ആദ്യം അച്ഛന്‍, പിന്നെ അമ്മയും ഭര്‍ത്താവും തന്നെ ഉപേക്ഷിച്ച് പോയി! മോശം കമന്റിടുന്നവർ എന്നെ കുറിച്ചറിയണം; കവിത

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് കവിത ലക്ഷ്മി. കവിതയെന്ന പേര് പറഞ്ഞാല്‍ പലര്‍ക്കും മനസിലാവില്ലെങ്കിലും അഭിനയിച്ച സീരിയല്‍ കഥാപാത്രം പറഞ്ഞാല്‍ എല്ലാവര്‍ക്കും തിരിച്ചറിയാന്‍ സാധിക്കും. സ്ത്രീധനം എന്ന ഹിറ്റ് സീരിയലില്‍ മത്തി സുകു എന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് കവിത ശ്രദ്ധേയായത്.

മിനിസ്‌ക്രീനിന് പുറമേ സിനിമയിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുള്ള നടി ജീവിതത്തില്‍ ചില ദുരനുഭവങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. പ്രശസ്തിയിലേക്ക് ഉയര്‍ന്നെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞിരുന്നതിനെ കുറിച്ച് കവിത മുന്‍പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ നടിയെ കുറിച്ചുള്ള ചില വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.

Kavitha Lakshmi

കഴിഞ്ഞ കുറേ കാലമായി ഫേസ്ബുക്കിലും മറ്റും ആക്ടീവായിട്ടുള്ള നടി തന്റെ വിശേഷങ്ങള്‍ അതിലൂടെ പങ്കുവെക്കാറുണ്ട്. ഇതിന് താഴെ വളരെ മോശമായി പ്രതികരിക്കുന്ന ആളുകളുമുണ്ട്. ഇതിനെതിരെ സംസാരിക്കുന്ന നടിയുടെ ഒരു വീഡിയോ വൈറലാവുകയാണ്.

'എന്റെ വീഡിയോസിന്റ താഴെ വളരെ മോശമായി കമന്റ് ചെയ്യാന്‍ വരുന്ന ചേട്ടന്‍മാരോട് എനിക്ക് ഒരു അപേക്ഷയുണ്ട്. നിങ്ങള്‍ എല്ലാം എന്നെ കുറിച്ചൊന്നു അറിഞ്ഞു വെക്കണം. എന്റെ രണ്ടാമത്തെ വയസ്സില്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയതാണ്. പതിമൂന്നുവയസ്സുള്ളപ്പോള്‍ അമ്മയും ഉപേക്ഷിച്ചുപോയി.

ഇരുപത്തിയെട്ടു വയസ്സുള്ളപ്പോള്‍ ആണ് ഭര്‍ത്താവും ഉപേക്ഷിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിക്കുമ്പോള്‍ എന്റെ മോള്‍ക്ക് രണ്ട് വയസ്സ് ആണ് പ്രായം. അന്ന് എന്റെ മകളെയും മകനെയും കൈ പിടിച്ചു തെരുവിലേക്ക് ഇറങ്ങുമ്പോള്‍ ആകെ കൈ മുതല്‍ ആയി ഉണ്ടായിരുന്നത് അഭിനയിക്കാന്‍ ഉള്ള കഴിവ് മാത്രമാണ്. അതുവെച്ചാണ് എന്റെ മകനെ ഞാന്‍ ലണ്ടന്‍ വരെ എത്തിച്ചത്.

ഇന്ന് അവന്‍ സ്വന്തമായി വീട് വച്ച് കാര്‍ വാങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്. മോള്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുകയാണ്. അത് എന്റെ കഴിവ് അല്ലെങ്കില്‍ കൂടിയും സ്‌പോണ്‍സര്‍ ചെയ്യുന്നതാണ്. ഒരു കാര്യം നിങ്ങള്‍ മനസിലാക്കണം ഞാന്‍ തെരുവില്‍ ഇറങ്ങുമ്പോള്‍ എന്റെ മുന്‍പില്‍ തടസ്സങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

വഴി വെട്ടി തെളിക്കുവായിരുന്നില്ല ഞാന്‍ ചെയ്തത്. കത്തിച്ചു ചാമ്പലാക്കി മുന്‍പോട്ട് പോവുകയാണ് ചെയ്തത്. അതിനു ഞാന്‍ തന്നെയാണ് അഗ്‌നി ആയത്. സ്വയം അഗ്‌നി ആയവളുടെ മുന്‍പില്‍ തീപ്പെട്ടിക്കൊള്ളി ഉരച്ചു കാണിച്ചു പേടിപ്പിക്കരുത്. ഒരു കാര്യവും ഇല്ല. ഇത്രയും നാള്‍ ഞാന്‍ വീഡിയോസും കാര്യങ്ങളും ചെയ്യാതെ ഇരുന്നത് ഇടാന്‍ നല്ലൊരു ഡ്രസ്സ് ഇല്ലാഞ്ഞതുകൊണ്ടാണ്.

Kavitha Lakshmi

അങ്ങനെ പല അവസരങ്ങളും ഞാന്‍ മിസ് ചെയ്തിട്ടുണ്ട്. സീരിയലിലേക്ക് നല്ല അവസരങ്ങള്‍ വന്ന സമയത്ത് പോലും എനിക്ക് വസ്ത്രങ്ങള്‍ വാങ്ങാനുള്ള കാശ് ഉണ്ടായിരുന്നില്ല അങ്ങനെ അവസരങ്ങള്‍ പലതും നഷ്ടപെടുത്തേണ്ടി വന്നു. അത് എന്റെ മക്കള്‍ക്ക് വേണ്ടിയുള്ള എന്റെ ഡെഡിക്കേഷന്‍ ആയിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ ഇങ്ങനെ ഇരിക്കുന്നത്. അപ്പോള്‍ വേണ്ട ചേട്ടന്മാരെ എന്നെ വിട്ടേക്ക്...' എന്നാണ് മോശമായ കമന്റുമായി വന്നവര്‍ക്കുള്ള മറുപടിയായി കവിത ലക്ഷ്മി പറഞ്ഞത്.

സീരിയലുകളില്‍ ചെറുതും വലുതുമായ വേഷം അവതരിപ്പിച്ചതിനൊപ്പം സിനിമയിലും കവിത ലക്ഷ്മി ശ്രദ്ധിക്കപ്പെട്ടിരുന്നു. കാതലന്‍ എന്ന ചിത്രത്തില്‍ നസ്ലിന്റെ അമ്മ വേഷത്തില്‍ അഭിനയിച്ചത് കവിതയായിരുന്നു.

മുന്‍പ് ഉപജീവനത്തിന് വേണ്ടി തട്ടുകടയില്‍ ജോലി ചെയ്തിരുന്ന കവിതയുടെ കഥ വൈറലായിരുന്നു. മക്കളെ പഠിപ്പിക്കുന്നതിനും മറ്റുമാണ് നടി ജോലിയ്ക്ക് പോയിരുന്നത്. എന്ത് ജോലി ചെയ്യുന്നതിലും തനിക്ക് അഭിമാന കുറവ് തോന്നിയിട്ടില്ല. തട്ടുക്കട നടത്താനും ഹോട്ടലില്‍ പണിയെടുക്കാനുമൊന്നും മടിയില്ലെന്നാണ് മുന്‍പ് കവിത പറഞ്ഞത്.

Read more about: kavitha lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X