Just In
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 2 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
- 3 hrs ago
തിലകനെ പോലെ സുരാജും മഹാനടനായി വളരുമെന്ന് അദ്ദേഹം പറഞ്ഞു, വെളിപ്പെടുത്തി മണിയന്‍പിളള രാജു
- 3 hrs ago
ഇവനാണോ സിദ്ദിഖ്, ആദ്യം കണ്ടപ്പോൾ മമ്മൂക്ക ചോദിച്ചത് ഇതാണ്, അനുഭവം വെളിപ്പെടുത്തി നടൻ
Don't Miss!
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- News
പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങും; രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം
- Sports
IPL 2021: ലേലത്തില്‍ ഇവര്‍ക്കായി പിടിവലിയുറപ്പ്- വിദേശ താരങ്ങളെ ചൂണ്ടിക്കാട്ടി ചോപ്ര
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Lifestyle
കറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലം
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അച്ഛന്റെ പ്രായമുളള ആ നടന്റെ അമ്മയായി ഇരുപത്തിരണ്ടാം വയസില്‍ അഭിനയിച്ചു, തുറന്നുപറഞ്ഞ് കവിയൂര്‍ പൊന്നമ്മ
മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് കവിയൂര്‍ പൊന്നമ്മ. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങളുടെയെല്ലാം അമ്മയായി നിരവധി സിനിമകളിലാണ് കവിയൂര്‍ പൊന്നമ്മ വേഷമിട്ടത്. കരിയറിന്റെ തുടക്കം മുതല്‍ ഇത്തരം വേഷങ്ങളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. പ്രേംനസീര്‍, സത്യന് എന്നീ താരങ്ങളുടെ കാലഘട്ടം മുതല്‍ മലയാളത്തില്‍ സജീവമായിരുന്നു കവിയൂര്‍ പൊന്നമ്മ, പ്രേംനസീറിന്റെ അമ്മയായി നിരവധി സിനിമകളിലാണ് കവിയൂര്‍ പൊന്നമ്മ അഭിനയിച്ചത്.
പിന്നീട് മോഹന്‍ലാലിന്റെ അമ്മയായും കവിയൂര്‍ പൊന്നമ്മ സിനിമകളില്‍ തിളങ്ങി. അമ്മ വേഷങ്ങള്‍ക്കൊപ്പം സഹനടിയായുളള സിനിമകളിലും കവിയൂര്‍ പൊന്നമ്മ അഭിനയിച്ചു. അതേസമയം ഇരുപത്തി രണ്ടാം വയസില്‍ ചെയ്ത് സിനിമയിലെ അമ്മ വേഷത്തെ കുറിച്ച് നടി ഒരഭിമുഖത്തില്‍ മനസുതുറന്നിരുന്നു. നായികയായി അഭിനയിക്കാമായിരുന്ന സമയത്ത് അത്തരം വേഷങ്ങള്‍ തിരഞ്ഞെടുത്തതിന്റെ കാരണവും കവിയൂര്‍ പൊന്നമ്മ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

അന്ന് നായിക എന്നതൊന്നും തന്റെ മനസില്‍ പോലുമില്ലായിരുന്നു എന്ന് നടി പറയുന്നു. കിട്ടുന്ന വേഷങ്ങള്‍ ചെയ്യുക എന്നതായിരുന്നു. കവിയൂര്‍ പൊന്നമ്മയുടെ വാക്കുകളിലേക്ക്: ഞാന്‍ ഇരുപത്തി രണ്ടാം വയസ്സില്‍ തന്നെ അമ്മ വേഷം ചെയ്തു. അതും എന്റെ അച്ഛന്റെ പ്രായമുളള സത്യന് മാഷിന്റെ അമ്മയായിട്ട്. തൊമ്മന്റെ മക്കള്‍ എന്ന സിനിമയിലായിരുന്നു അത്.

മധു സാറിന്റെയും സത്യന് മാഷിന്റെയും അമ്മയായിട്ടാണ് അന്ന് അഭിനയിച്ചത്. സേതുമാധവനായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്. അദ്ദേഹം എന്നോട് ചോദിച്ചു പൊന്നമ്മച്ചിക്ക് അമ്മയായി അഭിനയിക്കുന്നതിന് കുഴപ്പമുണ്ടോ? അപ്പോ ഞാന്‍ പറഞ്ഞു എന്ത് കുഴപ്പം എല്ലാത്തിനും ഞാന്‍ റെഡിയായിരുന്നു.

നായിക എന്നതൊന്നും എന്റെ മനസില്‍ പോലുമില്ലായിരുന്നു. കിട്ടുന്ന വേഷങ്ങള്‍ ചെയ്യുക എന്നതായിരുന്നു. തൊമ്മന്റെ മക്കള്‍ എന്ന സിനിമയില്‍ സത്യന് മാഷിന്റെയും മധു സാറിന്റെയും അമ്മയായി അഭിനയിക്കാമോ എന്ന് ചോദിച്ചു. ഞാന്‍ സമ്മതിച്ചു. പിന്നീട് നസീര്‍ സാറിന്റെ എത്രയോ സിനിമകളില്‍ ഞാന്‍ അദ്ദേഹത്തിന്റെ അമ്മ വേഷം ചെയ്തു. പിന്നീട് ലാലിന്റെ അമ്മയായിട്ടാണ് ഞാന്‍ കൂടുതലായും അഭിനയിച്ചത്. അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പറഞ്ഞു.
പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

സിനിമകള്‍ക്ക് പുറമെ നാടക രംഗത്തും തിളങ്ങിയിരുന്നു കവിയൂര്‍ പൊന്നമ്മ. അഭിനയത്തിന് പുറമെ ഗായികയായും ഒരുകാലത്ത് സജീവമായിരുന്നു താരം. അഞ്ച് പതിറ്റാണ്ടിലധികമായി മലയാള സിനിമയില്‍ സജീവമായ താരം കൂടിയാണ് അവര്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് കവിയൂര്‍ പൊന്നമ്മ അവതരിപ്പിച്ചത്. ചെറിയ റോളുകള്‍ ആണെങ്കില്‍ പോലും നടിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മാമാങ്കമാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ സിനിമ. നാല് തവണയാണ് മികച്ച രണ്ടാമത്തെ നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കവിയൂര്‍ പൊന്നമ്മയ്ക്ക് ലഭിച്ചത്.