മമ്മൂട്ടിയല്ല കനിഹ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകൻ, തുറന്ന് പറഞ്ഞ് താരം
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കനിഹ. നാടൻ പെൺകുട്ടിയായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.2002 ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം കൂടുതൽ ശോഭിച്ചത് മലയാളത്തിലായിരുന്നു. 2006 ൽ പുറത്തിറങ്ങിയ എന്നിട്ടും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ചുവട് വെച്ച താരം ജയറാം ചിത്രമായ ഭാഗ്യദേവതയിലൂടെയാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. പിന്നീട് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിങ്ങനെ മുൻ നിര താരങ്ങളോടൊപ്പം കനിഹയ്ക്ക് തിളങ്ങാനായി.

അഭിനയത്തിൽ നിന്ന് സംവിധാനത്തിൽ ഒരു കൈ നോക്കിയിരിക്കുകയാണ് താരം. ഷോർട്ട് ഫിലിമിലൂടെയാണ് താരത്തിന്റെ ആദ്യ ചുവട് വയ്പ്പ്. 'മ' എന്ന് പേര് നൽകിയിരിക്കുന്ന ഷോർട്ട് ഫിലിം അമ്മമാരുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചാണ് പറയുന്നത്. ലോക മാതൃദിനത്തിലായിരുന്നു ഹ്രസ്വചിത്രം പ്രദർശനത്തിനെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് 'മ'യ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിത സിനിമ സംവിധാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സിനിമ സംവിധാനം ചെയ്യാൻ താൽപര്യമുണ്ടെന്നാണ് താരം പറയുന്നത്. സംഭവവും സാഹചര്യങ്ങളും മറ്റും ഒത്തുവന്നാൽ ചിലപ്പോൾ സിനിമ ചെയ്യുമെന്നാണ് താരം പറയുന്നത്.
തൊട്ട് പിന്നാലെ നായകനെ കുറിച്ചുള്ള ചോദ്യമായിരുന്നു. അങ്ങനെ ഒരു ചിത്രം ഉണ്ടാകുകയാണെങ്കിൽ നായകൻ ഫഹദ് ഫാസിൽ ആയിരിക്കുമെന്ന് താരം പറഞ്ഞു. ഏറെ സാധ്യതകളുള്ള നടനാണ് ഫഹദ്. അദ്ദേഹം ചെയ്യുന്ന സിനിമകളുടെ തിരഞ്ഞെടുപ്പും കഥാപാത്രങ്ങളും തനിയ്ക്ക് ഏറെ ഇഷ്ടമാണെന്നും കനിഹ കൂട്ടിച്ചേർത്തു. മമ്മൂട്ടിക്കൊപ്പമാണ് കനിഹ ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
മമ്മൂക്ക, മഞ്ജുവാര്യർ, വിജയ് സേതുപതി എന്നിവർ ചേർന്നാണ് കനിഹയുടെ പുതിയ സംരംഭമായ ഹ്രസ്വചിത്രം പുറത്തു വിട്ടത്. ഹ്രസ്വചിത്രം ലോഞ്ച് ചെയ്യാനായി മമ്മൂക്കയെ സമീപിച്ചപ്പോൾ തന്നെ അദ്ദേഹം ഓക്കെ പറയുകയായിരുന്നു. 'മ 'കണ്ടതിന് ശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ എനിക്കേറെ സന്തോഷം നൽകിയിരുന്നു. വളരെ ഹൃദയസ്പർശിയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത് വെറും വാക്ക് പറയാത്ത ആളാണ് മമ്മൂട്ടി. അദ്ദേഹത്തിന് തോന്നിയാൽ മാത്രമേ അഭിപ്രായം പറയുകയുള്ളൂ. മഞ്ജു ചേച്ചിയും നല്ല അഭിപ്രായമായിരുന്നു പറഞ്ഞിരുന്നത്.


Click it and Unblock the Notifications











