നടി കാര്‍ത്തികയുടെ മകന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍! എണ്‍പതുകളിലെ മോഹന്‍ലാലിന്റെ നായികയാണ്!
എണ്‍പതുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയായിരുന്നു കാര്‍ത്തിക. 1985 ല്‍ സിനിമയിലെത്തിയ കാര്‍ത്തിക 1991 ല്‍ തന്നെ സിനിമാ ജീവിതം അവസാനിപ്പിച്ചിരുന്നു. കേവലം കുറഞ്ഞ വര്‍ഷത്തെ അഭിനയം കൊണ്ട് തന്നെ ഇക്കാലമത്രയും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ കഥാപാത്രങ്ങളായിരുന്നു നടിയ്ക്ക് ലഭിച്ചിരുന്നത്. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച കാര്‍ത്തികയുടെ മകന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്.

സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്ന ചിത്രങ്ങളിലൂടെയാണ് കാര്‍ത്തികയുടെ മകന്‍ വിഷ്ണുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞന്നെ കാര്യം എല്ലാവരും അറിയുന്നത്. ഇക്കഴിഞ്ഞ മേയ് 24 ന് നടന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമര്‍ പുറത്ത് വിട്ടത്. വധുവിന് മേക്കപ്പ് ചെയ്തത് രഞ്ജുവായിരുന്നു. ശേഷം വധുവിനും കാര്‍ത്തികയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് രഞ്ജു പങ്കുവെച്ചത്.
1984 ല്‍ ഒരു പൈങ്കിളി കഥ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ടായിരുന്നു കാര്‍ത്തിക ആദ്യമായി അഭിനയിക്കുന്നത്. ശേഷം മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തി. കരിയിലക്കാറ്റ് പോലെ, ഉണ്ണികളെ ഒരു കഥ പറയാം, താളവട്ടം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ കാര്‍ത്തിക നായികയായിട്ടെത്തി. കൂടുതല്‍ സിനിമകളും മോഹന്‍ലാലിനൊപ്പം നായികയായിട്ടായിരുന്നു. ആവണിക്കുന്നിലെ കിന്നരി പൂക്കള്‍ എന്ന ചിത്രത്തിലായിരുന്നു അവസാനമായി കാര്‍ത്തിക അഭിനയിച്ചത്. ഇനി നടിയുടെ ഒരു തിരിച്ച് വരവ് ഉണ്ടോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications