കോടീശ്വരനായ ഭർത്താവ്, എല്ലാം തകർന്നപ്പോൾ വാടക വീട്ടിൽ; മൂന്ന് വീ‌ടുകൾ വിൽക്കേണ്ടി വന്നു; കവിത

സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി കവിത. ഒരു കാലത്ത് നായികയായി തിളങ്ങിയ കവിത ഇന്ന് അമ്മ വേഷങ്ങ​ളും ചെയ്യുന്നു. നായികയായി അഭിനയിക്കുന്ന കാലത്ത് ബിസിനസുകാരൻ ദാസരജരാജനെ വിവാഹം ചെയ്ത കവിത അഭിനയ രം​ഗം വിട്ടു. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് നടി തിരിച്ചെത്തിയത്. ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള രാജകീയ ജീവിതത്തെക്കുറിച്ചും പിന്നീട് വന്ന വീഴ്ചയെക്കുറിച്ചും സംസാരിക്കുകയാണ് കവിത. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

21ാം വയസിലാണ് വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് തന്റെ സമ്പാദ്യമെല്ലാം കുടുംബത്തിന് നൽകിയിരുന്നെന്ന് കവിത പറയുന്നു. ആർക്ക് വേണ്ടിയാണ് ഇതെല്ലാം സമ്പാദിച്ചത് എന്ന് ഭർത്താവ് ചോദിച്ചു. എന്റെ കുടുംബത്തിന് വേണ്ടിയെന്ന് ഞാൻ. എന്തിനാണ് അതൊക്കെ കൊണ്ടുവരുന്നത്, നീ ധരിച്ചിരിക്കുന്ന സാരിയോടെ വാ എന്ന് ഭർത്താവ് പറഞ്ഞു. ആഭരണങ്ങളും സാരിയുമെല്ലാം അദ്ദേഹം തന്നു. കല്യാണ ചെലവും അദ്ദേഹമാണ് വഹിച്ചത്.

Actress Kavitha

അന്ന് എനിക്കായി ഒരു കോടി രൂപയുടെ ആഭരണങ്ങൾ വാങ്ങി. ഹെയർ ക്ലിപ്പുകൾ പോലും സ്വർണമായിരുന്നു. താൻ സമ്പാദിച്ചതെല്ലാം കുടുംബത്തിന് വേണ്ടി നൽകി. ഗർഭിണിയായപ്പോൾ വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ് നടന്നു. അത് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ഭർത്താവിനെ വിളിച്ചു. അവർക്ക് ഫോൺ കൊടുക്കാൻ ഭർത്താവ് പറഞ്ഞു. ഒരു വർഷത്തിൽ ഒരുപാട് പ്രോപ്പർട്ടികളും കാറും ആഭരണങ്ങളും വാങ്ങിയിട്ടുണ്ട്.

ഞങ്ങൾക്ക് കണക്ക് വേണമെന്ന് ഓഫീസർമാർ പറഞ്ഞു. ഭാര്യ ​ഗർഭിണിയാണ്, അവൾക്കൊരു ബുദ്ധിമുട്ടും ഉണ്ടാകരുത്. കോഫി കുടിച്ച് സംസാരിക്കുക, ഭാര്യയോട് ശബ്ദമുയർത്തി സംസാരിക്കരുത്, അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ കാര്യമാകുമെന്ന് ഭർത്താവ് അവരോട് പറഞ്ഞു.

Actress Kavitha

ഒരു കബോർഡിൽ നിന്നും ഫയലുകൾ എടുത്ത് കൊടുക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹം കൃത്യമായി നികുതി നൽകിയിരുന്നു. ഓഫീസർമാർ സോറി പറഞ്ഞു. പേപ്പറുകൾ വലിച്ച് വാരിയി‌ട്ടുണ്ടെങ്കിൽ അത് ശരിയാക്കി വെച്ച് പോകണം, ഭാര്യക്ക് തലവേദന കൊടുക്കരുതെന്ന് ഭർത്താവ് അവരോട് ആവശ്യപ്പെ‍‌ട്ടു. താനന്ന് ഏഴ് മാസം ​ഗർഭിണിയായിരുന്നെന്നും കവിത ഓർത്തു. എല്ലാ പ്രോപ്പർ‌ട്ടികളും ഭർത്താവ് തന്റെ പേരിലായിരുന്നു വാങ്ങിയതെന്നും നടി വ്യക്തമാക്കി.

