ഈ കുഞ്ഞിനെ കുറിച്ചാണോ ദിലീപ് പറഞ്ഞത്, അച്ഛൻ പറഞ്ഞ ബിൽഡപ്പുമായി മഹാലക്ഷ്മിക്ക് സാമ്യതയില്ലല്ലോയെന്ന് ആരാധകർ!

ദിലീപിന്റെയും കാവ്യയുടെയും ഏക മകളാണ് മഹാലക്ഷ്മി. ജനിച്ചപ്പോൾ മുതൽ ഒരു കൊച്ചുസെലിബ്രിറ്റിയാണ് മഹാലക്ഷ്മി. യുകെജിക്കാരിയായ മഹാലക്ഷ്മി നടക്കാനായപ്പോൾ മുതൽ അച്ഛനും അമ്മയ്ക്കും ഒപ്പം പൊതുവേദികളിൽ സ്ഥിരം സാന്നിധ്യമാണ്. മാത്രമല്ല കാവ്യ എവിടെ യാത്രപോയാലും മകളെ ഒപ്പം കൂട്ടാറുണ്ട്. ചേച്ചി മീനാക്ഷിയും ഇടയ്ക്ക് ദിലീപും കാവ്യയും മഹാലക്ഷ്മിയുടെ വിശേഷങ്ങളും ഫോട്ടോകളും സോഷ്യൽമീഡിയ വഴി പങ്കിടാറുണ്ട്. വിജയദശമി ദിനത്തിൽ ജനിച്ചതുകൊണ്ടാണ് മകൾക്ക് മഹാലക്ഷ്മിയെന്ന് ദിലീപും കാവ്യയും അങ്ങനൊരു പേരിട്ടത്.

മഹാലക്ഷ്മിയെ കാണുമ്പോൾ കാവ്യയുടെ കുട്ടിക്കാലമാണ് സിനിമ പ്രേമികൾക്ക് ഓർമ വരാറുള്ളത്. കാരണം എവിടെയൊക്കെയോ കുട്ടി കാവ്യയുമായി മഹാലക്ഷ്മിക്ക് സാമ്യതകളുണ്ട്. ദിലീപ് സിനിമ പ്രമോഷന് എത്തുമ്പോൾ ഏറ്റവും കൂടുതൽ കേൾക്കാറുള്ള ചോദ്യം മഹാലക്ഷ്മിയെ കുറിച്ചുള്ളതാണ്.

Mahalakshmi

മഹാലക്ഷ്മി ഒരു കുട്ടി വ്ലോ​ഗറാകാനുള്ള എല്ലാ ശ്രമങ്ങളും ഇപ്പോൾ തന്നെ ആരംഭിച്ചതായി ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മഹാലക്ഷ്മിയുടെ പുതിയ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ദിലീപ് പറയാറുള്ള കുറുമ്പത്തി മഹാലക്ഷ്മി തന്നെയാണോ ഇതെന്ന സംശയമാണ് ആരാധകർക്ക്.

എയർപോട്ടിലേക്ക് അമ്മ കാവ്യയുടെ കയ്യും പിടിച്ച് വന്നെത്തുന്ന മഹാലക്ഷ്മി അമ്മയുടെ വസ്ത്രത്തിന് പിന്നിൽ ഒളിച്ച് ഒളിച്ച് നടന്നുപോകുന്നതായാണ് വീഡിയോയിൽ കാണുന്നത്. പീച്ച് നിറത്തിലുള്ള പാന്റും ബനിയനും ധരിച്ച് ഒരു കുട്ടി ബാ​ഗും തോളിലിട്ട് സ്റ്റൈലിഷായണ് മഹാലക്ഷ്മി എത്തിയത്. ബ്രൗൺ നിറത്തിലുള്ള ചുരിദാറായിരുന്നു കാവ്യയുടെ വേഷം.

