഹോദരി റോളിലോയൊക്കെ ഒതുങ്ങി പോകുന്ന കാഴ്ചയും നമ്മൾ കണ്ടിട്ടുണ്ട്.

  Also Read: 'ഞാനും അനുശ്രീയും ലീ​ഗലി മാരീഡല്ല, എല്ലാം അവളുടെ വീട്ടുകാരുടെ പ്ലാനാണ്, ചത്ത് ജീവിക്കുന്നത് പോലെയാണ്'; വിഷ്ണു

  എന്നാൽ വിവാഹം കഴിഞ്ഞ് സിനിമയിൽ കൂടുതൽ സജീവമായി അതിന് മുമ്പ് ലഭിച്ചതിനേക്കാൾ മികച്ച നായിക റോളുകൾ ചെയ്യുകയും ചെയ്ത ഒരാളാണ് നടി കനിഹ. 2002ലാണ് കനിഹ സിനിമയിലേക്ക് എത്തുന്നത്.

  പിന്നീട് മൂന്ന്, നാല് വർഷം സിനിമയിൽ അഭിനയിച്ച താരം 2008ൽ വിവാഹിതയാവുകയും അതെ വർഷം തന്നെ മലയാള സിനിമയിലേക്ക് അതിശക്തമായി തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഭാഗ്യദേവത സിനിമയിലൂടെയാണ് കനിഹ തിരിച്ചുവരവ് നടത്തിയത്.

  അതൊരു കനിഹയുടെ മികച്ച വേഷങ്ങളിലേക്കുള്ള തുടക്കം മാത്രമായിരുന്നു. ഇന്നും കനിഹ സിനിമയിൽ സജീവമാണ്.

  ഏറ്റവും ഒടുവിലായി അഭിനയിച്ചത് മോഹൻലാൽ-പൃഥ്വിരാജ് ഒന്നിച്ച ബ്രോ ഡാഡിയിലാണ്. ആ സിനിമയിൽ വളരെ മികച്ച ഒരു വേഷമാണ് കനിഹയ്ക്ക് ലഭിച്ചത്.

  ഇപ്പോഴിത തന്റെ ഏക മകൻ മരണത്തെ മുഖാ മുഖം കണ്ട് തിരികെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ച് കനിഹ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

  'ഋഷി എന്നാണ് മകന്റെ പേര്. അവനിപ്പോള്‍ പതിനൊന്ന് വയസ് ആകുന്നു. കല്യാണം കഴിഞ്ഞ് ഞാന്‍ ഭര്‍ത്താവിനൊപ്പം യുഎസ്സിലേക്ക് പോയിരുന്നു. അതുകൊണ്ട് അവിടെയായിരുന്നു അവന്റെ ജനനവും. എന്റേത് ഒരു പെര്‍ഫക്ട് പ്രെഗ്നന്‍സിയായിരുന്നു.'

  'യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. സ്‌കാനിങ് റിസള്‍ട്ട് എല്ലാം പെര്‍ഫക്ട് ആയിരുന്നു. ഒമ്പതാം മാസത്തില്‍ പൊതുവെ പറയുമല്ലോ എപ്പോള്‍ വേണമെങ്കിലും ഇനി ഡെലിവറി ആയേക്കുമെന്ന്. ആ സ്‌റ്റേജിലായിരുന്നു ഞാനും. അത് കാരണം ഞങ്ങള്‍ എല്ലാം പാക്ക് ചെയ്ത് വെച്ചിരുന്നു.'

  'എനിക്ക് പ്രസവ വേദന വന്നു. ആശുപത്രിയില്‍ പോയി പ്രസവിച്ചു. പ്രസവ ശേഷം എന്ത് സംഭവിച്ചുവെന്ന് എനിക്ക് അറിയില്ല. കുഞ്ഞിനെ എനിക്ക് കാണിച്ച് തന്നില്ല. ഏഷ്യന്‍ കുഞ്ഞുങ്ങള്‍ക്ക് എല്ലാം ബിലിറൂബന്‍ കുറവായിരിക്കും എന്നാണ് പൊതുവെ പറയപ്പെടുന്നത്. അത് കാരണം എന്തോ കാര്യത്തിന് കുഞ്ഞിനെ കൊണ്ടുപോയതായിരിയ്ക്കുമെന്ന് കരുതി ഞാന്‍ വളരെ കൂളായിട്ടാണ് ഇരുന്നത്.'

