താലിക്കെട്ടിയ സമയത്ത് കരഞ്ഞ് പോയി! വിവാഹ ദിവസത്തില്‍ സംഭവിച്ചതിനെ കുറിച്ച് നടി കനിഹ

കൊറോണയുടെ പശ്ചാതലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളില്‍ തന്നെ കഴിയുകയായിരുന്നു. ഇതോടെ സമയം പോക്കിന് വേണ്ടി പല വഴികള്‍ കണ്ടെത്താനും തുടങ്ങി. ഓരോന്ന് കഴിയുന്നതിന് അനുസരിച്ച് പുത്തന്‍ കാര്യങ്ങളുമായി സിനിമാ താരങ്ങളടക്കം എത്തിയിരുന്നു. തങ്ങളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളും പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ നടി കനിഹയാണ് രസകരമായൊരു പോസ്റ്റുമായി എത്തിയിരിക്കുന്നത്. തന്റെ ആല്‍ബങ്ങളെല്ലാം വീണ്ടും നോക്കിയതിനെ കുറിച്ചായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ നടി പറഞ്ഞത്. ഒപ്പം വിവാഹസമയത്തെ ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു. എല്ലാവരെയും പോലെ താലിക്കെട്ടിന്റെ സമയത്ത് താനും കരഞ്ഞ് പോയെന്നും അതൊക്കെ നല്ല ഓര്‍മ്മകളാണെന്നുമൊക്കെ ഫോട്ടോസിനൊപ്പം നടി കുറിച്ചു.

kaniha-marriage

'എന്റെ എല്ലാ ആല്‍ബങ്ങളും കണ്ട് കൊണ്ടിരുന്നപ്പോള്‍ മണിക്കൂറുകളാണ് കടന്ന് പോയി. ഓരോ പേജും മറിച്ച് നോക്കുമ്പോള്‍ തോന്നുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ കഴിയില്ല. കാരണം ഓരോന്നും ഓര്‍മ്മകളുടെ കെട്ടഴിച്ച് വിടുന്നു. ഡിജിറ്റല്‍ ആല്‍ബങ്ങളുടെ അവസരമല്ല. ഇതാണ് എന്റെ പ്രിയപ്പെട്ട നിമിഷങ്ങളില്‍ ചിലത്. ഏതൊരു കല്യാണ പെണ്ണിനെയും പോലെ അദ്ദേഹമെന്റെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ ഞാനും കരഞ്ഞു.

അത് വികാരനിര്‍ഭരമായ നിമിഷമായിരുന്നു. നിങ്ങളുടെയും ആല്‍ബങ്ങള്‍ പുറത്തെടുത്ത് വിവാഹസമയത്തെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങള്‍ പങ്കുവെക്കാനും നടി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വിവാഹം കഴിക്കാത്ത സിംഗിള്‍ ആളുകളോടും വൈകാതെ എല്ലാവരും വിവാഹിതരാവും. അന്നേരം എന്നെയും ടാഗ് ചെയ്യു. എങ്കിലേ അതൊക്കെ എനിക്ക് അറിയാന്‍ പറ്റൂ' എന്നും നടി പറയുന്നു.

kaniha-marriage

2008 ലാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ശ്യാം രാധകൃഷ്ണനും കനിഹയും തമ്മിലുള്ള വിവാഹം നടക്കുന്നത്. അതിന് ശേഷം പഴശ്ശിരാജ എന്ന ചിത്രത്തില്‍ അഭിനയിച്ച് കനിഹ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. 2010 ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു. റിഷി എന്നാണ് മകന് പേരിട്ടത്. ഇപ്പോള്‍ മകനൊപ്പം വീട്ടില്‍ കഴിയുകയാണ് നടി.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടില്‍ നിന്നാണെങ്കിലും നിരന്തരം ഫോട്ടോസ് പങ്കുവെക്കാറുണ്ട്. ഒപ്പം മകനെ ചുമലിലേറ്റിയുള്ള വര്‍ക്കൗട്ട് വീഡിയോയും നടി പങ്കുവെച്ചിരുന്നു. ദിവസങ്ങളോളം വീടിനുളളില്‍ കഴിഞ്ഞതിന് ശേഷം ഒന്ന് പുറത്തിറങ്ങാന്‍ അവസരം കിട്ടിയതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു.

More from Filmibeat

Read more about: kaniha കനിഹ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X