കാവ്യ മാധവന്‍ അല്ലാതെ വേറാരും ഇങ്ങനെ ചെയ്യില്ല! ദിലീപിനെ കല്യാണം കഴിച്ചതിന്റെ പേരില്‍ ക്രൂശിക്കരുതെന്ന് ആരാധകർ
മലയാള സിനിമയിലെ യുവാക്കളുടെ ഹരമായി മാറിയ നായിക നടിയായിരുന്നു കാവ്യ മാധവന്‍. ശാലീന സൗന്ദര്യമായിരുന്നു കാവ്യയുടെ പ്രധാന സവിശേഷത. കിട്ടുന്ന ഏത് വേഷവും മനോഹരമായി അഭിനയിച്ചിരുന്ന നടി ഇപ്പോള്‍ കുറച്ച് വര്‍ഷങ്ങളായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്.
നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് കാവ്യ അഭിനയം അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇടയ്ക്ക് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള നടിയുടെ ചിത്രങ്ങളും വീഡിയോസും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ട് കാവ്യയുടെ ഒരു വീഡിയോ വൈറലാവുകയാണ്.

നടി എന്നതിലുപരി നര്‍ത്തകി കൂടിയായ കാവ്യ മാധവന്‍ കലാതിലകം ആയിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീടുള്ള ജീവിതത്തിലും നൃത്തത്തിന് പ്രധാന്യം കൊടുത്തിരുന്ന കാവ്യയുടെ ഒരു ക്ലാസിക്കല്‍ ഡാന്‍സ് പെര്‍ഫോമന്‍സാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുന്നത്.
മഹിഷാസുരവധം, ദേവിയുടെ മൂര്‍ത്തിമദ്ഭാവമാണ് കാവ്യ അവതരിപ്പിച്ചത്. വര്‍ണനാതീതമായ പ്രകടനമായിരുന്നു എന്ന് അഭിപ്രായപ്പെട്ട് കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. മാത്രമല്ല കമന്റ് ബോക്‌സ് നിറയെ കാവ്യയുടെ സൗന്ദര്യത്തെ വര്‍ണിക്കുകയാണ് ആരാധകര്‍. എന്ത് സുന്ദരി ആണ്, ദേവി തന്നെ. ഇതിന് പകരം വെക്കാന്‍ ആരെ കൊണ്ട് വന്നാലും ഒരു കാര്യവും ഇല്ല.
മുഖത്തിന്റെ ഭാവം, ജ്വലിക്കുന്ന കണ്ണുകള്‍, ദേവി തന്നെ. ശ്രീവിദ്യ കഴിഞ്ഞാല്‍. ഈ അവതരണത്തില്‍ കാവ്യ അല്ലാതെ മറ്റാരും വരില്ല. ഇതാണ് ശരിക്കും ദേവി പകരം വയ്ക്കാന്‍ ആരുമില്ല. അന്നും ഇന്നും ഒരിക്കലും മലയാളം സിനിമയില്‍ പകരം വെക്കാന്‍ കഴിയാത്ത സൗന്ദര്യ ശില്‍പം, കുറച്ചു നേരത്തേക്ക് കഥാപാത്രങ്ങള്‍ മുഖത്ത് മിന്നി മറിഞ്ഞു പോവുന്നു. ഒരേ മുഖം പിടിച്ച് ഡാന്‍സ് തീര്‍ക്കുന്നവരും ഉണ്ട്. അതാണ് ഇതും അതും തമ്മിലുള്ള വ്യത്യാസം.

ബനാറസ് മൂവിയില്‍ വിനീതും കാവ്യയും കൂടി 'മധുരം ഗായതി മീര' എന്നൊരു പാട്ടിന്റെ ക്ലാസ്സിക്കല്‍ ഡാന്‍സ് ഉണ്ട്, എന്റെ പൊന്നോ എന്താ ഫീല്‍. ജന്മാന ഉള്ളില്‍ കഴിവുള്ള ആളാണ് കാവ്യയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. വിവാഹവുമായി ബന്ധപ്പെട്ട് കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമാ മേഖലയില്‍ ആരും ചെയ്യാത്ത കാര്യങ്ങളൊന്നുമല്ലല്ലോ. അതുകൊണ്ട് ആ പേരില്‍ കാവ്യയെ ഇനിയും ക്രൂശിക്കുന്നത് തെറ്റാണ്. അത് മാറ്റി നിര്‍ത്തിയാല്‍ അവര്‍ നല്ലൊരു കലാകാരിയാണെന്നാണ് ആരാധകര്‍ പറയുന്നത്.
2015ലാണ് കാവ്യ അവസാനമായി സിനിമയിൽ അഭിനയിക്കുന്നത്. തൊട്ടടുത്ത വർഷം ദിലീപും ആയിട്ടുള്ള വിവാഹം കഴിഞ്ഞു. ശേഷം ഒരു മകൾക്ക് ജന്മം കൊടുത്തതോട് കൂടി പൂർണ്ണമായും കുടുംബിനിയായി മാറി. ഇടയ്ക്ക് താരങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്താറുണ്ടെങ്കിലും പൊതുവേദികളിൽ നിന്നെല്ലാം മാറി ജീവിക്കുകയാണ് കാവ്യ. ഇടയ്ക്ക് താരങ്ങൾ ചില വിവാദങ്ങളിൽ കുടുങ്ങിയെങ്കിലും ഇപ്പോൾ അതും മറികടന്ന് മുന്നോട്ടു പോവുകയാണ്.
കാവ്യയുടെ വൈറലാവുന്ന വീഡിയോ കാണാം


Click it and Unblock the Notifications











