മാമാങ്കത്തില്‍ നായികയായി കനിഹ! മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണെന്ന് നടി!

Recommended Video

മമ്മൂട്ടിയ്‌ക്കൊപ്പം വീണ്ടും കനിഹ | filmibeat Malayalam

ചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാലോകം. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടിയുടെ ഇതിഹാസ കഥാപാത്രമായിരിക്കും മാമാങ്കത്തിലുള്ളത്. മെഗാസ്റ്റാര്‍ ഒന്നിലധികം ഗെറ്റപ്പുകളിലെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അടുത്തിടെ ലൊക്കേഷനില്‍ മമ്മൂട്ടിയും എത്തിയിരുന്നു.

വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ കനിഹയാണ് നായികമാരില്‍ ഒരാളായി എത്തുന്നത്. നേരത്തെ പഴശ്ശിരാജയിലടക്കം മമ്മൂട്ടിയുടെ നായികയായിട്ടെത്തിയ കനിഹ മാമാങ്കത്തില്‍ അഭിനയിക്കുന്നതിനെ പറ്റിയും വീണ്ടും മമ്മൂട്ടിയ്ക്ക് ഒപ്പം ജോലി ചെയ്യുന്നതിന്റെയും സന്തോഷത്തിലാണ്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് ഇന്‍സ്റ്റാഗ്രാമിലിട്ട കനിഹയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

 മാമാങ്കം പുരോഗമിക്കുന്നു..

മാമാങ്കം പുരോഗമിക്കുന്നു..

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട മാമാങ്കം നാല് ഷെഡ്യൂളുകളായി ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. മൂന്ന് ഷെഡ്യൂളുകളും വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം അവസാനഘട്ട ചിത്രീകരണ തിരക്കുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഒരുപാട് ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന സിനിമയിലെ പ്രധാനപ്പെട്ട ഷെഡ്യൂളാണിത്. നടന്‍ ധ്രുവനെയും സംവിധായകന്‍ സജീവ് പിള്ളയെയും ചിത്രത്തില്‍ നിന്നും മാറ്റിയതിന്റെ പേരില്‍ നടന്ന വിവാദങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ മാമാങ്കത്തെ കുറിച്ച് വരുന്നതെല്ലാം നല്ല വാര്‍ത്തകളാണ്.

കനിഹ പറയുന്നതിങ്ങനെ

കനിഹ പറയുന്നതിങ്ങനെ

സീനിന് പിന്നില്‍ നിന്നുള്ള കാഴ്ച. അഭിനയിക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. മാമാങ്കത്തിന്റെ ഭാഗമാവാന്‍ തനിക്ക് അനുഗ്രഹം കിട്ടിയതാണ്. തന്റെ കരിയറിലെ ചരിത്രത്തെ ആസ്്പദമാക്കി ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണിത്. വീണ്ടും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുകയാണ്. സംവിധായകന്‍ പത്മകുമാര്‍ സാറിനും അതുപോലെ മാമാങ്കത്തിന്റെ എല്ലാ പിന്നണി പ്രവര്‍ത്തകരോടും നന്ദി പറയുകയാണ്. അനു സിത്താര, ഉണ്ണി മുകുന്ദന്‍, മാലാ പാര്‍വ്വതി എന്നിവരെ എല്ലാം ടാഗ് ചെയ്ത് കൊണ്ടായിരുന്നു കനിഹ പോസ്റ്റ് ഇട്ടത്.

 വീണ്ടും മമ്മൂട്ടിയുടെ നായികയായി കനിഹ

വീണ്ടും മമ്മൂട്ടിയുടെ നായികയായി കനിഹ

നേരത്തെ പഴശ്ശിരാജയിലായിരുന്നു മമ്മൂട്ടിയുടെ നായികയായി കനിഹ അഭിനയിച്ചത്. പഴശ്ശിരാജയുടെ പത്നി മാക്കം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കനിഹ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ദ്രോണ, കോബ്ര, അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ സിനിമകളില്‍ കനിഹയും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചിരുന്നു. വീണ്ടും ഇരുവരും മാമാങ്കത്തിലൂടെ ഒന്നിക്കുമ്പോള്‍ ശക്തമായ കഥാപാത്രങ്ങളായിരിക്കും ലഭിക്കുക എന്ന സൂചനയാണുള്ളത്. അതേ സമയം മമ്മൂട്ടിയുടെയോ കനിഹയുടെ കഥാപാത്രം എന്താണെന്നുള്ളതിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല.