വീഡിയോ വൈറലായതോടെ അച്ഛൻ ദിലീപ് തന്ന ബിൽഡ് അപ്പ് വെച്ച് നോക്കുമ്പോൾ പുത്തൻ വീഡിയോയിലെ മഹാലക്ഷ്മി കുട്ടി ഒരു പാവം കുട്ടിയാണെന്നാണ് ആരാധകരുടെ പക്ഷം. വീട്ടിലെ സകലമാന കാര്യങ്ങളും എപ്പോൾ വേണമെങ്കിലും നാട്ടുകാർ അറിയും എന്ന മട്ടിൽ ഫോൺ എടുത്ത് പെരുമാറുന്ന കുട്ടിയാണ് മഹാലക്ഷ്മി എന്ന മാമാട്ടി എന്നാണ് അച്ഛൻ ദിലീപ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ഐ ആം മഹാ എന്നൊക്കെ പറഞ്ഞ് കൈമുദ്ര കാട്ടി ഫോണിൽ വീഡിയോ പിടിക്കുന്ന സ്വയം പ്രഖ്യാപിത വ്ലോഗർ കുട്ടിയാണ് മഹാലക്ഷ്മിയെന്നും ഒരുദിവസം മാമാട്ടി ഫോൺ എടുത്ത് പെരുമാറുമ്പോൾ കാവ്യയുടെ അച്ഛൻ എണ്ണതേച്ച് കുളിക്കാൻ പോകുന്ന പോക്കായിരുന്നു പിന്നണിക്കാഴ്ചയെന്നും ദിലീപ് പറഞ്ഞിരുന്നു.

Mahalakshmi

മാത്രമല്ല ഫോട്ടോഷൂട്ടിനായി കാവ്യ പോസ് ചെയ്ത് നിൽക്കുമ്പോൾ മാമാട്ടി അമ്മയുടെ ചിത്രങ്ങൾ ഫോണിൽ പകർത്താൻ ശ്രമിക്കുന്നതിന്റെ ഒരു വീഡിയോയും പുറത്ത് വന്നിരുന്നു. എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധയുള്ള നന്നായി സംസാരിക്കുന്ന കുഞ്ഞാണ് മഹാലക്ഷ്മിയെന്നും ദിലീപ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ പറയാറുണ്ട്. മക്കളിൽ ഒരാൾ സൈലന്റാണെങ്കിൽ മറ്റെയാൾ നേരെ തിരിച്ചാണെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്.

മീനാക്ഷി ഹൗസ് സർജൻസി ചെയ്യുകയാണ്. മക്കളുടെ പഠനത്തിനും മറ്റുമായി ദിലീപ് കുടുംബസമേതം ചെന്നൈയിലാണ് താമസം. അടുത്തിടെ നടി നമിതയുടെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ മീനാക്ഷിയുടെ വീഡിയോ വൈറലായിരുന്നു. അച്ഛൻ സമ്മാനമായി നൽകിയ മിനികൂപ്പർ ഓടിച്ചാണ് മീനാക്ഷി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

ഡ്രൈവിങിൽ മീനാക്ഷി പുലിയാണെന്നത് ദിലീപിന്റെ സഹോദരൻ അനൂപ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സിനിമ സ്ക്രിപ്റ്റുകൾ പലതും കാണുമ്പോൾ ഇതിൽ വലിയ കാര്യമൊന്നുമില്ലെന്ന് പറയാൻ മീനാക്ഷിക്ക് അത് മൊത്തം വായിച്ചുനോക്കണം എന്നില്ലെന്നും ഒരു നോട്ടം മാത്രം മതിയെന്നും അത് തനിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും അടുത്തിടെ ദിലീപ് പറഞ്ഞിരുന്നു. തനിക്കൊപ്പം മൺചിരാതുകൾ തെളിച്ച് ദീപാവലി ആഘോഷിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് ഏറ്റവും അവസാനം കാവ്യ മാധവൻ സോഷ്യൽമീഡിയയിൽ പങ്കിട്ടത്.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X