മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കുമ്പോള്‍ ഭയങ്കര പേടി തോന്നി, കാരണം പറഞ്ഞ് നടി കനിഹ

By Midhun Raj

ഭാഗ്യദേവത, പഴശ്ശിരാജ ഉള്‍പ്പെടെയുളള സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി കനിഹ. പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികയായി മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. ഹരിഹരന്‍ സംവിധാനം ചെയ്ത ചരിത്ര സിനിമയിലെ കൈതേരി മാക്കം എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറി. പഴശ്ശിരാജയ്ക്ക് ശേഷമാണ് കനിഹയ്ക്ക് മലയാളത്തില്‍ സിനിമകള്‍ കൂടിയത്. നായികയായും സഹനടിയായും എല്ലാം നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചു.

സാരി ലുക്കില്‍ ഗ്ലാമറസായി നടി ശ്രദ്ധ ദാസ്, ചിത്രങ്ങള്‍ കാണാം

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും എത്തിയ താരമാണ് നടി. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളിലും കനിഹ തിളങ്ങി. പഴശ്ശിരാജയ്ക്ക് ശേഷം ദ്രോണ, കോബ്ര, ബാവൂട്ടിയുടെ നാമത്തില്‍, അബ്രഹാമിന്‌റെ സന്തതികള്‍ ഉള്‍പ്പെടെയുളള മമ്മൂട്ടി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു കനിഹ. അതേസമയം മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ച അനുഭവം പറയുകയാണ് കനിഹ. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.

മെഗാസ്റ്റാറിനൊപ്പം പഴശ്ശിരാജയില്‍ അഭിനയിച്ച

മെഗാസ്റ്റാറിനൊപ്പം പഴശ്ശിരാജയില്‍ അഭിനയിച്ച ദിനങ്ങളെ കുറിച്ചാണ് നടി മനസുതുറന്നത്. 'മമ്മൂട്ടി സാര്‍ കേരളത്തിന്‌റെ സൂപ്പര്‍സ്റ്റാറല്ലെ. അപ്പോ അദ്ദേഹത്തിന്‌റെ കൂടെ അഭിനയിക്കുന്നതിന് മുന്‍പ് അത്രയും വലിയൊരു താരത്തിന്‌റെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. ആദ്യമായിട്ടാണ് ഒരു മെഗാസ്റ്റാറിന്‌റെ കൂടെ അഭിനയിച്ചത്', കനിഹ പറയുന്നു.

മമ്മൂക്കയുടെ കൂടെ പഴശ്ശിരാജയില്‍ ആദ്യ രണ്ട്

'മമ്മൂക്കയുടെ കൂടെ പഴശ്ശിരാജയില്‍ ആദ്യ രണ്ട് സീനില്‍ അഭിനയിക്കുമ്പോള്‍ ഭയങ്കര പേടിയായിരുന്നു. ഞാന്‍ അധികം മിണ്ടാതെ ഇരുന്നു. ആക്ഷന്‍ എന്ന് പറയുമ്പോള്‍ മാത്രം ഡയലോഗ് പറയും. ചിത്രത്തില്‍ ഞാന്‍ ആദ്യം അഭിനയിച്ച രീതി കണ്ട് മമ്മൂട്ടി സാര്‍ പറഞ്ഞു; ഈ സിനിമയ്ക്ക് അങ്ങനെ വലിയ അഭിനയം ഒന്നും വേണ്ട. സാധാരണ പോലെ അഭിനയിക്കുക എന്ന്'.

എന്തെങ്കിലും തെറ്റുകളൊക്കെ വന്നാല്‍

'എന്തെങ്കിലും തെറ്റുകളൊക്കെ വന്നാല്‍ അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. പിന്നെ സെറ്റില്‍ ഞാന്‍ അദ്ദേഹവുമായി കംഫര്‍ട്ടബിളായി. എന്റെ പേടിയെല്ലാം മാറി', നടി പറയുന്നു. 'മമ്മൂട്ടി സാറിന്‌റെ ചില നിര്‍ദ്ദേശങ്ങള്‍ എനിക്ക് നന്നായി ഉപകരിച്ചു. അപ്പോ അദ്ദേഹത്തിന്‌റെ കൂടെ നല്ലൊരു അനുഭവമായിരുന്നു. മമ്മൂട്ടി സാര്‍ വളരെ ഫ്രണ്ട്‌ലിയാണ്. ഞാനൊരു പുതുമുഖമാണ് എന്ന രീതിയലല്ല അദ്ദേഹം എന്നെ കണ്ടത്'.

Recommended Video

മമ്മൂക്കയുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തി പേഴ്സണൽ ട്രെയിനർ
അഭിനയം പഠിക്കുന്ന ഒരാളെന്ന രീതിയിലാണ്

'അഭിനയം പഠിക്കുന്ന ഒരാളെന്ന രീതിയിലാണ് അദ്ദേഹം എന്നെ കണ്ടത്. അപ്പോ പഴശ്ശിരാജ സമയത്ത് അദ്ദേഹം എന്നെ നന്നായി സഹായിച്ചു', കനിഹ പറഞ്ഞു. അതേസമയം ഇപ്പോഴും മലയാളത്തില്‍ സജീവമാണ് കനിഹ. മെഗാസ്റ്റാറിന്‌റെ തന്നെ മാമാങ്കമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. മാമാങ്കത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് കനിഹ അവതരിപ്പിച്ചത്. പാപ്പന്‍, ബ്രോ ഡാഡി തുടങ്ങിയവയാണ് മോളിവുഡിലെ നടിയുടെ പുതിയ സിനിമകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X