മമ്മൂക്ക, കഴിക്കുന്നതില്‍ ഒരു ടീ സ്പൂണ്‍ തന്നാല്‍ മതി! മമ്മൂട്ടിയുടെ പിറകെ നടന്നതിനെ കുറിച്ച് കനിഹ
Recommended Video
പഴശിരാജയ്ക്ക് ശേഷം നടി കനിഹ മമ്മൂട്ടിയ്‌ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വീണ്ടുമൊരു ചരിത്ര സിനിമ ഒരുക്കിയപ്പോള്‍ അതിലും നായികയായി എത്തി. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയപ്പോഴും പഴശിരാജയിലെ പോലെ തന്നെ ലുക്കായിരുന്നു ഇരുവര്‍ക്കും. വനിത ഓണ്‍ലൈനില്‍ നടത്തിയ ചാറ്റ് ഷോ യില്‍ മമ്മൂക്കയുടെ സൗന്ദര്യ രഹസ്യത്തെ കുറിച്ചും കനിഹ തുറന്ന് സംസാരിച്ചിരിക്കുകയാണ്.
മലയാളത്തിലെ ആദ്യ സിനിമ പഴശിരാജ ആയിരുന്നു. അതിന് ശേഷം വീണ്ടുമൊരു ചരിത്ര കഥാപാത്രം കിട്ടുമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല. മാമാങ്കത്തെ കുറിച്ച് ഞാന്‍ നേരത്തെ വായിച്ചിരുന്നു. അത് കേട്ടപ്പോള്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഒരു സിനിമ കിട്ടിയിരുന്നെങ്കില്‍ എന്ന്. ഒരു ദിവസം പപ്പേട്ടന്‍ (എം പത്മകുമാര്‍) എന്നെ വിളിച്ചു. വേറെ ഒന്നും ചോദിക്കാതെ ഞാന്‍ സമ്മതിക്കുകയായിരുന്നു. എന്തൊരു ആഗ്രഹം ഉണ്ടായാലും അത് നടത്തി തരുന്ന ദൈവത്തോട് അപ്പോള്‍ തന്നെ ഞാന്‍ നന്ദി പറഞ്ഞു.

പഴശിരാജയ്ക്കും മാമാങ്കത്തിനുമിടയില്‍ അഞ്ചോ ആറോ സിനിമകള്‍ മമ്മൂക്കയ്‌ക്കൊപ്പം ഞാന്‍ ചെയ്തിട്ടുണ്ട്. വടക്കന്‍ വീരഗാഥ, പഴശിരാജ, മാമാങ്കം ഇത് മൂന്നും കണ്ടാലും മമ്മൂക്ക ഒരുപോലെ തന്നെയാണ് ഇരിക്കുന്നത്. എന്താണ് മമ്മൂക്ക കഴിക്കുന്നത്, എന്താണ് കുടിക്കുന്നത് ഒരു ടീസ്പൂണ്‍ തന്നാല്‍ മതി എ്‌ന്നൊക്കെ പറഞ്ഞ് ഞാന്‍ തമാശ കാണിക്കാറുണ്ട്. അദ്ദേഹം ഒരു ടൈം മെഷിന്‍ ആണെന്നും കനിഹ പറയുന്നു. അദ്ദേഹത്തിന്റെ ലുക്കിന് വേണ്ടി കൃത്യമായി ഭക്ഷണ കഴിക്കാറുണ്ട്. എല്ലാ കാര്യത്തിലും അച്ചടക്കമുണ്ട്. ഇതെല്ലാം നമ്മളെല്ലാം പഠിക്കേണ്ട കാര്യമാണ്.
എന്റെ പഴശിരാജയിലെ ലുക്കും പുതിയ ലുക്കും കാണിച്ച് കനിഹയും മമ്മൂക്കയെ പോലെയുണ്ടെന്ന് പറയുന്നത് എനിക്കും വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു ചരിത്ര സിനിമ ചെയ്യുമ്പോള്‍ ആളുകള്‍ എന്നെയും അതുപോലെ താരതമ്യം ചെയ്യുന്നു. അത് വളരെ സന്തോഷമാണ്. മാമാങ്കത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം കാര്യമായ കോംബീനേഷന്‍ സീനുകള്‍ ഒന്നും ഇല്ലായിരുന്നു. 2 ദിവസമേ ഉണ്ടായിരുന്നുള്ളു അത്.


Click it and Unblock the Notifications