അമ്മയെ ക്യാമറയിൽ പകർത്തി മഹാലക്ഷ്മി, മകൾക്കായി പോസ് ചെയ്ത് കാവ്യ മാധവൻ, അമ്മകുട്ടിയാണോയെന്ന് ആരാധകർ!
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബമാണ് നടൻ ദീലിപിന്റേത്. ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവരുടെ എല്ലാം വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപര്യമാണ്.
ദിലീപിന്റെ കുടുംബ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ വളരെ വേഗത്തിൽ വൈറലായി മാറാറുണ്ട്. ദിലീപുമായുള്ള വിവാഹശേഷം കാവ്യ മാധവൻ സിനിമയിൽ നിന്നും മീഡിയയിൽ നിന്നുമെല്ലാം അകലം പാലിച്ചിരിക്കുകയായിരുന്നു.
ആ സമയത്ത് കാവ്യയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത് ദിലീപ് വഴിയോ കാവ്യയുടെ ഫാൻ പേജുകൾ വഴിയോ ആയിരുന്നു. എന്നാൽ മകൾ മഹാലക്ഷ്മി സ്കൂളിൽ പോയി തുടങ്ങിയതോടെ കാവ്യ വീണ്ടും ലൈം ലൈറ്റിൽ സജീവമായി തുടങ്ങി. ദിലീപിനൊപ്പം വിദേശ യാത്രകളിലും പരിപാടികളിലും എല്ലാം കാവ്യ പങ്കെടുക്കാൻ തുടങ്ങി. കൂടാതെ ഇടയ്ക്ക് ഫോട്ടോഷൂട്ടും താരം ചെയ്യാറുണ്ട്.

താരത്തിന്റെ സ്വന്തം ബൊട്ടീക്കായ ലക്ഷ്യയ്ക്ക് വേണ്ടിയാണ് നടിയുടെ ഫോട്ടോഷൂട്ടുകളിൽ ഏറെയും. ഇപ്പോഴിതാ കാവ്യ മാധവന്റെ ഒരു ഫോട്ടോഷൂട്ട് ബിഹൈൻഡ് ദി സീൻസ് വീഡിയോയാണ് വൈറലാകുന്നത്. ചുവന്ന സൽവാറിൽ അതീവ സുന്ദരിയായാണ് വീഡിയോയിൽ കാവ്യ മാധവൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഫ്രീലാൻസ് മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമായ ഉണ്ണി പി.എസ് ആണ് കാവ്യയെ ഒരുക്കിയിരിക്കുന്നത്. കാവ്യ മാധവന്റെ ഫോട്ടോഷൂട്ട് ബിഹൈൻഡ് ദി സീൻസ് വീഡിയോ ഉണ്ണിയാണ് സ്വന്തം സോഷ്യൽമീഡിയ പേജുവഴി പുറത്ത് വിട്ടത്.
കാവ്യയ്ക്ക് സ്ഥിരമായി മേക്കപ്പ് ചെയ്യാറുള്ളത് ഉണ്ണിയാണ്. ദിലീപുമായുള്ള വിവാഹ ദിവസം കാവ്യയെ സുന്ദരിയാക്കിയതും ഉണ്ണിയായിരുന്നു. ഉണ്ണി പങ്കുവെച്ച കാവ്യ മാധവന്റെ ഫോട്ടോഷൂട്ട് ബിഹൈൻഡ് ദി സീൻസ് വീഡിയോ വൈറലാകാൻ കാരണം കാവ്യ മാത്രമല്ല കാവ്യയുടെ ഓമനപുത്രി മഹാലക്ഷ്മി കൂടിയാണ്.
ഫോട്ടോഗ്രാഫർ കാവ്യയുടെ വിവിധ പോസിലുള്ള ചിത്രങ്ങൾ പകർത്തുമ്പോൾ അഞ്ച് വയസുകാരി മഹാലക്ഷ്മിയും ഫോൺ ക്യാമറ വഴി അമ്മയുടെ സൗന്ദര്യം പകർത്താൻ ശ്രമിക്കുന്നത് ഉണ്ണി പങ്കുവെച്ച വീഡിയോയിൽ കാണാം. കാവ്യയും മകൾക്ക് മുന്നിൽ മടി കൂടാതെ പോസ് ചെയ്യുന്നുണ്ട്.

മാമാട്ടിയെ കാണാൻ വേണ്ടി വീണ്ടും വീണ്ടും വീഡിയോ റിപ്പീറ്റ് ചെയ്ത് കാണുകയാണ് തങ്ങളെന്നാണ് കാവ്യയുടെ ആരാധകർ കമന്റ് ചെയ്തു. കാവ്യയുടെ ഫോട്ടോഷൂട്ട് പകർത്താൻ എത്തിയവരെല്ലാം അമ്മ-മകൾ കോമ്പോ കണ്ട് സന്തോഷിക്കുന്നുണ്ടായിരുന്നു.
അമ്മ കുട്ടിയാണോ മഹാലക്ഷ്മി എന്നായിരുന്നു മറ്റ് ചില ആരാധകർക്ക് കമന്റുകളിലൂടെ അറിയേണ്ടി ഇരുന്നത്. വീഡിയോയിൽ കാവ്യ ചേച്ചി ഉണ്ടെങ്കിലും ഇത്തവണ സ്കോർ ചെയ്തത് മഹാലക്ഷ്മിയാണെന്നാണ് മറ്റ് ചിലർ കുറിച്ചത്. കമന്റുകളിൽ നിറയെ മാമാട്ടിയോടുള്ള പ്രേക്ഷകരുടെ സ്നേഹമാണ് കാണാൻ സാധിക്കുന്നത്. യുകെജിയിലാണ് മഹാലക്ഷ്മി ഇപ്പോൾ.
കാവ്യ അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നത്. അരലക്ഷത്തിന് മുകളിൽ ഫോളോവേഴ്സാണ് കാവ്യയ്ക്കുള്ളത്. തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഭർത്താവ് ദിലീപിനൊപ്പമുള്ള ചിത്രങ്ങളും കുടുംബസമേതമുള്ള വീഡിയോയുമെല്ലാം കാവ്യ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ ശ്രീകൃഷ്ണ ജയന്തി ദിവസം ഉണ്ണി കണ്ണന്റെ വേഷത്തിൽ നിൽക്കുന്ന മാമാട്ടിയെ കൊഞ്ചിക്കുന്ന ദിലീപിന്റെ ചിത്രം കാവ്യ പങ്കുവെച്ചത് വൈറലായിരുന്നു.
ചെന്നൈയിലാണ് ദിലീപ് കുടുംബസമേതം താമസിക്കുന്നത്. മീനാക്ഷി പഠിക്കുന്നതും ചെന്നൈയിലാണ്. സിനിമാ ഷൂട്ടുകൾക്കും മറ്റുമായാണ് ദിലീപ് കേരളത്തിലെത്തുന്നത്. കാവ്യ സോഷ്യൽമീഡിയയിലും പൊതുപരിപാടികളിലുമെല്ലാം സജീവമായതോടെ വൈകാതെ അഭിനയത്തിലേക്കും തിരിച്ച് വരുമോയെന്നും ആരാധകർ കമന്റിലൂടെ ചോദിക്കുന്നുണ്ട്. ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള നായികയായിരുന്നു കാവ്യ.


Click it and Unblock the Notifications