മാമാങ്കത്തിന് വേണ്ടി കനിഹയും ഒരുങ്ങി! വര്‍ക്കൗട്ട് ചെയ്ത് ശരീര സൗന്ദര്യം വര്‍ദ്ധിപ്പിച്ച് നടി, കാണൂ
മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടി കനിഹ വിവാഹശേഷം കാര്യമായി സിനിമയില്‍ അഭിനയിച്ചിരുന്നില്ല. എന്നാല്‍ മമ്മൂട്ടിയുടെ നായികയായി വീണ്ടും സിനിമയില്‍ സജീവമാവുകയാണ് കനിഹയിപ്പോള്‍. മെഗാസ്റ്റാര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിലാണ് കനിഹയും നായികയായിട്ടെത്തുന്നത്. സിനിമയുടെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യുന്ന കാര്യം നടി തന്നെ വെളിപ്പെടുത്തിയിരുന്നു.
ചരിത്ര സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ആയതിനാല്‍ ശാരീരികമായ മുന്നൊരുക്കങ്ങളും ആവശ്യമാണ്. ഇപ്പോഴിതാ കഠിനമായ വ്യായമങ്ങള്‍ ചെയ്യുന്ന കനിഹയുടെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ നടി തന്നെയാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. നമുക്ക് വേണ്ടി തീരുമാനിച്ചിരിക്കുന്ന ലിമിറ്റേഷന്‍ മറികടന്ന് വിജയത്തിലെത്താന്‍ പരിശ്രമിക്കുക. ഒരിക്കലും അത് പാതി വഴിയില്‍ അവസാനിപ്പിക്കരുതെന്ന് പറഞ്ഞാണ് കനിഹ വര്‍ക്കൗട്ട് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

വര്‍ക്കൗട്ട് വീഡിയോ മാത്രമല്ല കനിഹയുടെ കിടിലന്‍ ടിക് ടോക് വീഡിയോയും വൈറലായി കൊണ്ടിരിക്കുകയാണ്. പഴശ്ശിരാജയുടെ കഥ പറഞ്ഞ ചരിത്ര സിനിമയിലും മമ്മൂട്ടിയ്‌ക്കൊപ്പം കനിഹ അഭിനയിച്ചിരുന്നു. ചിത്രത്തിലെ മാക്കം എന്ന കഥാപാത്രത്തിലൂടെ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കനിഹ കാഴ്ച വെച്ചത്. മാമാങ്കത്തിലെ വേഷവും ഏകദേശം അതുപോലെ ആയിരിക്കുമെന്നുള്ള സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുതിയ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധിക്കപെടാറുണ്ട്. അടുത്ത കാലത്തായി നിരന്തരം സാരി ഉടുത്ത് നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു കനിഹ പങ്കുവെച്ചത്. നേരത്തെ ബിക്കിനി ധരിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ആളാണ് കനിഹ. എന്നാല്‍ ഇതൊന്നും തന്റെ സന്തോഷ ജീവിതത്തെ ബാധിക്കില്ലെന്ന നിലപാടിലാണ് നടി.


Click it and Unblock the Notifications