പത്ത് വർഷം നല്ല രീതിയിൽ പോയി. എനിക്കദ്ദേഹത്തിന്റെ ബിസിനസുകളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. സാധാരണ വീട്ടമ്മയായാണ് ഞാൻ കഴിഞ്ഞത്. ഒരു ദിവസം അദ്ദേഹം കുഴഞ്ഞ് വീണു. ആശുപത്രിയിലെത്തിച്ചു. ബ്രെയ്ൻ ഹെമറേജ് ആയിരുന്നു. 72 മണിക്കൂറേയുള്ളൂ വിളിക്കേണ്ടവരയൊക്കെ വിളിക്കാൻ ഡോക്ടർ പറഞ്ഞു. മകനെ മുലയൂട്ടുന്ന സമയമാണത്. കുട്ടികൾ ചെറുതാണ്. അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ലെന്ന് ഞാൻ പറഞ്ഞു.

എന്നാൽ അദ്ദേഹം കോമയിലായി, ഒന്നും ചെയ്യാൻ പറ്റില്ല, എങ്ങനെയിത് അവരെ പറഞ്ഞ് മനസിലാക്കണമെന്ന് തങ്ങൾക്ക് അറിയില്ലെന്ന് ഡോക്ടർമാർ എനിക്കൊപ്പമുള്ളവരോട് പറഞ്ഞു. ആശുപത്രിയിൽ വന്ന ആരോടും ഞാൻ സംസാരിച്ചില്ല. അദ്ദേഹം കോമയിൽ നിന്നെഴുന്നേറ്റപ്പോൾ ആദ്യം വിളിച്ചത് കവീയെന്നാണ്. പിന്നീട് ചികിത്സ തുടങ്ങി.

ഒരു വശം തളർന്ന് പോയിയിരുന്നു. ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം നിന്നു. 35 ദിവസത്തിനുള്ളിൽ ഭർത്താവിന് സുഖപ്പെട്ടെന്ന് കവിത വ്യക്തമാക്കി. ദൈവം നിങ്ങളോടല്ല, നിങ്ങളുടെ ഭാര്യയോടാണ് കരുണ കാണിച്ചതെന്ന് ഡോക്ടർ ഭർത്താവിനോട് പറഞ്ഞിരുന്നെന്നും കവിത ഓർത്തു.

എന്തുകാെണ്ടാണ് കുഴഞ്ഞ് വീണതെന്ന് ആറു മാസത്തിന് ശേഷമാണ് ഞാൻ ചോദിക്കുന്നത്. ആദ്യമായി അദ്ദേഹം കരഞ്ഞു. 130 കോടി രൂപ നഷ്‌ടപ്പെട്ടെന്ന് പറഞ്ഞു. ആണോ, ഓക്കെയെന്ന് ഞാൻ. ഭർത്താവ് അമ്പരന്നു. പണമില്ലാതെ സാധാരണക്കാരെ പോലെ ജീവിക്കാൻ താൻ തയ്യാറായിരുന്നു എന്നും കവിത വ്യക്തമാക്കി. മൂന്ന് വീടുകൾ 90 കോടി രൂപയ്ക്ക് വിറ്റു. 2200 രൂപയക്ക് വാടകയ്ക്ക് താമസിച്ചു.

രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഓരോ കാറുകളിൽ സഞ്ചരിച്ച കുട്ടികൾ റിക്ഷയിൽ സഞ്ചരിച്ചു. ഞാനും റിക്ഷയിലാണ് സഞ്ചരിച്ചത്. പിന്നീട് താൻ അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നു. ഭർത്താവ് ഓയിൽ ബിസിനസിൽ നിന്നും മാറി റോഡ് മെയിന്റനൻസ് കോൺട്രാക്ട് എടുത്തു. അങ്ങനെയാണ് പിന്നീട് ജീവിതം മുന്നോട്ട് പോയതെന്നും കവിത വ്യക്തമാക്കി. 2021 ൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് കവിതയുടെ ഭർത്താവും മകനും മരിച്ചത്.

More from Filmibeat

Read more about: kavitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X