വ്യത്യസ്ത ഗെറ്റപ്പുകളില്‍ മമ്മൂട്ടി

വ്യത്യസ്ത ഗെറ്റപ്പുകളില്‍ മമ്മൂട്ടി

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം ഇതാണെന്നാണ് മാമാങ്കത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞിട്ടുള്ളത്. അത് മാത്രമല്ല ചിത്രത്തില്‍ മമ്മൂട്ടി ഒന്നിലധികം ഗെറ്റപ്പുകളിലെത്തുന്നു എന്നതാണ് ശ്രദ്ധേയം. സ്ത്രൈണതുയള്ള വേഷമടക്കം നാലോളം രൂപങ്ങളില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്ന ചിത്രത്തിന് സജീവ് പിളളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളുടെ കഥയാണ് മാമാങ്കം പറയുന്നത്. കനിഹയ്‌ക്കൊപ്പം ബോളിവുഡ് നടി പ്രാചി ദേശായിയാണ് മറ്റൊരു നായിക. അനു സിത്താര, അനുശ്രീ, തമിഴ് നടന്‍ അരവിന്ദ് സ്വാമി, സുദേവ് നായര്‍, നീരജ് മാധവ്, ഉണ്ണി മുകുന്ദന്‍, മാളവിക മേനോന്‍, തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുണ്ടാവും.

 കൂറ്റന്‍ സെറ്റൊരുങ്ങി

കൂറ്റന്‍ സെറ്റൊരുങ്ങി

അതിരപ്പിള്ളിയില്‍ നിന്നുമായിരുന്നു മാമാങ്കത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം നടന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന മാമാങ്കം കാവ്യ ഫിലിംസിന്റെ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. മാമാങ്കത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത് കൂറ്റന്‍ സെറ്റൊരുക്കിയാണ്. ഒരു കാലത്ത് ലോക രാജ്യങ്ങള്‍ അത്ഭുതത്തോടെ നോക്കിക്കണ്ട മാമാങ്ക കാലത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തിനായി പതിനെട്ട് ഏക്കറോളം സ്ഥലത്താണ് സെറ്റ് ഒരുക്കിയത്. കണ്ണൂര്‍, എറണാകുളം, ഒറ്റപ്പാലം, അതിരപ്പിള്ളി, എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി അവസാനത്തെ വലിയ ഷെഡ്യൂളിലേക്ക് എത്തിയിരിക്കുകയാണ് മാമാങ്കം. ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 പിന്നണിയില്‍ വമ്പന്മാര്‍

പിന്നണിയില്‍ വമ്പന്മാര്‍

ബിഗ് ബജറ്റില്‍ ഒരുക്കുന്നു എന്നത് മാത്രമല്ല സാങ്കേതിക വിദ്യകളിലെല്ലാം മികവുറ്റ സിനിമയായിരിക്കും മാമാങ്കം എന്ന കാര്യത്തില്‍ സംശയമില്ല. കളരിയടക്കമുള്ള ആയോധന കലയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു പിരീഡ് മൂവി അതര്‍ഹിക്കുന്ന എല്ലാ സാങ്കേതിക തികവുകളോടെയും ഏറ്റവും മികച്ച ദൃശ്യാനുഭവങ്ങളോടെയുമാണ് മാമാങ്കം കാഴ്ചക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബാഹുബലി 2, മഹധീര, അരുന്ധതി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് നല്‍കിയ വിഎഫ് എക്സ് വിദഗ്ധനാണ് മാമാങ്കത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. തായ്ലാന്‍ഡില്‍ നിന്നുമുള്ള ജെയ്ക്ക് സ്റ്റണ്ട്സാണ് ആക്ഷനൊരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X