അമ്മക്കൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവെച്ച് ലാലേട്ടന്റെയും മമ്മൂക്കയുടേയും ഭാഗ്യ നായിക...
മമ്മൂട്ടി, ലാലേട്ടൻ, ജയറാം, സുരേഷ് ഗോപി എന്നിവരുടെ ഭാഗ്യ നായികയായി വെള്ളിത്തിരയിൽ തിളങ്ങിയ താരമാണ് കനിഹ. മമ്മൂട്ടി ചിത്രമായ പഴശിരാജയാണ് കനിഹയുടെ കരിയറിൽ വലിയൊരു ഹിറ്റ് സമ്മാനിച്ച ചിത്രം. ഇതിനു ശേഷം പുറത്തെത്തിയ ലാലേട‍്ടൻ ചിത്രം സ്പിരിറ്റ്, ഭാഗ്യദേവത എന്നി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ഒരു സ്ഥാനം ഉറപ്പിക്കുകയായിരുന്നു താരം.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് കനിഹ. ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ പ്രേക്ഷകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്റെ പഴകാല ചിത്രം പപങ്കുവെച്ചിരിക്കുകയാണ്. അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിനോടൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം പണവുമായി ബന്ധപ്പെട്ടതല്ല. അവ ഓർമകളും നിമിഷങ്ങളുമാണ്. അവ ഒരിക്കൽ പോലും അവസാനിപ്പിക്കരുത്. ആളുകൾ വരുന്നു പോകുന്നു. പക്ഷെ ഓർമകൾ അവശേഷിക്കുന്നു-കനിഹ ചിത്രത്തിനോടൊപ്പം കുറിച്ചു. മാമാങ്കമാണ് കനിഹയുടെ പുറത്തു വരാനുള്ള ചിത്രം. ചിത്രത്തിൽ പ്രധാനകഥാപാത്രത്തിൽ കനിഹ എത്തുന്നുണ്ട്.


Click it and Unblock the Notifications