  Also Read: 'വരും വർഷങ്ങളിൽ എന്റെ പടത്തിന് ടിക്കറ്റ് കിട്ടാത്ത അവസ്ഥയുണ്ടാകണം, റെയിൽവെയിൽ ചായ വിറ്റു'; അപ്പാനി ശരത്ത്!

  'വൈകുന്നേരം ആറ്... ആറര മണിക്കായിരുന്നു എന്റെ പ്രസവം. സമയം ഏതാണ്ട് അര്‍ധരാത്രിയായപ്പോള്‍ ഒരു ഡോക്ടര്‍ പെന്നും പുസ്തകവും ഒക്കെയായി റൂമിലേക്ക് വന്നു. അദ്ദേഹം ആ കടലാസില്‍ ഹാര്‍ട്ട് വരച്ചിട്ട് എന്നോട് പറഞ്ഞു ക്ഷമിക്കണം നിങ്ങളുടെ കുഞ്ഞിന് ഹാര്‍ട്ടിന് ചെറിയ പ്രശ്‌നമുണ്ട്.'

  'ചിലപ്പോള്‍ ഈ രാത്രി തന്നെ അവന്‍ മരണപ്പെട്ടേക്കുമെന്ന്. അത് കേട്ടതും എന്റെ കൈയ്യും കാലും എല്ലാം വിറയ്ക്കാന്‍ തുടങ്ങി. എങ്ങിനെ റിയാക്ട് ചെയ്യണമെന്ന് പോലും എനിക്ക് അറിയില്ല. ഡെലിവറി കഴിഞ്ഞ അവസ്ഥയില്‍ നിന്ന് ശരീരം റിക്കവറി ആയിട്ടുപോലും ഉണ്ടായിരുന്നില്ല.'

  'എങ്ങിനെ ധൈര്യം വന്നുവെന്ന് അറിയില്ല. അപ്പോള്‍ തന്നെ ഞാന്‍ എഴുന്നേറ്റ് അവന്‍ കിടക്കുന്ന അടുത്ത ബ്ലോക്കിലേക്ക് പോയി. അവനെ ഞാന്‍ ആദ്യമായി കാണുമ്പോള്‍ തീരെ ചെറിയ ഒരു വാവ ശരീരം മുഴുവന്‍ പൈപും മറ്റുമെല്ലാം ഘടിപ്പിച്ച അവസ്ഥയില്‍ കിടത്തിയിരിയ്ക്കുന്നു. എനിക്ക് അത് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു.'

  'ഒരു രാത്രി അതിജീവിയ്ക്കില്ലെന്ന് പറഞ്ഞ എന്റെ കുഞ്ഞ് ജീവന്‍ രക്ഷാ മാര്‍​ഗങ്ങളോട് ഏഴ് ദിവസം പിന്നിട്ടു. ഇങ്ങനെ വെച്ച് ഇരുന്നത് കൊണ്ട് പ്രയോജനം ഇല്ലല്ലോ ഒരു ചാന്‍സ് മാത്രം ജീവന്‍ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയില്‍ സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചു. ആ സമയത്ത് ഞാന്‍ പ്രാര്‍ത്ഥിക്കാത്ത ദൈവങ്ങളില്ല.'

  'സായിബാവ ഭക്തയാണ് ഞാന്‍. എന്റെ എല്ലാ ഭാരവും അദ്ദേഹത്തില്‍ വെച്ച് ഞാന്‍ പ്രാര്‍ത്ഥിച്ചു. സര്‍ജറി നടക്കുന്ന ദിവസം എന്റെ ഭര്‍ത്താവിനെ ആശുപത്രിയില്‍ നിര്‍ത്തി. ഞാന്‍ അമ്പലത്തില്‍ പോയി.'

  'എട്ട് മണിക്കൂറോളം നീണ്ട സര്‍ജറിയായിരുന്നു. ആ സര്‍ജറിയ്ക്ക് ശേഷം എന്ത് വേണമെങ്കിലും നടക്കാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അതിനെ എല്ലാം അതിജീവിച്ച് വന്ന കുഞ്ഞാണ് എന്റെ മകന്‍. അവന്‍ ദൈവത്തിന്റെ പുത്രനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു' കനിഹ പറഞ്ഞു.

  Read more about: actress
  English summary
  Actress Kaniha Open Up About Her Son Health Issues, Latest Interview Goes Viral-Raed In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X