കനിഹ പറഞ്ഞാല്‍ നോ പറയാന്‍ പറ്റില്ല! ഭര്‍ത്താവിനൊപ്പമുള്ള സന്തോഷദിനം,വിവാഹ ചിത്രങ്ങളുമായി കവിത നായര്‍

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരുപാട് ചലഞ്ചുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വന്നത്. എല്ലാം രസകരമായ ടാസ്‌കുകളായിരുന്നു. സിനിമാ താരങ്ങളാണ് ഇത്തരം ചലഞ്ചുകള്‍ക്ക് മുന്നിലെന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ ദിവസം നടി കനിഹ പങ്കുവെച്ചൊരു ചലഞ്ച് ഏറ്റെടുത്ത് കൊണ്ട് ഓരോ നടിമാര്‍ വന്ന് കൊണ്ടിരിക്കുകയാണ്.

കൊറോണ കാരണം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ വന്നപ്പോഴാണ് നടി കനിഹ തന്റെ ആല്‍ബങ്ങളൊക്കെ എടുത്ത് നോക്കിയത്. മണിക്കൂറുകളോളം ആല്‍ബം നോക്കി സമയം ചെലവഴിച്ചതിന് ശേഷം തന്റെ വിവാഹ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ഒപ്പം വിവാഹദിവസത്തിലെ ഓരോ കാര്യങ്ങളും എഴുതിയിരുന്നു.

kavitha-nair

ഇതിനൊപ്പം എല്ലാവരോടും അവരവരുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവെക്കാനും കനിഹ ആവശ്യപ്പെട്ടിരുന്നു. യുവനടി വിഷ്ണുപ്രിയ പിള്ള തന്റെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസുമായി എത്തിയിരുന്നു. ഇപ്പോഴിതാ നടി കവിത നായരാണ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം അതീവ സന്തോഷത്തില്‍ നില്‍ക്കുന്നത്, അമ്മയ്ക്കും അച്ഛനുമൊപ്പം ഉള്ളത്. മൈലാഞ്ചി ഇടുന്നത്, കസിന്‍സിനൊപ്പം ഫോട്ടോസ് എടുക്കുന്നത്, തുടങ്ങി ഒരുപാട് ചിത്രങ്ങളായിരുന്നു കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്.

kavitha-nair

'കനിഹ പറഞ്ഞാല്‍ എനിക്ക് നോ പറയാനാകില്ല. നന്ദനും ഞാനും ആ ദിവസം. ശരിക്കും ഞങ്ങള്‍ ഒരു റോളര്‍ കോസ്റ്റര്‍ റൈഡിലായിരുന്നു' എന്നും പറഞ്ഞ് കൊണ്ടായിരുന്നു കവിത ചിത്രങ്ങള്‍ പങ്കുവെച്ചത്. തന്റെ ചലഞ്ച് ഏറ്റെടുത്ത കവിതയുടെ പോസ്റ്റിന് താഴെ കമന്റുമായി കനിഹയും എത്തിയിരുന്നു. വളരെയധികം മനോഹരമായ ചിരിയും അതുപോലെയുള്ള നിമിഷങ്ങളുമാണ്. നിന്നെ കാണാന്‍ എത്ര സുന്ദരിയാണ്. ഇത് ഷെയര്‍ ചെയ്തതിന് നന്ദി എന്നും കനിഹ പറയുന്നു.

നടി അപര്‍ണ ബാലമുരളിയും കമന്റുമായി എത്തിയിരുന്നു. എത്രയോ വര്‍ഷത്തോളമായി ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയായിരുന്നു കവിത നായര്‍. അഭിനയത്തിന് പുറമേ നല്ലൊരു എഴുത്തുകാരി കൂടിയാണ് കവിത. 2014 ലായിരുന്നു നന്ദനുമായി കവിത വിവാഹിതയാവുന്നത്.

More from Filmibeat

Read more about: kaniha കനിഹ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X