ബിക്കിനി ഡ്രസ്സിന് വിമര്‍ശനമാണെങ്കില്‍ കനിഹയുടെ ഈ ചിത്രങ്ങള്‍ കണ്ടാല്‍ എന്ത് പറയും! ചിത്രങ്ങൾ കാണൂ
നടി കനിഹ വിവാഹശേഷം വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളിലൂടെ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി നേരത്തെ ബിക്കിനി ഡ്രസ്സില്‍ നില്‍ക്കുന്ന ചിത്രം പുറത്ത് വിട്ടിരുന്നു. ഇതിന്റെ പേരില്‍ നടിയ്ക്ക് നിറയെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരെ അതിശയിപ്പിക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് നടി.
ഇത്തവണ സാരി ഉടുത്താണ് കനിഹ എത്തിയത്. ഇത്തവണ മുന്നിലേക്ക് പ്ലീറ്റ് ഇട്ട് സാരിയില്‍ ഒരു വ്യത്യസ്തത പരീക്ഷിച്ച് കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. നീല നിറമുള്ള പ്രിന്റഡ് സാരിയായിരുന്നു കനിഹ ധരിച്ചത്. അത് മാത്രമല്ല ചുവന്ന നിറമുള്ള സാരി ധരിച്ച് നിൽക്കുന്ന കനിഹയുടെ വേറെയും ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. നടിയുടെ ചിത്രങ്ങള്‍ക്ക് അതിമനോഹരമെന്ന കമന്റുകളാണ് ആരാധകര്‍ നല്‍കിയിരുന്നത്.

കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ അബ്രഹാമിന്റെ സന്തതികള്‍, ഡ്രാമ എന്നീ ചിത്രങ്ങളും ഈ വര്‍ഷം ലോനപ്പന്റെ മാമ്മോദീസ എന്ന ചിത്രവുമാണ് കനിഹയുടേതായി അവസാനം മലയാളത്തിലെത്തിയ ചിത്രങ്ങള്‍. ഇനി വരാനിരിക്കുന്നത് മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ബിഗ് ബജറ്റ് ചിത്രം മാമാങ്കമാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് കനിഹയും മാമാങ്കത്തിന്റെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്തത്.
നടി അനു സിത്താരയ്‌ക്കൊപ്പം ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കനിഹ തന്നെയായിരുന്നു താനും മാമാങ്കത്തില്‍ ഉണ്ടെന്നുള്ള കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടിയ്‌ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കനിഹയുടെ പഴശ്ശിരാജയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചരിത്രത്തെ ആസ്പദമാക്കി മറ്റൊരു സിനിമ കൂടി വരുന്നതിനാല്‍ ചിത്രത്തില്‍ ശക്തമായൊരു വേഷമായിരിക്കും കനിഹയ്‌ക്കെന്നാണ് സൂചന.


Click it and Unblock the Notifications